മറ്റൊരു സ്വയം പ്രഖ്യാപിത ടൈം-ട്രാവലർ എറി യോർമനിയും '2022 -ലേക്ക് കടക്കുമ്പോള്‍ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്' എന്നു പറഞ്ഞ് വീഡിയോ പങ്കിട്ടിരുന്നു.
മനുഷ്യര്‍ ഓരോ വര്‍ഷത്തെയും പ്രതീക്ഷയോടെ കാണാന്‍ ശ്രമിക്കുന്നവരാണ്. അതുവരെ സംഭവിച്ച മോശം കാര്യങ്ങള്‍ പോലും മറക്കാനും പുതുവര്‍ഷം നല്ലതാവുമെന്ന് കരുതാനും നാം ശ്രമിക്കുന്നു. എന്നാല്‍, സ്വയം താനൊരു ടൈം ട്രാവലറാണ്(Time-traveller) എന്ന് പരിചയപ്പെടുത്തുന്ന ഒരാള്‍ പറയുന്നത് 2022 വന്‍ദുരന്തം ആയിരിക്കും എന്നാണ്.
അജ്ഞാതനായി തുടരാനാഗ്രഹിക്കുന്ന ഈ ടിക്ടോക്കര്‍(TikToker) പറയുന്നത് മനുഷ്യവംശം ഈ വര്‍ഷം ആദ്യമായി ഭൂമിക്കടിയില്‍ താമസിക്കുന്ന അന്യഗ്രഹജീവികളെ കണ്ടുമുട്ടും എന്നാണ്. '@pasttimetravel' എന്ന അക്കൗണ്ട് അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു: 'ഈ തീയതികള്‍ ഓര്‍ക്കുക' എന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്ലിപ്പിൽ, അവർ എഴുതി: 'ഞാൻ ഒരു വ്യാജ ടൈം ട്രാവലറാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. പക്ഷേ, ഞാനങ്ങനെയല്ലെന്ന് എനിക്ക് തെളിയിക്കാൻ കഴിയും. ഈ മൂന്ന് തീയതികൾ ഓർക്കുക, ഞാൻ യഥാർത്ഥമാണെന്ന് എനിക്ക് തെളിയിക്കാൻ കഴിയും...'
'മാർച്ച് 15, 2022, ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലോകത്തെ പകുതിയോളം ചാരത്തില്‍ മൂടും. ജൂൺ 28, 2022, ഒരു മാസത്തേക്ക് ഒരു വിമാനം കാണാതാവുകയും അത് മടങ്ങിയെത്തുകയും ചെയ്യും. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പറയുന്നത് മൂന്ന് മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ എന്നാണ്. ഓഗസ്റ്റ് 2, 2022, ഞങ്ങൾ ഒരു ഭൂഗർഭ നാഗരികതയുമായി ബന്ധപ്പെടുന്നു.' അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭൂമിക്കടിയിൽ നിന്നും അന്യഗ്രഹജീവികളുയർന്നു വരും എന്നത് തന്നെയാണ്.

മറ്റൊരു സ്വയം പ്രഖ്യാപിത ടൈം-ട്രാവലർ എറി യോർമനിയും '2022 -ലേക്ക് കടക്കുമ്പോള്‍ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്' എന്നു പറഞ്ഞ് വീഡിയോ പങ്കിട്ടിരുന്നു. നീലത്തിംമിംഗലത്തിനേക്കാള്‍ വലിയ ഒരു സമുദ്രജീവിയെ കണ്ടെത്തും തുടങ്ങിയ പ്രവചനങ്ങളായിരുന്നു അതില്‍.
തുടർന്ന് അയാൾ മൂന്ന് വിചിത്രമായ തീയതികൾ വിശദമായി വിവരിക്കുന്നു - 'മാർച്ച് 11 - ആദ്യമായി ഒരു മനുഷ്യന് ചിമ്പാന്‍സിയില്‍ കുട്ടിയുണ്ടായി, അതിന് സംസാരിക്കാനുമായി. ഏപ്രിൽ 19 - ഒരു പുതിയ കൊവിഡ് വകഭേദം 'ഒമേഗ' ഉയർന്നുവന്നു, മറ്റെല്ലാ പതിപ്പുകളേക്കാളും അഞ്ചിരട്ടി മോശമാണ് അത്. സെപ്റ്റംബർ 17 - നീലത്തിമിംഗലത്തിന്റെ നാലിരട്ടി വലിപ്പമുള്ള സെറിൻ ക്രോയിൻ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും വലിയ ജീവിയെ സമുദ്രത്തിൽ കണ്ടെത്തി.'
(ചിത്രം പ്രതീകാത്മകം)
