Asianet News MalayalamAsianet News Malayalam

Brighton cat killer : ഒമ്പത് പൂച്ചകളെ കൊന്നു, ഏഴെണ്ണത്തിനെ പരിക്കേൽപ്പിച്ചു, ബ്രൈറ്റൺ കാറ്റ് കില്ലർ മരിച്ചു

വടക്കൻ അയർലൻഡിലും ഇറാഖിലും ഉൾപ്പെടെ 22 വർഷം റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചയാളാണ് ബുക്കെറ്റ്. വിചാരണയ്ക്കിടെ, തങ്ങളുടെ വളർത്തുമൃഗങ്ങളെ വീട്ടുവാതിൽക്കൽ രക്തം വാർന്ന നിലയിൽ കിടക്കുന്നതായാണ് തങ്ങൾ കണ്ടത് എന്ന് പല പൂച്ചകളുടെ ഉടമകളും പറയുകയുണ്ടായി.

Brighton cat killer dies
Author
Brighton, First Published Jan 20, 2022, 9:30 AM IST

രാത്രികാലത്തിറങ്ങി ഇയാൾ ആക്രമിച്ചത് 16 പൂച്ചകളെ. അതിൽ ഒമ്പതെണ്ണം ചത്തു. ഏഴെണ്ണത്തിന് പരിക്കേറ്റു. ഈ കുറ്റത്തിന് ജയിലിലടക്കപ്പെട്ട സെക്യൂരിറ്റി ഗാർഡ് മരിച്ചതായി ഇപ്പോൾ ജയിൽ സർവീസ് അറിയിച്ചിരിക്കുകയാണ്. ഒരുകാലത്ത് പ്രദേശത്തെ പൂച്ചകളുള്ള മനുഷ്യരെയെല്ലാം ഭീതിയിലാക്കിയ കൊലയാളിയായിരുന്നു ഇയാൾ. "ബ്രൈറ്റൺ കാറ്റ് കില്ലർ"(Brighton cat killer) എന്ന് വിളിക്കപ്പെടുന്ന സ്റ്റീവൻ ബുക്കെറ്റ്(Steven Bouquet) ഒമ്പത് പൂച്ചകളെ കൊന്നതിനും ഏഴ് പൂച്ചകൾക്ക് പരിക്കേൽപ്പിച്ചതിനുമാണ് ജയിലിലായത്. ചത്ത പൂച്ചക്കുട്ടിയുടെ ഉടമ സ്ഥാപിച്ച സിസിടിവിയിൽ പതിയുന്നതിന് മുമ്പാണ് ഇയാൾ ബ്രൈറ്റണിൽ പൂച്ചകളെ ആക്രമിച്ചത്. ജനുവരി 6 -ന് കെന്റിലെ ആശുപത്രിയിൽ വച്ച് ബുക്കെറ്റ് മരിച്ചതായി ജയിൽ സർവീസ് അറിയിക്കുകയായിരുന്നു.

ഇയാളുടെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ബുക്കെറ്റിന്റെ ശിക്ഷാവിധി പറയുന്ന സമയത്ത്, ഇയാൾക്ക് തൈറോയ്ഡ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അത് കരളിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചു. ഒരു പ്രിസൺ സർവീസ് വക്താവ് പറഞ്ഞു: "2022 ജനുവരി 6 -ന് മാരിടൈം മെഡ്‌വേ ഹോസ്പിറ്റലിൽ സ്റ്റീവ് ബുക്കെറ്റ് മരിച്ചു.

പൂച്ചകളുമായി ബന്ധപ്പെട്ട് 16 ക്രിമിനൽ കുറ്റങ്ങൾക്കും കത്തി കൈവശം വച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ഹോവ് ക്രൗൺ കോടതിയാണ് ബുക്കെറ്റിനെ അഞ്ച് വർഷവും മൂന്ന് മാസവും തടവിന് വിധിച്ചത്. 2018 ഒക്ടോബറിനും 2019 മെയ് മാസത്തിനും ഇടയിൽ ബ്രൈറ്റണിലാണ് ആക്രമണങ്ങളെല്ലാം നടന്നത്.

വടക്കൻ അയർലൻഡിലും ഇറാഖിലും ഉൾപ്പെടെ 22 വർഷം റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചയാളാണ് ബുക്കെറ്റ്. വിചാരണയ്ക്കിടെ, തങ്ങളുടെ വളർത്തുമൃഗങ്ങളെ വീട്ടുവാതിൽക്കൽ രക്തം വാർന്ന നിലയിൽ കിടക്കുന്നതായാണ് തങ്ങൾ കണ്ടത് എന്ന് പല പൂച്ചകളുടെ ഉടമകളും പറയുകയുണ്ടായി. ഇയാൾക്ക് ശിക്ഷ വിധിക്കവെ ഇയാൾ ക്രൂരനാണ് എന്നും പൂച്ചകളെ മിക്കവരും സ്വന്തം വീട്ടിലെ അം​ഗങ്ങളെ പോലെയാണ് കാണുന്നത്, അതിനെയാണ് ഇയാൾ കൊന്നുകളഞ്ഞത് എന്നും പറയുകയുണ്ടായി. പലരും തങ്ങളുടെ പൂച്ചകളെ ആരാണ് കൊന്നത് എന്നറിയാതെ അന്ധാളിച്ചു പോയി. മാസങ്ങളോളം എടുത്താണ് പൊലീസ് ഇയാളെ അന്വേഷിച്ച് കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios