Asianet News MalayalamAsianet News Malayalam

ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും കൂടുതൽ കാലം ജീവിക്കുന്നവർ ഈ സ്ഥലങ്ങളിലെ ആളുകൾ, അതിന്റെ രഹസ്യം

കൂടുതൽ കാലം ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് കാരണമായി അദ്ദേഹം പറയുന്നത് നിരവധി കാര്യങ്ങളാണ്. അതിൽ ലക്ഷ്യബോധം, നല്ല സാമൂഹികബന്ധം, കുടുംബത്തിന് പ്രാഥമിക പരി​ഗണന നൽകൽ, നല്ല ഭക്ഷണശീലം എന്നിവയെല്ലാം പെടുന്നു.

blue zones what is the longevity Secrets rlp
Author
First Published Sep 16, 2023, 3:44 PM IST

നീണ്ട കാലം വരെ ആരോ​ഗ്യത്തോടും സന്തോഷത്തോടും കൂടി ജീവിക്കുക നമ്മുടെ എല്ലാവരുടേയും ആ​ഗ്രഹമായിരിക്കും അല്ലേ? എന്നാൽ, അങ്ങനെ ജീവിക്കുന്ന രാജ്യക്കാരും ഈ ലോകത്തുണ്ട്. ദീർഘായുസ്സുള്ള ഈ സ്ഥലത്തെ 'ബ്ലൂ സോൺസ്' എന്നാണ് വിദ​ഗ്ദ്ധരും മറ്റും വിശേഷിപ്പിക്കുന്നത്. 

ശരിയായ ജീവിതശൈലിയും സന്തോഷത്തോടെയുള്ള ജീവിതവുമാണ് അവരുടെ ദീർഘായുസിന് കാരണമായിത്തീർന്നത് എന്നാണ് പറയുന്നത്. 1999 -ൽ, ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി എഴുത്തുകാരൻ ഡാൻ ബ്യൂട്ടനർ ഒരു ലേഖനം എഴുതി. അതിൽ ജപ്പാനിലെ ഒകിനാവ നിവാസികളാണ് ലോകത്തിലെ ഏറ്റവും വലിയ ആയുർദൈർഘ്യമുള്ളവരെന്ന് അവകാശപ്പെടുന്നു. അത് മാത്രമല്ല അവർ ആരോ​ഗ്യത്തോടെയാണ് അവസാനകാലം വരെ ഇരിക്കുന്നത് എന്നും കണ്ടെത്തി. 

പിന്നീട് ഒരു ഒരു പഠനത്തിൽ നമ്മുടെ ആയുസിന്റെ 20 ശതമാനം മാത്രമേ നമ്മുടെ ജീനുകളാൽ സ്വാധീനിക്കപ്പെടുന്നുള്ളൂ എന്ന് അദ്ദേഹം മനസിലാക്കി. അതോടെ ഇതേക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ആവേശം തോന്നിയ ബ്യൂട്ടനർ ഒ​കിനാവയ്ക്ക് സമാനമായ സ്ഥലങ്ങളുണ്ടോ എന്ന് തിരയാൻ തുടങ്ങി. 

അങ്ങനെ അതേക്കുറിച്ച് പഠിച്ച് അദ്ദേഹം "ദ ബ്ലൂസോൺസ് സീക്രട്ട്സ് ഫോർ ലിവിം​ഗ് ലോങ്ങർ: ലെസൺസ് ഫ്രം ദ ഹെൽത്തിയസ്റ്റ് പ്ലേസസ് ഓൺ എർത്ത്" എന്നൊരു പുസ്തകം എഴുതി. ആ പുസ്തകത്തിൽ, ബ്യൂട്ടനർ ബ്ലൂ സോണുകൾ എന്ന് പേരിട്ട അഞ്ച് സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇറ്റലിയിലെ സാർഡിനിയയിലെ ന്യൂറോ, ഗ്രീസിലെ ഇക്കാരിയ, കോസ്റ്റാറിക്കയിലെ നിക്കോയ പെനിൻസുല, ജപ്പാനിലെ ഒകിനാവ, കാലിഫോർണിയയിലെ ലോമ ലിൻഡ എന്നിവയാണ് ആ സ്ഥലങ്ങൾ. 

കൂടുതൽ കാലം ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് കാരണമായി അദ്ദേഹം പറയുന്നത് നിരവധി കാര്യങ്ങളാണ്. അതിൽ ലക്ഷ്യബോധം, നല്ല സാമൂഹികബന്ധം, കുടുംബത്തിന് പ്രാഥമിക പരി​ഗണന നൽകൽ, നല്ല ഭക്ഷണശീലം എന്നിവയെല്ലാം പെടുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാണ് ഇവരുടെ ഭക്ഷണത്തിൽ കൂടുതലും. 

ഏതായാലും ബ്യൂട്ടനർ പറയുന്നത്, കൂടുതൽ പഞ്ചസാരയും ഉപ്പുമൊക്കെ ചേർന്ന പ്രോസസ്‍ഡ് ഫുഡ്, മൊബൈൽ ഫോൺ എന്നിവയൊക്കെ കടന്നുവന്നതോടെ ഈ ബ്ലൂസോൺസ് ഒക്കെ മാറിത്തുടങ്ങി എന്നാണ്. പല സ്ഥലങ്ങളെയും ഇനി അങ്ങനെ കണക്കാക്കാൻ ആവില്ല എന്നാണ്. 

Follow Us:
Download App:
  • android
  • ios