മരിച്ചു മരവിച്ച് മോര്‍ച്ചറികളില്‍ കിടത്തിയ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍

മരിച്ചു മരവിച്ച് മോര്‍ച്ചറികളില്‍ കിടത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍. ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളെ കൊല ചെയ്ത ശേഷം ശവരതി നടത്തിയ കേസില്‍ അറസ്റ്റിലായ മോര്‍ച്ചറി ജീവനക്കാരനാണ് നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ സെക്‌സ് നടത്തിയിരുന്നതായി കണ്ടെത്തിയത്. ഇതു മാത്രമല്ല, ഇതിന്റെയെല്ലാം വീഡിയോകളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടു. 67 കാരനായ ഡേവിഡ് ഫള്ളറാണ് അറസ്റ്റിലായത്. ഇയാള്‍ മോര്‍ച്ചറികളില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെ കൊല ചെയ്തശേഷം ശവരതി നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോലി ചെയ്ത രണ്ട് ആശുപത്രികളുടെ മോര്‍ച്ചറികളില്‍ ഇയാള്‍ നടത്തിയ ഭീകരകൃത്യം പുറത്തുവന്നത്. ഇയാള്‍ ശവരതി നടത്തിയ 99 സ്ത്രീകളില്‍ 78 പേരുടെ വിശദവിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

1987-ല്‍ ടുന്‍ ബ്രിജ് വെല്‍സില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയ േകസുകളിലാണ് ഇയാള്‍ അറസ്റ്റിലായത്. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെയാണ് ഇയാള്‍ കൊല ചെയ്തത്. കൊലപാതകത്തിനു ശേഷം ഇവരുടെ മൃതദേഹങ്ങളില്‍ ഇയാള്‍ ശവരതി നടത്തിയതായി പൊലീസിനോട് ഇയാള്‍ സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് ടെറാബൈറ്റ് വരുന്ന വീഡിയോകള്‍ കെണ്ടത്തി. മോര്‍ച്ചറികളില്‍ മൃതദേഹങ്ങളുമായി ശവരതി നടത്തുന്ന ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്. 

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ഇലക്്രടീഷ്യനായ ഡേവിഡ് കെന്റ്, സസക്‌സ് ആശുപത്രികളിലും പെംബുറിയിലെ ടുന്‍ബ്രിജ് വെല്‍സ് ആശുപത്രികളിലുമാണ് ജോലി ചെയ്തിരുന്നത്. ഇവിടെയുള്ള മോര്‍ച്ചറികളിലുള്ള സ്ത്രീകളുടെ മൃതദേഹങ്ങളോടാണ് ഇയാള്‍ ക്രൂരത കാണിച്ചത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ മുതല്‍ 85 വയസ്സുള്ള വൃദ്ധകളുടെ മൃതദേഹങ്ങള്‍ വരെ ഇയാള്‍ ശവരതിക്കായി ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

1987-ലാണ് വെന്‍ഡി നെല്‍ എന്ന യുവതിയെ സ്വന്തം ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തില്‍ ശവരതി നടത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതു കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷമാണ് കാരലിന്‍ പിയേഴ്‌സ് എന്ന സ്ത്രീയുടെ മൃതുദേഹം അവരുടെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. ഇവരുെട മൃതദേഹത്തെയും അപമാനിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഈയടുത്താണ്, മോര്‍ച്ചറികളില്‍ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ ശവരതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ മോര്‍ച്ചറികളില്‍ നടന്ന ശവരതിയുടെ വീഡിയോകള്‍ കണ്ടെത്തുകയായിരുന്നു.