Asianet News MalayalamAsianet News Malayalam

എന്തൂട്ടാണ് എപ്പോളും ഈ ചന്ദ്രനിലേക്ക് എല്ലാരും കൂടി മത്സരിച്ചു പോണേ എന്നാലോചിക്കുന്നുണ്ടോ?

ചന്ദ്രന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തിൽ നിന്ന് വ്യത്യസ്തതയോടാണ് നില്‍ക്കുന്നത്. കാരണം, ദക്ഷിണധ്രുവ ഉപരിതലത്തിന്‍റെ വലിയൊരു ഭാഗം ഉത്തരധ്രുവത്തേക്കാൾ നിഴലിൽ ആണ് നിലനിൽക്കുന്നത്. ചന്ദ്രന്റെ ചിത്രം കണ്ടാൽ അത് ബോധ്യമാകും... 

Chandrayaan 2  remya onattu writes
Author
Thiruvananthapuram, First Published Jul 28, 2019, 3:29 PM IST

ചന്ദ്രയാൻ 2...

കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മളിങ്ങനെ ആഘോഷിക്കുകയാണ് നമ്മുടെ നാടിന്‍റെ വിജയം... അനേകർ ഈ പ്രൊജെക്ടിനെ പറ്റി ധാരാളം എഴുതിയിട്ടുണ്ട്... എന്നിരുന്നാലും ചിലത് കൂടി കുത്തികുറിക്കുന്നു...

Chandrayaan 2  remya onattu writes

384,400 km അപ്പുറത്തു നിന്ന്, എന്നും പാൽപ്പുഞ്ചിരി കാണിച്ചു നമ്മളെ സദാ ആകർഷിക്കുന്ന ഭൂമിയുടെ പ്രകൃത്യാ ഉള്ള സ്വന്തം ഉപഗ്രഹമായ ചന്ദ്രന്‍റെ അടുത്തേക്ക് നമ്മൾ ഒന്നുകൂടി അടുത്തിരിക്കുകയാണ്. അതും മറ്റാരും ഇതുവരെ നേടാത്ത മറ്റൊരു റെക്കോർഡുമായി! അത് മുമ്പൊരിക്കലും ഒരു രാജ്യവും പോയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തേക്കുള്ള ആദ്യ ഇന്ത്യൻ ചാന്ദ്ര ദൗത്യമാണ്, ചന്ദ്രയാൻ 2... ഈ ശ്രമത്തിലൂടെ, ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യയ്ക്കും മനുഷ്യരാശിക്കും മൊത്തത്തിൽ പ്രയോജനപ്പെടുന്ന കണ്ടെത്തലുകൾ, നമുക്ക് നടത്താൻ സാധിക്കുമെന്ന് പ്രത്യാശിക്കാം! ഈ ഉൾക്കാഴ്ചകളും അനുഭവങ്ങളും ലക്ഷ്യമിടുന്നത്, വരും വർഷങ്ങളിൽ ചന്ദ്രയാത്രകൾ എങ്ങനെയാണ് കൂടുതൽ വിജയകരമാക്കി തീർക്കേണ്ടത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്, കാതങ്ങൾ താണ്ടി മുന്നേറാൻ ഇന്ത്യ ഒരുങ്ങുകയായി എന്ന ഒരു തിരിച്ചറിവുകൂടിയാണ് ഈ ബഹിരാകാശ യാത്ര... ഒരു ദശാബ്ദത്തോളം നടന്ന ശാസ്ത്രീയ ഗവേഷണ-എഞ്ചിനീയറിംഗ് വികസനത്തിലൂടെ ഉരുത്തിരിഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണം, ചന്ദ്രന്റെ പൂർണ്ണമായും പര്യവേഷണം ചെയ്യപ്പെടാത്ത ഒരു പ്രദേശത്തെ- അതായതു ദക്ഷിണധ്രുവ മേഖലയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്, ഈ പര്യവേഷണം.

എന്തൂട്ടാണ് എപ്പോളും ഈ ചന്ദ്രനിലേക്ക് എല്ലാരും കൂടി ഈ മത്സരിച്ചു പോണേ? എന്നു നമ്മൾ ചിന്തിച്ചു പോയിട്ടുണ്ടാവാം... അല്ലെ? എന്നാൽ കേട്ടോളൂ, ബഹിരാകാശ കണ്ടെത്തലിന് നമുക്ക് ശ്രമിക്കാനും അതുപോലെ പോയ വിവരങ്ങൾ രേഖപ്പെടുത്താനും കഴിയുന്ന ഏറ്റവും അടുത്ത കോസ്മിക് ബോഡിയാണ് ചന്ദ്രൻ. ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച പരീക്ഷണ സ്ഥലംകൂടിയാണ് നമ്മുടെ ഈ ചന്ദ്രൻ കേട്ടോ!

ഒരു കാര്യം അറിയുമോ?

ചന്ദ്രയാൻ 2 -ന്റെ ലക്ഷ്യം മേല്‍പ്പഞ്ഞ പ്രകാരം ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ സംബന്ധിച്ചാണെങ്കിലും ആത്യന്തിക ലക്ഷ്യം ഇതാണ്, കണ്ടുപിടുത്തത്തിന്റെ ഒരു പുതിയ യുഗത്തെ വളർത്തിയെടുക്കാനും ബഹിരാകാശത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും സാങ്കേതികവിദ്യയുടെ പുരോഗതിയെ ഉത്തേജിപ്പിക്കാനും ആഗോള സഖ്യങ്ങൾ പ്രോത്സാഹിപ്പിക്കാനും ഭാവി തലമുറയിലെ പര്യവേഷകർക്കും ശാസ്ത്രജ്ഞർക്കും പ്രചോദനം നൽകാനും ചന്ദ്രയാൻ 2 ശ്രമിക്കുന്നു. എത്ര മനോഹരമാണ് അല്ലെ!

ഇനി അടുത്തതു നമുക്ക് ചന്ദ്രയാൻ 2 -ന്റെ ശാസ്ത്രീയ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ചന്ദ്ര ദക്ഷിണധ്രുവം പര്യവേഷണം ചെയ്യുന്നത്? എന്നീ കാര്യങ്ങൾ നോക്കാം!!

ഭൂമിയുടെ ആദ്യകാല ചരിത്രത്തിലേക്കുള്ള പ്രധാന വഴികാട്ടിയായി ചന്ദ്രൻ വർത്തിക്കുന്നു അതുപോലെ സൗരയൂഥ പരിസ്ഥിതിയുടെ തടസ്സമില്ലാത്ത കാഴ്ചപ്പാടുകളും ചന്ദ്രൻ നമുക്ക് നൽകുന്നുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ചന്ദ്രന്റെ ഉത്ഭവത്തിന് ഇനിയും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണ്. ചന്ദ്രന്റെ ഉപരിതലത്തിന്റെ വിപുലമായ മാപ്പിംഗ് അതിന്റെ ഘടനയിലെ വ്യതിയാനങ്ങൾ പഠിക്കാൻ നമ്മളെ സഹായിക്കും- ചന്ദ്രന്റെ ഉത്ഭവവും പരിണാമവും കണ്ടെത്തുന്നതിനുള്ള സുപ്രധാന വിവരങ്ങൾ നേടാൻ ഇവ നമ്മെ പര്യാപ്തമാക്കും. വിശദമായ ടോപ്പോഗ്രാഫിക്കൽ പഠനങ്ങൾ, സമഗ്ര ധാതു വിശകലനങ്ങൾ, ചന്ദ്ര ഉപരിതലത്തിൽ മറ്റ് നിരവധി പരീക്ഷണങ്ങൾ എന്നിവ നടത്തി, മുമ്പ് പറഞ്ഞപോലെ ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ ദൗത്യം സഹായിക്കും.

അതുപോലെ ചന്ദ്രയാൻ 1 കണ്ടെത്തിയ- ജല തന്മാത്രകളുടെ തെളിവുകൾ കൂടുതൽ ആഴത്തിൽ പഠിക്കാനും ചന്ദ്ര ഉപരിതലത്തിലും മറ്റുമുള്ള അവയുടെ വിതരണത്തിനും, വ്യാപ്തിക്കും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. അതായത്, അവിടെയായിരിക്കുമ്പോൾ, ചന്ദ്രയാൻ 1 നേരത്തെ നടത്തിയ കണ്ടെത്തലുകളും, ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം, അദ്വിതീയ രാസഘടനയുള്ള പുതിയതരം പാറകൾ എന്നിവയെ കുറിച്ചും ചന്ദ്രയാൻ 2 പര്യവേഷണം ചെയ്യും.

കൂടാതെ ചന്ദ്രന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തിൽ നിന്ന് വ്യത്യസ്തതയോടാണ് നില്‍ക്കുന്നത്. കാരണം, ദക്ഷിണധ്രുവ ഉപരിതലത്തിന്‍റെ വലിയൊരു ഭാഗം ഉത്തരധ്രുവത്തേക്കാൾ നിഴലിൽ ആണ് നിലനിൽക്കുന്നത്. ചന്ദ്രന്റെ ചിത്രം കണ്ടാൽ അത് ബോധ്യമാകും... ശാസ്ത്രജ്ഞരുടെ ഒരു നിഗമനം അനുസരിച്ചു ചുറ്റുമുള്ള സ്ഥിരമായി നിഴൽവീണ ദക്ഷിണധ്രുവ പ്രദേശങ്ങളിൽ ജലത്തിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ദക്ഷിണധ്രുവ പ്രദേശത്ത് അനേക ഗർത്തങ്ങൾ ഉണ്ട്, അവ തണുത്തുറഞ്ഞ കെണികൾ പോലെയാണ്, ആദ്യകാല സൗരയൂഥത്തിന്റെ ഫോസിലുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. അപ്പോൾ ചന്ദ്രയാൻ -2 ന്റെ വിക്ഷേപണം മൂലം, നമുക്ക് സൗരയൂഥത്തിന്റെ ഭൂതകാല ചരിത്രത്തെ കുറിച്ച് ഒരു അറിവ് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. 

ചന്ദ്രയാൻ 2, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉപയോഗിച്ച് ചന്ദ്രനിലെ -Manzinus C and Simpelius N എന്നി രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള ഉയർന്ന സമതലത്തിൽ മൃദുവായ ലാൻഡിംഗിന് ശ്രമിക്കും (at a latitude of about 70° south.)

ചന്ദ്രയാൻ 2 -ന്റെ വിക്ഷേപണത്തോടെ നമ്മൾ കരസ്ഥമാക്കിയ സ്ഥാനങ്ങൾ താഴെ പറയുന്നതാണ്:

ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ മൃദുവായ ലാൻഡിംഗ് നടത്തുന്ന ആദ്യ ബഹിരാകാശ ദൗത്യം (#1st space mission to conduct a soft landing on the Moon's south polar region)

സ്വന്തം രാജ്യത്തിൻറെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തിൽ മൃദുവായ ലാൻഡിംഗിന് ശ്രമിക്കുന്ന ആദ്യ ഇന്ത്യൻ പര്യവേഷണം (#1st Indian expedition to attempt a soft landing on the lunar surface with home-grown technology)

സ്വന്തം രാജ്യത്തിൻറെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചാന്ദ്ര പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ആദ്യ ഇന്ത്യൻ ദൗത്യം (#1st Indian mission to explore the lunar terrain with home-grown technology)

ചാന്ദ്ര ഉപരിതലത്തിൽ മൃദുവായ ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം (#4th country ever to soft land on the lunar surface)

ചന്ദ്രയാൻ - 2 വിക്ഷേപണം 2019 ജൂലൈ 15 -ന് 2: 51 മണിക്കൂർ ഷെഡ്യൂൾ ചെയ്തു, വിക്ഷേപണത്തിന് ഒരു മണിക്കൂർ മുമ്പ് ഒരു സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. വിക്ഷേപണം പിന്നീട് ജൂലൈ 22, 2019 ന് 14:43 മണിക്കൂറിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജി‌എസ്‌എൽ‌വി എം‌കെ -3 ബോർഡിൽ പുനക്രമീകരിച്ചു. ആദ്യം, 170 x 39120 കിലോമീറ്റർ ഭ്രമണപഥത്തിൽ ഉള്ള എർത്ത് പാർക്കിംഗില്‍ ചന്ദ്രയാൻ 2 -നെ ഇൻജെക്ട് ചെയ്യും. ചന്ദ്രയാൻ -2 ന്റെ ഭ്രമണപഥം ഉയർത്താനും അതിനെ ചാന്ദ്ര കൈമാറ്റ പാതയിൽ ( Lunar Transfer Trajectory.) ഉൾപ്പെടുത്താനും വിവിധതരം സാങ്കേതിക രീതികൾ നമ്മൾ ഈ സമയം നമ്മൾ പ്രയോഗിക്കും. ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് ചന്ദ്രയാൻ -2 പ്രവേശിക്കുമ്പോൾ, ഓൺ-ബോർഡ് ത്രസ്റ്ററുകൾ Lunar Capture -നായുള്ള ബഹിരാകാശ പേടകത്തെ മന്ദഗതിയിലാക്കും. ശേഷം, ചന്ദ്രനുചുറ്റും ചന്ദ്രയാൻ -2 ന്റെ ഭ്രമണപഥം 100x100 കിലോമീറ്റർ ഭ്രമണപഥത്തിൽ പരിക്രമണം ചെയ്യും. 
അതുപോലെ ലാൻ‌ഡിംഗ് ചെയുന്ന ദിവസം, ചന്ദ്രയാൻ 2 ലാൻ‌ഡർ‌ ഓർ‌ബിറ്ററിൽ‌ നിന്നും വേർതിരിയും. ശേഷം rough braking ,fine braking എന്നിവ അടങ്ങുന്ന സങ്കീർ‌ണ്ണമായ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തും. ചന്ദ്രയാൻ 2 -ന്റെ ലാൻഡർ, ലാൻഡിംഗിന് മുമ്പായി നമ്മൾ ലാൻഡിംഗ് സൈറ്റ് പ്രദേശത്തിന്റെ ഇമേജിംഗ് രേഖപ്പെടുത്തുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്തിനാണെന്നുവെച്ചാൽ സുരക്ഷിതവും അപകടരഹിതവുമായ മേഖലകൾ കണ്ടെത്തുന്നതിന് ഇത് ലാൻഡറിനെ സഹായിക്കും. ലാൻഡർ-വിക്രം ഒടുവിൽ 2019 സെപ്റ്റംബർ 7 -ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങും. തുടർന്ന്, 14 ഭൗമദിനങ്ങൾക്ക് തുല്യമായ 1 ചാന്ദ്ര ദിവസത്തേക്ക്, റോവർ ലാൻഡറിൽ നിന്ന് റോൾ ഔട്ട് ചെയ്യുകയും ചന്ദ്രന്റെ ഉപരിതലത്തിൽ പരീക്ഷണ- നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു. ഒരു വർഷത്തേക്ക് ഓർബിറ്റർ അതിന്റെ ദൗത്യം തുടരും.

ചന്ദ്രയാൻ 2 നടത്തുന്ന സയൻസ് പരീക്ഷണങ്ങൾ:

ചാന്ദ്ര പ്രകൃതി, ഭൂകമ്പം പോലെ ചന്ദ്രനിൽ നടക്കാൻ സാധ്യതയുള്ള ചന്ദ്രകമ്പം (വേറെ വാക്കുകൾ നോക്കിയിട്ടു കിട്ടിയില്ല), ധാതുലവണകളുടെ തിരിച്ചറിയൽ, വിതരണം, ഉപരിതല രാസഘടന, മുകളിലെ മണ്ണിന്റെ താപ-ഭൗതിക സവിശേഷതകൾ, ചാന്ദ്ര അന്തരീക്ഷത്തിന്റെ ഘടന എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ ചന്ദ്രയാൻ -2 -ന്റെ ചന്ദ്ര ശാസ്ത്ര പരിജ്ഞാനം വിപുലീകരിക്കുന്നതിന്, നിരവധി ശാസ്ത്ര പേലോഡുകൾ അവയ്ക്കുണ്ട്. ഇത് ചന്ദ്രന്റെ ഉത്ഭവത്തിന്റെയും പരിണാമത്തിന്റെയും ഒരു ധാരണ കിട്ടാൻ നമ്മളെ സഹായിക്കുന്നതാണ്. 100 കിലോമീറ്റർ ഭ്രമണപഥത്തിൽ പരിക്രമണം ചെയ്തുകൊണ്ട് ഓർബിറ്റർ പേലോഡുകൾ വിദൂര സംവേദനാത്മക നിരീക്ഷണങ്ങൾ നടത്തും. ലാൻഡർ, റോവർ പേലോഡുകൾ ലാൻഡിംഗ് സൈറ്റിന് സമീപം കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതാണ്. ചാന്ദ്ര ഘടനയെക്കുറിച്ച് മനസിലാക്കുന്നതിന്, മൂലകങ്ങളെ തിരിച്ചറിയാനും ചന്ദ്ര ഉപരിതലത്തിൽ അതിന്റെ വിതരണം മാപ്പുചെയ്യാനും ചാന്ദ്രയാൻ 2 പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ചാന്ദ്ര റെഗോലിത്തിന്റെ(the layer of unconsolidated solid material covering the bedrock of a planet) വിശദമായ ത്രിമാന മാപ്പിംഗും നടത്തും. ഉപരിതല പ്ലാസ്മ പരിതസ്ഥിതിയിലെ അളവുകളും ചാന്ദ്ര അയണോസ്ഫിയറിലെ ഇലക്ട്രോൺ സാന്ദ്രതയും ചന്ദ്രയാൻ 2 
ഈ യാത്രയിലൂടെ പഠിക്കും. ചാന്ദ്ര ഉപരിതലത്തിന്റെ താപ-ഭൗതിക സ്വഭാവ സവിഷേതകളും ഭൂകമ്പ സമാനമായ സീസ്മിക് പ്രവർത്തനങ്ങളും അളക്കും. ഇൻഫ്രാ റെഡ് സ്പെക്ട്രോസ്കോപ്പി, സിന്തറ്റിക് അപ്പർച്ചർ റേഡിയോമെട്രി, പോളാരിമെട്രി, മാസ് സ്പെക്ട്രോസ്കോപ്പി ടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച് ചന്ദ്രനിലെ ജല തന്മാത്ര വിതരണം പഠിക്കും.

കീ പേലോഡുകൾ താഴെ പറയുന്നവയാണ്:

Chandrayaan 2 Large Area Soft X-ray Spectrometer:- Elemental composition of the Moon

Imaging IR Spectrometer:-Mineralogy mapping and water-ice confirmation

Synthetic Aperture Radar L & S Band: - Polar-region mapping and sub-surface water-ice confirmation

Orbiter High Resolution Camera:- High-resolution topography mapping

Chandra's Surface Thermo-physical Experiment :- Thermal conductivity and temperature gradient

Alpha Particle X-ray Spectrometer and Laser Induced Breakdown Spectroscope :- In-situ elemental analysis and abundance in the vicinity of landing site

ചന്ദ്രയാൻ 2 -ന്റെ വിവിധ ഭാഗങ്ങളെ കുറിച്ച് അല്‍പം നോക്കാം:

1. Geosynchronous Satellite Launch Vehicle Mark-III:

നമ്മുടെ ഈ ചന്ദ്രയാൻ 2, ഭൂമിയിൽ നിന്ന് ചന്ദ്രനിൽ എത്തണമല്ലോ. അപ്പോൾ, അവിടെ എത്തിക്കേണ്ട ചുമതല ആർക്കായിരിക്കും? ഒരു ലോഞ്ചർ -ന് ആയിരിക്കുമല്ലോ? ഇവിടെ ലോഞ്ചർ GSLV Mk-III ആണ്, മുഴുവൻ പേര് Geosynchronous Satellite Launch Vehicle Mark-III. ഇന്നുവരെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോഞ്ചറാണ് ജി‌എസ്‌എൽ‌വി എം‌കെ -3, ഇത് പൂർണ്ണമായും രൂപകൽപ്പന ചെയ്തത് ഇന്ത്യയിൽ തന്നെയാണ്. ജി‌എസ്‌എൽ‌വി എം‌കെ -3 ചന്ദ്രയാൻ 2 -നെ അതിന്റെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിച്ചു. ഇന്നുവരെയുള്ള, ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോഞ്ചറാണ് ഈ മൂന്ന് ഘട്ടങ്ങളുള്ള വാഹനം, ഇവയ്ക്ക് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (ജിടിഒ) 4 ടൺ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉള്ള ശേഷിയുണ്ട്.

ജി‌എസ്‌എൽ‌വി എം‌കെ -3 യിലെ ഘടകങ്ങൾ താഴെ പറയുന്നവയാണ്:

S200 solid rocket boosters

L110 liquid stage

C25 upper stage

2. Orbiter:-Weight -2,379 kg, Electric Power Generation Capability- 1,000 W

വിക്ഷേപണ സമയത്ത് ചന്ദ്രയാൻ 2 ഓർബിറ്ററിന് Byalalu -ലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കുമായും (ഐഡിഎസ്എൻ) വിക്രം ലാൻഡറുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. ഓർബിറ്ററിന്റെ ദൗത്യം ഒരു വർഷമാണ്, ഇത് 100X100 കിലോമീറ്റർ ചാന്ദ്ര ധ്രുവ പരിക്രമണപഥത്തിൽ, ചന്ദ്രനെ പരിക്രമണം ചെയ്യും.

ഓര്‍ബിറ്റര്‍ പേലോഡ്സ് താഴെ പറയുന്നവയാണ്:

Terrain Mapping Camera 2 (TMC 2)

Chandrayaan 2 Large Area Soft X-ray Spectrometer (CLASS)

Solar X-ray Monitor (XSM)

Orbiter High Resolution Camera (OHRC)

Imaging IR Spectrometer (IIRS)

Dual Frequency Synthetic Aperture Radar (DFSAR)

Chandrayaan 2 Atmospheric Compositional Explorer 2 (CHACE 2)

Dual Frequency Radio Science (DFRS) experiment

3. Lander — Vikram:- .Weight - 1,471 kg Electric Power Generation Capability - 650 W

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ഡോ. വിക്രം എ സാരാഭായിയുടെ പേരിലാണ് ചന്ദ്രയാൻ 2 -ന്റെ ലാൻഡറിന് വിക്രം എന്ന് പേരിട്ടിരിക്കുന്നത്. ഒരു ചാന്ദ്ര ദിവസത്തിൽ പ്രവർത്തിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഏകദേശം 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ബാംഗ്ലൂരിനടുത്തുള്ള ബിയാലാലുവിലെ ഐ.ഡി.എസ്.എൻ, അതുപോലെ ഓർബിറ്റർ, റോവർ എന്നിവയുമായി ആശയവിനിമയം നടത്താനുള്ള കഴിവ് വിക്രം ലാൻഡറിനുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ മൃദുവായ ലാൻഡിംഗ് നടപ്പിലാക്കുന്നതിനാണ് ലാൻഡർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Vikram payloads

Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA)

Chandra's Surface Thermo-physical Experiment (ChaSTE)

Instrument for Lunar Seismic Activity (ILSA))

4. Rover — Pragyan :- Weight 27 kg, Electric Power Generation Capability 50 W

സംസ്‌കൃതത്തിലെ 'ജ്ഞാനം' എന്ന് വിവർത്തനം ചെയ്യുന്ന പ്രഗ്യാൻ എന്ന ചന്ദ്രയാൻ 2 -ന്റെ റോവർ. ഒരു 6-ചക്ര റോബോട്ടിക് വാഹനമാണ്. ഇതിന് 500 മീറ്റർ (½-a-km) വരെ സഞ്ചരിക്കാനും അതിന്റെ പ്രവർത്തനത്തിന് സൗരോർജ്ജത്തെ ഉപയോഗപ്പെടുത്താനും കഴിയും. ഇതിന് ലാൻഡറുമായി മാത്രമേ ആശയവിനിമയം നടത്താൻ കഴിയൂ.

Pragyaan payloads

Alpha Particle X-ray Spectrometer (APXS)

Laser Induced Breakdown Spectroscope (LIBS)

ഇത് കൂടാതെ താഴെ പറയുന്ന പാസ്സീവ്  എക്സ്പെറിമെന്‍റ് കൂടി നടത്തുന്നുണ്ട്.

Passive Experiment:- Laser Retroreflector Array (LRA)

To understand the dynamics of Earth's Moon system and also derive clues on the Lunar interior.

നിലവിലുള്ള അപ്ഡേറ്റ് പ്രകാരം ചന്ദ്രിയാൻ -2 ബഹിരാകാശ പേടകത്തിനായുള്ള രണ്ടാമത്തെ എർത്ത് ബൗണ്ട് ഭ്രമണപഥം ഉയർത്തൽ തന്ത്രം ജൂലൈ 26, 2019, 0108 മണിക്കൂർ (ഐഎസ്ടി) ആസൂത്രണം ചെയ്തതുപോലെ വിജയകരമായി നടപ്പാക്കി. ഓൺ‌ബോർഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റം ഉപയോഗിച്ച് 883 സെക്കൻഡ് നീളുന്ന ഫയറിങ് മുഖാന്തിരം ആണ് ഇത് സാധ്യമായത്. ഇതുമൂലം നേടിയ ഭ്രമണപഥം 251 x 54829 കിലോമീറ്ററാണ്. എല്ലാ ബഹിരാകാശ പരാമീറ്ററുകളും നോർമൽ ആണ്. മൂന്നാമത്തെ ഭ്രമണപഥം ഉയർത്തൽ മഹാമഹം 2019 ജൂലൈ 29 -ന് 1430 മുതൽ 1530 മണിക്കൂർ വരെ (IST) ഷെഡ്യൂൾ ചെയ്യും.
 

Follow Us:
Download App:
  • android
  • ios