ആ​ഗസ്തിൽ തങ്ങൾ എത്ര രൂപയാണ് ചെലവഴിച്ചതെന്ന് പ്രകൃതിയും ആശിഷും വീഡിയോയിൽ വിശദീകരിക്കുന്നത് കാണാം.

ബെം​ഗളൂരു വളരെ വേ​ഗം വളരുന്ന ന​ഗരം എന്നതുപോലെ തന്നെ വളരെ ചെലവേറിക്കൊണ്ടിരിക്കുന്ന ഒരു ന​ഗരം കൂടിയായി മാറുകയാണ്. ഇപ്പോഴിതാ ബെം​ഗളൂരുവിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ ഒരു മാസത്തെ ചെലവിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധിക്കപ്പെടുന്നത്. 5,90,000 -ത്തിന്റെ ബജറ്റിനെ കുറിച്ചാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്.

'ബെംഗളൂരുവിൽ താമസിക്കുന്ന വിവാഹിതരായ ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾ ചെലവഴിച്ച തുകയാണിത്' എന്നും പറഞ്ഞാണ് അവർ തങ്ങളുടെ ബജറ്റ് ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ, പണത്തെ കുറിച്ചും നിക്ഷേപത്തെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്.

View post on Instagram

'പങ്കാളിയുമായി ജീവിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതുകൊണ്ട് മാസത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങൾ ഒരു മീറ്റിം​ഗ് നടത്തുന്നു, വരവും ചെലവുമെല്ലാം കണക്കാക്കുന്നു. മിസ്റ്ററി ഫണ്ടിലേക്കുള്ളത് മാറ്റിവയ്ക്കുന്നു' എന്നാണ് ദമ്പതികളായ പ്രകൃതിയും ആശിഷ് അറോറയും പറയുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്ന ഇവർ 'ട്രാവൽ കപ്പിൾ' എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

ആ​ഗസ്തിൽ തങ്ങൾ എത്ര രൂപയാണ് ചെലവഴിച്ചതെന്ന് പ്രകൃതിയും ആശിഷും വീഡിയോയിൽ വിശദീകരിക്കുന്നത് കാണാം. വാടകയ്ക്ക് 42,000, ഫിറ്റ്നസിന് 40,000, ​ഗ്രോസറി 20,000, യൂട്ടിലിറ്റികൾക്ക് 10,000, ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചതും പുറത്ത് പോയി കഴിച്ചതുമടക്കം 13,000, സേവിം​ഗിന് 1,00,000, മറ്റ് കാര്യങ്ങൾക്ക് 15,000 എന്നിവ ഉൾപ്പെടെ ആകെ 5,90,000 ചെലവഴിച്ചതായിട്ടാണ് ദമ്പതികൾ പറയുന്നത്.

രണ്ട് ഡൊമസ്റ്റിക്, രണ്ട് ഇന്റർനാഷണൽ യാത്രകൾക്കും ഹോട്ടലുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുമാണ് തങ്ങളുടെ ബജറ്റിന്റെ ഭൂരിഭാഗവും നീക്കിവച്ചിരിക്കുന്നതെന്നും അവർ പറയുന്നു. ഇത് 3,50,000 ആണ്.

നിരവധിപ്പേർ ദമ്പതികൾ ഷെയർ ചെയ്ത വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഒരാൾ പറഞ്ഞത്, 'ഇത് തന്റെ ഒരു വർഷത്തെ പാക്കേജാണ്' എന്നാണ്. 'ഇത്രയും രൂപ ചെലവഴിച്ചുകൊണ്ടുള്ള ആ ജീവിതം എന്തൊരു ജീവിതമായിരിക്കും' എന്നായിരുന്നു മറ്റൊരാളുടെ കൗതുകം. അതേസമയം മറ്റ് ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ഇവരുടെ ശമ്പളം എത്രയാണ് എന്നായിരുന്നു.