ട്രേസി ടാൻ എന്ന യുവതിയാണ് തന്‍റെ മുൻ കാമുകൻ പണം ആവശ്യപ്പെട്ടുകൊണ്ട് അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതം ഈ കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രണയിക്കുന്ന കാലത്ത് പ്രണയിനിയുടെ ഇഷ്ടം നേടാനായും കൂടുതല്‍ ഇഷ്ടം പ്രകടിപ്പിക്കാനായും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് സാധാരണമാണ്. എന്നാൽ, ഇരുവരും തമ്മിൽ പിരിഞ്ഞു കഴിഞ്ഞാൽ മുമ്പ് നല്‍കിയ സമ്മാനങ്ങൾ ആരും തിരികെ ചോദിക്കാറില്ല. ഇത്തരത്തിൽ ഒരു അസാധാരണ സംഭവത്തിന് ഇരയാകേണ്ടിവന്നിരിക്കുകയാണ് മലേഷ്യൻ സ്വദേശിനിയായ ഒരു യുവതിക്ക്. ഇവരോട് മൂന്ന് വർഷം മുൻപ് നൽകിയ ജന്മദിന സമ്മാനത്തിന്‍റെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ കാമുകനായ യുവാവ് ഇപ്പോൾ.
ട്രേസി ടാൻ എന്ന യുവതിയാണ് തന്‍റെ മുൻ കാമുകൻ പണം ആവശ്യപ്പെട്ടുകൊണ്ട് അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതം ഈ കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പണം തിരികെ വേണമെങ്കിൽ ദയവായി ഇത്തരം സമ്മാനങ്ങൾ നൽകരുതെന്നും യുവതി അഭ്യർത്ഥിച്ചു. കൂടാതെ മൂന്ന് വർഷങ്ങൾക്കു മുമ്പ് തനിക്ക് ഇത്തരത്തിൽ ഒരു സമ്മാനം നൽകിയപ്പോൾ താൻ കാമുകന് പണം നൽകാൻ തയ്യാറായതാണെന്നും എന്നാൽ, അന്ന് അയാൾ അത് നിരസിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
തന്‍റെ ബിസിനസ് ആവശ്യത്തിനായാണ് കാമുകന് ഇപ്പോൾ മുൻ കാമുകിയോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങൾ തമ്മിൽ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടാണ് പണം തിരികെ ആവശ്യപ്പെട്ടതെന്നുമാണ് യുവാവിന്‍റെ പക്ഷം. പിറന്നാൾ സമ്മാനം വാങ്ങി നൽകാൻ അന്ന് തനിക്ക് ചിലവായ 18,000 രൂപയാണ് ഇയാൾ ഇപ്പോള്‍ യുവതിയോടെ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ നൽകുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാൾ മുന്‍ കാമുകിക്ക് കൈമാറി. ലോകത്തിൽ ഇതാദ്യമായിരിക്കും ഒരാൾ പിറന്നാള്‍ സമ്മാനം നൽകിയിട്ട് പിന്നീട് അതിന്‍റെ പണം തിരികെ ചോദിക്കുന്നതെന്ന് യുവതി മുൻ കാമുകനെ പരിഹസിച്ചു. ഏതായാലും അയാൾ ആവശ്യപ്പെട്ട പണം മുഴുവൻ യുവതി നൽകിയതാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ പിന്നീട് പണം ആവശ്യമുള്ളവർ ദയവായി സമ്മാനങ്ങൾ നൽകരുതെന്ന് യുവതി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു.
ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!
