Asianet News MalayalamAsianet News Malayalam

'അത്ഭുത തടാക'ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?


ഉപ്പുനിറഞ്ഞതും ആഴം കുറവുള്ളതുമായ 12 കുളങ്ങൾ ചേർന്നതാണ് പുതുതായി കണ്ടെത്തിയ തടാകം.  ഇതിനൊപ്പം മലകളും ചേർന്നതാണ് ഈ ഭൂപ്രദേശം. 25 എക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണ് ഇത്. 

Could Microbes in Puna de Atacama plateau from argentina Hold Answers About Early Life on Earth bkg
Author
First Published Dec 17, 2023, 3:32 PM IST


ർജന്‍റീനയിൽ കണ്ടെത്തിയ തടാകത്തിൽ ചരിത്രാതീത കാലത്തെ സൂക്ഷ്മജീവികളുടെ വൻ ശേഖരമെന്ന്  ഗവേഷകർ. അർജന്‍റീനയിലെ അറ്റക്കാമ മരുഭൂമിയിലാണ് തടാകവും അതിനോട് ചേർന്നുള്ള ഉപ്പുനിലവും കണ്ടെത്തിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ അർജന്‍റീനയിയിലെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രത്തില്‍ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ തടാകം കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നും ഗവേഷണ സംഘങ്ങൾ പറഞ്ഞു.

അർജന്‍റീനയുടെയും ചിലിയുടെയും അതിർത്തിക്ക് സമീപമാണ് പുനാ ഡി അറ്റക്കാമ (Puna de Atacama plateau) എന്നറിയപ്പെടുന്ന ഈ അതിബൃഹത്തായ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. വരണ്ടതും ഉയർന്നതുമായ പരിസ്ഥിതി സാഹചര്യങ്ങൾ കൊണ്ട് വളരെ കുറച്ച് മൃഗങ്ങളും സസ്യങ്ങളും മാത്രമാണ് ഇവിടെയുള്ളതെന്നും ഗവേഷകർ പറയുന്നു. സൂര്യപ്രകാശം വളരെ കൂടിയ അളവിൽ ലഭിക്കുന്നതും ഇവിടെ സസ്യങ്ങൾ വളരുന്നതിന് തടസ്സമായി നില്‍ക്കുന്നു. തടാകങ്ങളിലെ പാറക്കെട്ടുകൾ കേന്ദ്രീകരിച്ചാണ് അതിവിപുലമായ സൂക്ഷ്മജീവികളുടെ ശേഖരം കണ്ടെത്തിയത്. ഭൂമിയിൽ ആദ്യം ഉടലെടുത്ത ജീവനെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചേക്കാമെന്ന ശുഭാപ്തി വിശ്വാസം ഗവേഷകര്‍ പങ്കുവച്ചു. 

ഇന്ന് മകന്‍റെ കമ്പനിയുടെ ആസ്തി 3000 കോടി, അന്ന് അച്ഛന്‍റെ ദിവസ കൂലി 10 രൂപ; ഇത് പിസി മുസ്തഫയുടെ വിജയ കഥ !

കില്ലാടി തന്നെ ! തൊട്ടടുത്ത് രണ്ട് പെരുമ്പാമ്പുകള്‍ ഇണ ചേരുമ്പോള്‍ ഗോള്‍ഫ് കളി തുടര്‍ന്ന് യുവാവ് !

ഉപ്പുനിറഞ്ഞതും ആഴം കുറവുള്ളതുമായ 12 കുളങ്ങൾ ചേർന്നതാണ് പുതുതായി കണ്ടെത്തിയ തടാകം.  ഇതിനൊപ്പം മലകളും ചേർന്നതാണ് ഈ ഭൂപ്രദേശം. 25 എക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണ് ഇത്. തടാകത്തിന്‍റെ ഉപരിതല ജലത്തിന്‍റെ കീഴിൽ മറഞ്ഞുകിടക്കുന്ന 15 അടിവരെ മാത്രം പൊക്കമുള്ള ചെറുകുന്നുകളിലാണ് സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.  ഇവിടങ്ങളിൽ നടത്തുന്ന പരീക്ഷണം ചൊവ്വയിലും മറ്റുമുണ്ടായിരുന്നെന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആദിമ ജീവനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. സയനോബാക്ടീരിയ, ആർക്കിയ തുടങ്ങിയ സൂക്ഷ്മജീവി സമൂഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്. 

യുഎസിലെ കൊളാഡോ സർവകലാശാലയിലെ ജിയോളജിക്കൽ സയൻസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ബ്രയൻ ഹൈനെക്കും പരിസ്ഥിതി കൺസൾട്ടൻസി സ്ഥാപനമായ പുന ബയോ സ്ഥാപക മരിയ ഫറിയാസും ചേർന്ന് അനേക കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഈ അപൂർവ പരിസ്ഥിതി ലോകം കണ്ടെത്തിയത്. എന്നാൽ മറ്റൊരു ആശങ്ക ഗവേഷകരെ അലട്ടുന്നുണ്ട്. ഇവിടം ലിഥിയം നിക്ഷേപം ഏറെുള്ള സ്ഥലമാണ്. അതിനാല്‍ തന്നെ ഉടന്‍ തന്നെ ഖനനം തുടങ്ങാനാണ് അര്‍ജന്‍റീയുടെ തീരുമാനം. അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ ഈ വിചിത്രലോകം വരും വർഷങ്ങളിൽ തന്നെ നഷ്ടപ്പെടാം. 

രോഗം വരുമെന്ന് ഭയമുണ്ടോ? എങ്കില്‍ ആ ഭയം നിങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് പഠനം !
 

Latest Videos
Follow Us:
Download App:
  • android
  • ios