സ്ത്രീക്ക് അത്യാവശ്യമായി രക്തം കയറ്റേണ്ടതുണ്ടായിരുന്നു. അവരുടെ രക്ത ഗ്രൂപ്പായ AB+ തന്നെയായിരുന്നു പൊലീസ് ഓഫീസറുടേയും രക്തഗ്രൂപ്പ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് അദ്ദേഹം തന്നെ രക്തവും നല്‍കി.
നമ്മുടെ വളരെ ചെറിയ സഹായം കൊണ്ട് ഒരുപക്ഷെ, ഒരു ജീവന്‍ തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചേക്കും. അതാണ് ബംഗളൂരുവിലെ ആ പൊലീസ് ഓഫീസറും ചെയ്തത്. ഇന്‍സ്പെക്ടറായ സി എ സിദ്ധലിങ്കയ്യയാണ് മുറിവേറ്റ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. ഗിരിനഗര്‍ ഏരിയയിലുള്ള പോളിങ് ബൂത്തിലായിരുന്നു സിദ്ധലിങ്കയ്യ അപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടത്.
ചെന്നു നോക്കിയപ്പോള്‍ തെരുവില്‍, വടിവാളുകൊണ്ട് മുറിവേറ്റ നിലയില്‍ ചോരയില്‍ കുളിച്ച് ഒരു സ്ത്രീ ഇരിക്കുന്നതാണ് കണ്ടത്. ആദ്യം ആ സ്ത്രീ മരിച്ചുവെന്ന് തന്നെയാണ് പൊലീസ് ഓഫീസര്‍ കരുതിയത്. പക്ഷെ, ജീവനുണ്ട് എന്ന് മനസ്സിലായതും അദ്ദേഹം ഒരു തുണിയെടുത്ത് അവരുടെ വയറിനുമുകളിലൂടെ കെട്ടിവച്ചു. അവരെ പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലുമെത്തിച്ചു.
സ്ത്രീക്ക് അത്യാവശ്യമായി രക്തം കയറ്റേണ്ടതുണ്ടായിരുന്നു. അവരുടെ രക്ത ഗ്രൂപ്പായ AB+ തന്നെയായിരുന്നു പൊലീസ് ഓഫീസറുടേയും രക്തഗ്രൂപ്പ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് അദ്ദേഹം തന്നെ രക്തവും നല്‍കി. വിധവയായ സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. അതില്‍ പെട്ട രണ്ട് വിദ്യാര്‍ത്ഥികളാണ് സ്ത്രീയെ കുത്തിയതെന്നാണ് കരുതുന്നത്.
സിദ്ധലിങ്കയ്യയെ പൊലീസ് ഡിപ്പാര്‍ട്മെന്‍റ് 50,000 രൂപ നല്‍കി ആദരിച്ചു.
