Asianet News MalayalamAsianet News Malayalam

മിഗ്ജൗമ് ചുഴലിക്കാറ്റ്: കടലിന് നടുവില്‍ പെട്ടത് പോലെ ചെന്നൈ നഗരം; വീഡിയോ വൈറല്‍

 ചെന്നൈയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനെ ആദ്യമായാണ് ഇത്രയും ശക്തമായ ഒരു മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Chennai Flood videos go viral in social media bkg
Author
First Published Dec 5, 2023, 8:27 AM IST


ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ചെന്നൈയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനെ ആദ്യമായാണ് ഇത്രയും ശക്തമായ ഒരു മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ ചെന്നൈ നഗരത്തില്‍ കടല്‍ കയറിയ പ്രതീതിയാണ്.  റോഡുകളെല്ലാം പുഴകള്‍ക്ക് സമാനമായി. വാഹനങ്ങള്‍ക്ക് പകരം നഗരത്തിലെമ്പാടും ചെറു വള്ളങ്ങള്‍ കീഴടക്കി. 

കനത്ത മഴ തുടരുന്നു, 4 മരണം, ചെന്നൈയിൽ ഇന്നും അവധി, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

പണവുമില്ല, എത്ര ദിവസം ഇങ്ങനെ തുടരണം? 2000ത്തോളം അയ്യപ്പഭക്തര്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ കുടുങ്ങി

'കേക്കില്‍ ചവിട്ടുന്ന കാലു'കളുടെ വീഡിയോയ്ക്ക് ഒന്നേകാല്‍ ലക്ഷം; ധനസമ്പാദനത്തിന്‍റെ വിചിത്ര രീതികള്‍ !

കെട്ടിടങ്ങളുടെ താഴത്തെ നിലകളെല്ലാം വെള്ളത്തിനടിയിലാണ്. വിമാനത്താവളങ്ങള്‍ അടച്ചിട്ടപ്പോള്‍ ട്രെയിനുകള്‍ എല്ലാം റദ്ദാക്കപ്പെട്ടു. വിമാനത്താവളത്തിൽ ജലനിരപ്പ് മുട്ടോളം ഉയര്‍ന്നതും വീഡിയോകളില്‍ കാണാം. Bala Harish എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ റോഡില്‍ കൂടി ഒരു വാഹനം പോകുമ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളും മറ്റ് ചെറു വാഹനങ്ങളും വെള്ളത്തില്‍ ആടിയുലയുന്നതും വെള്ളം തിരയ്ക്ക് സമാനമായി ആഞ്ഞടിക്കുന്നതും കാണാം. നഗരം കടലിന് നടക്ക് പെട്ടുപോയ പ്രതീതിയായിരുന്നു വീഡിയോകളില്‍. നഗരത്തിലെ വെള്ളപ്പൊക്കത്തിന്‍റെ നൂറ് കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

അമ്മയെയും മകളെയും വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ ഗോത്രം !

'സെക്സ് ചെയ്യുക, ഇല്ലെങ്കില്‍ ജോലി പോകും'; മെക്സിക്കന്‍ ഡിജെയെ മുംബൈക്കാരന്‍ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം !

കാമുകന് 24, പ്രായം മറയ്ക്കാന്‍ 41 കാരി വ്യാജ പാസ്പോര്‍ട്ട് എടുത്തു; പക്ഷേ വിമാനത്താവളത്തില്‍ എട്ടിന്‍റെ പണി !

നഗരത്തിലെ വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഏതാണ്ട് അരയോളം വെള്ളം കയറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ റോഡുകളിലൂടെ കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതും വീഡിയോകളില്‍ കാണാം. ദേശീയ ദുരന്തനിവാരണ സേന (NDRF), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (SDRF) എന്നിയുടെ നേതൃത്വത്തിലും പൗരസമിതികളും ദുരന്തബാധിത മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെ ഫലമായി ഇന്ന് ഉച്ചയോടെ മണിക്കൂറില്‍ 90-110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

അമ്മയുടെ വിശ്രമവേളകളിലെ വിനോദം, മകള്‍ക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളുടെ വരുമാനം !

Latest Videos
Follow Us:
Download App:
  • android
  • ios