ഈ ആചാരം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഗോത്രത്തിലെ ആണ്‍കുട്ടികളെ പുരുഷന്മാരായി അംഗീകരിക്കു
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ജീവിക്കുന്ന ഒരു ഗോത്രമാണ് സറ്റെറെ-മാവേ. കേള്‍ക്കുമ്പോള്‍ നമുക്ക് ഏറെ വിചിത്രകരമായ തോന്നുന്ന ഒരു ആചാരം ഈ ഗോത്ര വിഭാഗത്തില്‍ ഉണ്ട്. ഗോത്രത്തിലെ എല്ലാ ആണ്‍കുട്ടികളും അനുഷ്ഠിക്കേണ്ട ഈ ആചാരം വിചിത്രമായ ഒന്നാണെന്ന് തോന്നും. എന്ന് മാത്രമല്ല ഇത് അല്‍പം ഭയപ്പെടുത്തുന്നത് കൂടിയാണ്. കാരണം അത്രമാത്രം വേദനാജനകമായ ഒരു ആചാരം കൂടിയാണ് ഇത്. ഈ ആചാരം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഗോത്രത്തിലെ ആണ്‍കുട്ടികളെ പുരുഷന്മാരായി അംഗീകരിക്കു.
നല്ലൊരു പുരുഷനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു ആണ്‍കുട്ടിയും കാട് നല്‍കുന്ന ഏറ്റവും ഭീതികരമായ വേദന അനുഭവിക്കണമെന്ന് മാവെ ഗോത്ര വിഭാഗം വിശ്വസിക്കുന്നത്. ഇനി ആ വേദന എന്താണെന്ന് അറിയണ്ടേ? ബുള്ളറ്റ് ഉറുമ്പായ പാരപോനേര ക്ലവാറ്റയുടെ കടിയേല്‍ക്കുക എന്നതാണ് വെല്ലുവിളി നിറഞ്ഞ ആ ആചാരം. ബുള്ളറ്റ് ഉറുമ്പ് എല്ലാ പ്രാണികളിലും വെച്ച് ഏറ്റവും വേദനിപ്പിക്കുന്ന രീതിയില്‍ കുത്തുന്ന ഒരിനം ഉറുമ്പാണ്. പേരുപോലെ തന്നെ വെടിയേറ്റതിന് തുല്യമാണ് ഈ ഉറുമ്പുകളില്‍ നിന്നും ഏല്‍ക്കുന്ന ഒരു കുത്ത് . വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത വിധമുള്ള വേദനയാണ് ഈ ഉറുമ്പുകള്‍ കടിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നത്. ഈ വേദന കുറയാന്‍ കുറഞ്ഞത് 24 മണിക്കൂര്‍ എങ്കിലും സമയം എടുക്കും.

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന മരുന്നുകളുടെ സഹായത്തോടെ ഈ ഉറുമ്പുകളെ മയക്കിയതിനു ശേഷം കൈ ഉറയുടെ ഉള്ളില്‍ നിറച്ച് അത് ആണ്‍കുട്ടികളുടെ കയ്യില്‍ ഇട്ടുകൊടുത്താണ് ഈ ആചാരം നടത്തുന്നത്. ഇങ്ങനെ കൈ ഉറയുടെ ഉള്ളിലേക്ക് നിക്ഷേപിക്കുന്നത് ആയിരക്കണക്കിന് ഉറുമ്പുകളെയാണ്. മയക്കത്തില്‍ നിന്നും ഉണരുന്ന ഉറുമ്പുകള്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ ആകുന്നതിലും ഭീകരമായ രീതിയില്‍ ആയിരിക്കും ആ സമയം ഇവരുടെ കയ്യില്‍ കടിക്കുക. പിന്നീട് ഈ കൈയുറ നീക്കം ചെയ്യുമെങ്കിലും മണിക്കൂറുകളോളം സഹിക്കാനാകാത്ത വേദനയായിരിക്കും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരിക. തീര്‍ന്നില്ല, ഈ ആചാരം ഒരുതവണ ആണെന്ന് കരുതിയെങ്കില്‍ തെറ്റി വിവിധ ഘട്ടങ്ങളിലായി 20 തവണയാണ് ഗോത്ര വര്‍ഗ്ഗത്തിലെ ആണ്‍കുട്ടികള്‍ ഇത് വിജയകരമായി പൂര്‍ത്തീകരിക്കേണ്ടത്. എങ്കില്‍ മാത്രമേ ഇവരെ ഗോത്ര സമൂഹം പുരുഷന്മാരായി അംഗീകരിക്കു.
