Asianet News MalayalamAsianet News Malayalam

ഉറുമ്പ് ഒരു 'ഭീകരജീവി'യല്ലെന്ന് ആരാ പറഞ്ഞേ??? സോഷ്യൽ മീഡിയയെ ഞെട്ടിച്ച ആ ചിത്രം..!

പ്രത്യേക ലെൻസുകളുടെ സഹായത്തോടെ പകർത്തിയ ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രമാണ് ഇത്. ഈ ചിത്രം കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് ഭയപ്പെട്ട് പോകും. 

close up image of ant face rlp
Author
First Published Oct 22, 2023, 2:05 PM IST

ദിനംപ്രതി നമ്മൾ കാണുന്ന ജീവികളിൽ ഒന്നാണ് ഉറുമ്പുകൾ. ഉറുമ്പുകളെ ആരും അത്ര പ്രശ്നക്കാരായൊന്നും കാണാറില്ല. എന്നാൽ, ആരെങ്കിലും ഉറുമ്പുകളുടെ മുഖം കണ്ടിട്ടുണ്ടോ? ആ ഇത്തിരിക്കുഞ്ഞൻ ശരീരത്തിൽ എങ്ങനെ മുഖം മാത്രമായിട്ട് നോക്കാനാണ് എന്നാണ് ചോദ്യം എങ്കിൽ ഈ ചിത്രം ഒന്നു കാണേണ്ടത് തന്നെയാണ്. 

പ്രത്യേക ലെൻസുകളുടെ സഹായത്തോടെ പകർത്തിയ ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രമാണ് ഇത്. ഈ ചിത്രം കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് ഭയപ്പെട്ട് പോകും. അത്രമാത്രം ഭീകരമാണ് കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനായ ഉറുമ്പിന്റെ മുഖം. ഒരുപക്ഷേ, ഉറുമ്പുകൾക്ക് അല്പം കൂടി വലിപ്പം ഉണ്ടായിരുന്നെങ്കിൽ നാം ഭയക്കുന്ന ജീവികളിൽ പ്രധാനിയായി ഉറുമ്പും മാറിയേനെ.

ദ മിററിലെ ഒരു റിപ്പോർട്ട് പ്രകാരം, നിക്കോണിന്റെ 'സ്മോൾ വേൾഡ് ഫോട്ടോഗ്രാഫി മത്സര'ത്തിനായി 2022 -ൽ ഡോ. യൂജെനിജസ് കവലിയോസ്‌കാസ് എടുത്തതാണ് ഉറുമ്പിന്റെ മുഖത്തിന്റെ ഞെട്ടിപ്പിക്കുന്ന ഈ ഫോട്ടോ. മത്സരത്തിനുള്ള അദ്ദേഹത്തിന്റെ എൻട്രി ഫോട്ടോയായി സമർപ്പിക്കപ്പെട്ട ചിത്രമാണ് ഇത്. ഉയർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അദ്ദേഹം ഈ ചിത്രം പകർത്തിയത്.

 

മാസിമോ എന്ന ട്വിറ്റർ ഉപയോക്താവാണ് ഇത് അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒക്ടോബർ 14 -ന് അപ്‌ലോഡ് ചെയ്ത പോസ്റ്റ് ഇതുവരെ ഒരു ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഏറെ അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ഈ ചിത്രം ഏറ്റെടുത്തത്. ഭാവിയിൽ അവ മനുഷ്യരെപ്പോലെ വലുതായാൽ ഉള്ള അവസ്ഥയെക്കുറിച്ച് ചിലർ ആശ്ചര്യപ്പെട്ടു. ഇത്രയേറെ ക്രൂരമായ ഒരു മുഖഭാവം മറ്റൊരു ജീവിക്കും ഇല്ലെന്നും പലരും അഭിപ്രായപ്പെട്ടു.

വായിക്കാം: വൈൻ ബാറിലെ ഫ്രീസറിൽ ഒമ്പത് വർഷം പഴക്കമുള്ള മൃതദേഹം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രതിഫലം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 
 

Follow Us:
Download App:
  • android
  • ios