Asianet News MalayalamAsianet News Malayalam

'ബയോസെക്യൂരിറ്റി' സ്യൂട്ടുകളണിഞ്ഞ് വീണ്ടും നിരത്തിലേക്കിറങ്ങാൻ നിർബന്ധിതരായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികൾ

പോൾ ഡാൻസ് പോലുള്ള പ്രദർശന സെഷനുകളിൽ ഏർപ്പെടുമ്പോൾ അണുബാധ ഏൽക്കാതിരിക്കാനാണ് സുതാര്യമായ ഈ ബയോ സേഫ്റ്റി സ്യൂട്ടുകൾ ലൈംഗിക തൊഴിലാളികൾ ഉപയോഗിക്കുന്നത്. 

Bolivian Sex workers done transparent bio safety suits to keep feeding their kin
Author
Bolivia, First Published Jul 18, 2020, 10:38 AM IST
കൊറോണ വൈറസ് നാട്ടിൽ സംഹാരനൃത്തമാടിയ ഒരു ലാറ്റിനമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഇന്ത്യയുടെ മൂന്നിലൊന്നുമാത്രം വലിപ്പമുള്ള, നമ്മുടെ പത്തിലൊന്നു ജനസംഖ്യ മാത്രമുള്ള ഈ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ അരലക്ഷത്തില്പരമാണ്. മരണം രണ്ടായിരത്തോടടുക്കുന്നു. കൊവിഡ് ഒന്നടങ്ങിയ ഇന്നത്തെ സാഹചര്യത്തിൽ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകൾ 1500 -ൽ പരമാണ്. പക്ഷേ, ഈ കണക്കുകളുടെ സാധുത ചോദ്യം ചെയ്യുന്ന ഒരു വസ്തുത, ബൊളീവിയ ഏറ്റവും കുറച്ചുപേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള രാജ്യങ്ങളിൽ ഒന്നുകൂടിയാണ് എന്നതാണ്. എന്നാലും തൊട്ടയല്പക്കമായ ബ്രസീൽ ഇരുപതുലക്ഷം കേസുകളിലും, ഒരു ലക്ഷത്തോളം മരങ്ങളിലും പെട്ടുഴലുമ്പോൾ, താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലാണ് ബൊളീവിയ എന്ന് പറയാം.
 

ബൊളീവിയയിൽ  ഇപ്പോൾ ബിസിനസുകൾ സാമാന്യസ്ഥിതിയിലേക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. കൊറോണവൈറസ് രാജ്യം വിട്ടുപോയിട്ടില്ല എങ്കിലും ഇനിയും പുറത്തിറങ്ങാതിരുന്നാൽ രാജ്യം പട്ടിണിയിലാകും എന്നതിനാൽ പതുക്കെ, സുരക്ഷാ മാനദണ്ഡങ്ങൾ പരമാവധി പാലിച്ചുകൊണ്ട് കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യമാണ്.
 

Bolivian Sex workers done transparent bio safety suits to keep feeding their kin


ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ വേശ്യാവൃത്തി നിയമവിധേയമാണ്. ലൈസൻസ് ഉള്ള ഏതൊരാൾക്കും ഇവിടെ വേശ്യാലയങ്ങൾ നടത്താം. കൃത്യമായ ലൈസൻസുള്ള, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ഏതൊരാൾക്കും വ്യക്തിപരമായ തലത്തിലും ലൈംഗിക സേവനങ്ങൾ നൽകുക എന്നത് ഒരു തൊഴിലായി സ്വീകരിക്കാം. ആ മേഖലയും ഏറെ പ്രയാസങ്ങൾ നേരിട്ട ഒരു പഞ്ഞക്കാലത്തിനു ശേഷം ബൊളീവിയയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് നൈറ്റ് വർക്കേഴ്സ് ഓഫ് ബൊളീവിയ -  Organisation of Night Workers of Bolivia (OTN-B) - വളരെ കർക്കശമായ ചില മുൻകരുതലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പാലിച്ചുകൊണ്ട്‌ മാത്രമേ ഈ തൊഴിലിലേർപ്പെടാൻ അവരെ പൊലീസ് അനുവദിക്കൂ. 

 

നൈറ്റ് ക്ളബ്ബുകളിൽ ലൈംഗികവൃത്തിക്ക് ചെല്ലുന്ന സ്ത്രീകൾക്കായി ഇപ്പോൾ ബൊളീവിയയിൽ സ്‌പെഷ്യൽ ബയോ സെക്യൂരിറ്റി സ്യൂട്ട് വിലക്കപ്പെടുന്നുണ്ട്. സുതാര്യമായ ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ്, പ്ലാസ്റ്റിക് റെയിൻ കോട്ട് എന്നിവ അടങ്ങുന്നതാണ് ഈ ബയോ സെക്യൂരിറ്റി സ്യൂട്ട്. ഇത് പോൾ ഡാൻസ് പോലുള്ള പ്രദർശന സെഷനുകളിൽ ഏർപ്പെടുമ്പോൾ അണുബാധ ഏൽക്കാതിരിക്കാനാണ്. അതുപോലെ പൊതു ഇടങ്ങളിൽ നിൽക്കുമ്പോൾ രോഗം പകർന്നു കിട്ടാതിരിക്കാനും ഈ സ്യൂട്ടുകൾ പ്രയോജനം ചെയ്യും. ക്ലയന്റുകളുമൊത്തുള്ള സ്വകാര്യ സെഷനുകളിൽ, അണുനാശിനി ഉപയോഗിച്ച് കൃത്യമായി വൃത്തിയാക്കി എല്ലാം സുരക്ഷിതം എന്നുറപ്പിച്ചു ശേഷം മാത്രമാണ് ഈ ലൈംഗിക തൊഴിലാളികൾ തങ്ങളുടെ കസ്റ്റമർമാരുമൊത്ത് ബന്ധപ്പെടുന്നത്.

തൽക്കാലത്തേക്ക് തെരുവിന്റെ ഇരുട്ടിലേക്കിറങ്ങിയുള്ള ലൈംഗികവേലക്ക് സർക്കാർ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ വേശ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലൈംഗികവൃത്തിക്ക് മാത്രമേ അനുമതി നൽകുന്നുള്ളൂ സർക്കാർ. തങ്ങൾ ഈ ജോലി സ്വീകരിച്ചത് കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട് എന്നും അവർ പട്ടിണി കിടക്കുന്നില്ല എന്നും ഉറപ്പാക്കാൻ വേണ്ടിയാണ് എന്നും, മഹാമാരിക്കാലത്തും പരമാവധി സുരക്ഷാ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് പണിക്കിറങ്ങാതെ തങ്ങൾക്ക് രക്ഷയില്ല എന്നും ബൊളീവിയയിലെ ലൈംഗിക തൊഴിലാളികൾ പറയുന്നു. 

--

Follow Us:
Download App:
  • android
  • ios