Asianet News MalayalamAsianet News Malayalam

ബാത്ത്‍റൂം ഉപയോ​ഗിച്ചതിനും പണമീടാക്കി കഫേ, ഒറ്റദിവസം കൊണ്ട് ബില്ല് വൈറൽ

ആളുകൾ വലിയ തരത്തിൽ കഫേ -യെ വിമർശിച്ചു. തികച്ചും മോശം കാര്യമാണ് കഫേ ചെയ്തത് എന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഓ, അവർ റെസ്റ്റോറന്റിലെ വായുവിന് കാശ് ഈടാക്കാത്തത് ഭാ​ഗ്യം എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. 

cafe charges for using bathroom criticism
Author
First Published Sep 5, 2022, 2:45 PM IST

കഫേയിൽ പലതിനും പണം ഈടാക്കാറുണ്ട് അല്ലേ? എന്നാൽ, ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് പണം ഈടാക്കുമോ? ഒരു ഗ്വാട്ടിമാലൻ കഫേ ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് കസ്റ്റമറോട് പണം ഈടാക്കിയതിന്റെ പേരിൽ വൈറലായിരിക്കുകയാണ്. ലാ എസ്ക്വിന കോഫി ഷോപ്പ് ആണ് ഇങ്ങനെ വൈറലായിരിക്കുന്നത്. 

കസ്റ്റമറായ നെൽസി കോർഡോവ ബിൽ ലഭിച്ചപ്പോൾ ആകെ സ്തംഭിച്ചുപോയി, അതിൽ ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതിന് അധിക നിരക്ക് കാണിച്ചിട്ടുണ്ടായിരുന്നു. ട്വിറ്ററിൽ നെൽസി ആ ബില്ല് പങ്ക് വച്ചു. അതിൽ ഒക്കുപ്പേഷണൽ സ്പേസ് എന്ന് കാണിച്ച് പണം ഈടാക്കിയിരിക്കുന്നത് കാണാം. അത് ബാത്ത്‍റൂം ഉപയോ​ഗിച്ചതിനുള്ള പണമാണ്. 

ആളുകൾ വലിയ തരത്തിൽ കഫേ -യെ വിമർശിച്ചു. തികച്ചും മോശം കാര്യമാണ് കഫേ ചെയ്തത് എന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഓ, അവർ റെസ്റ്റോറന്റിലെ വായുവിന് കാശ് ഈടാക്കാത്തത് ഭാ​ഗ്യം എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. 

എന്നാൽ, ആളുകൾ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്തതോടെ കഫേ ഒരു വിശദീകരണവുമായി മുന്നോട്ട് വന്നു. കോൺടെക്‌സ്റ്റോയിൽ പങ്കിട്ട അവരുടെ പ്രസ്താവനയിൽ, റെസ്റ്റോറന്റ് പറഞ്ഞത് ഇങ്ങനെ: “അവിടെ ഉണ്ടായ സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത് വളരെ ഗൗരവമേറിയതും നമ്മുടെ ഭാ​ഗത്ത് നിന്നുണ്ടായതുമായ ഒരു പിശകായിരുന്നു, അത് ഞങ്ങൾ ഇതിനകം തന്നെ തിരുത്തിയിരിക്കുന്നു. ആ അധികം പണം വാങ്ങിയ കസ്റ്റമറെ കണ്ടെത്താനും പണം തിരികെ നൽകാനും തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അവർക്കുണ്ടായ നഷ്ടത്തിൽ ഖേദിക്കുന്നു. നമ്മുടെ ഭാ​ഗത്ത് നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു.”

ഏതായാലും ഒറ്റ ദിവസം കൊണ്ട്, ഒറ്റ ബില്ല് കൊണ്ട് കഫേ ഇന്റർനെറ്റിൽ വൈറലായി. 

Follow Us:
Download App:
  • android
  • ios