Asianet News MalayalamAsianet News Malayalam

നീന്തിത്തുടിക്കാന്‍ കൊക്കകോള തടാകം!

തടാകത്തില്‍ നമ്മള്‍ നീന്തുമ്പോള്‍ വെള്ളത്തിന് പകരം കൊക്ക കോളയില്‍ നീന്തുന്ന പ്രതീതിയാണ്. വേനല്‍ക്കാലത്ത് ആളുകള്‍ ചൂടില്‍ നിന്ന് മോചനം നേടാന്‍ ഇവിടെയെത്തും. 
 

Coca Cola Lagoon in Brazil
Author
Brazil, First Published Aug 11, 2021, 1:26 PM IST

വിസ്മയങ്ങളുടെ തീരാത്ത ഖനിയാണ് പ്രകൃതി. അത് പലപ്പോഴും അത്ഭുതങ്ങള്‍ കാട്ടി നമ്മെ അതിശയിപ്പിക്കുന്നു. പ്രകൃതിയുടെ അത്തരമൊരു അത്ഭുതമാണ് ബ്രസീലില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം. കൊക്ക കോള തടാകം.  

ബ്രസീലിലെ ലാഗ്വാ ഡ അരരാക്വറ തടാകത്തിലെ വെള്ളത്തിന് കൊക്കോ കോളയുടെ അതേ ഇരുണ്ട നിറമാണ്. അതുകൊണ്ട് തന്നെ ഇത് കൊക്കകോള ലഗൂണ്‍ എന്നാണ് അറിയപ്പെടുന്നത്. റിയോ ഗ്രാന്‍ഡെ ഡെല്‍ നോര്‍ട്ടെയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.    

തടാകത്തില്‍ നമ്മള്‍ നീന്തുമ്പോള്‍ വെള്ളത്തിന് പകരം കൊക്ക കോളയില്‍ നീന്തുന്ന പ്രതീതിയാണ്. വേനല്‍ക്കാലത്ത് ആളുകള്‍ ചൂടില്‍ നിന്ന് മോചനം നേടാന്‍ ഇവിടെയെത്തും. 

വെള്ളത്തില്‍ പച്ചയും, നീലയും നിറങ്ങള്‍ കാണുന്നത് സാധാരണമാണ്, പ്രത്യേകിച്ചും കടലില്‍. എന്നാല്‍ പക്ഷേ എങ്ങനെയാണ് ഈ തടാകത്തിലെ വെള്ളത്തിന് ഇരുണ്ട നിറം ലഭിക്കുന്നത്? 

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അയഡിന്റെയും ഇരുമ്പിന്റെയും സാന്ദ്രതയും തീരത്തിനടുത്തുള്ള റീഡുകളുടെ പിഗ്മെന്റേഷനും ചേര്‍ന്നാണ് വെള്ളത്തിന് ഈ നിറം ലഭിച്ചതെന്ന് അനുമാനിക്കുന്നു.  

തടാകത്തിന്റെ ഈ പ്രത്യേകത കാരണം നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. കുട്ടികള്‍ക്കാണ് ഇവിയെത്താന്‍ ഏറ്റവും കൂടുതല്‍ താല്പര്യം. 

വേനല്‍ക്കാലത്ത്, കൊക്ക കോള ലഗൂണിലെ വെള്ളം ഊഷ്മളമാകുന്നു. ആ സമയത്താണ് ആളുകള്‍ കൂടുതലും ആഴം കുറഞ്ഞ ഈ വെള്ളത്തില്‍ നീന്താനായി വരുന്നത്. കൂടാതെ ഇതിലെ വെള്ളത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നു.  

 

Follow Us:
Download App:
  • android
  • ios