Asianet News MalayalamAsianet News Malayalam

24 മണിക്കൂറും ലൊക്കേഷൻ ഷെയർ ചെയ്യും, എല്ലാ പാസ്‍വേഡും നൽകും, 'കലിപ്പനും' 'കാന്താരി'ക്കും വൻ വിമർശനം

മൂന്നാമത്തെ നിയമം അതിലും വിചിത്രമാണ്, ഭാര്യ മറ്റേതെങ്കിലും പുരുഷന്റെ കൂടെയോ ഭർത്താവ് മറ്റേതെങ്കിലും സ്ത്രീയുടെ കൂടെയോ ഒരിക്കലും തനിച്ച് എവിടെയും പോകില്ല, സമയം ചെലവഴിക്കില്ല എന്നതാണ് ആ നിയമം.

couple crticised for their three rules in family life
Author
First Published Nov 14, 2022, 9:06 AM IST

കലിപ്പൻ, കാന്താരി ഈ പദങ്ങൾ ഇന്ന് നമുക്ക് ഏറെ പരിചിതമാണ്. മിക്കവാറും റീൽസുകളിലും മറ്റും വളരെ ടോക്സിക്ക് ആയിട്ടുള്ള പല പ്രണയബന്ധങ്ങളും നാം കാണാറുമുണ്ട്. എന്നാൽ, ഈ കലിപ്പനും കാന്താരിയും പ്രേമം ഇവിടെ മാത്രം ഉള്ള ഒന്നല്ല എന്ന് പറയേണ്ടി വരും. അടുത്തിടെ ടെക്സാസിൽ നിന്നുമുള്ള ഈയിടെ വിവാഹം ചെയ്ത ദമ്പതികളും ഓൺലൈനിൽ വലിയ വിമർശനം നേരിടുകയുണ്ടായി.

ദമ്പതികൾ ജീവിതത്തിൽ നടപ്പിലാക്കാൻ പോവുകയാണ് എന്ന് പറഞ്ഞ മൂന്ന് നിയമങ്ങളെയാണ് ആളുകൾ വിമർശിച്ചത്. വളരെ അധികം ടോക്സിക്കാണ് ദമ്പതികളുടെ ബന്ധം എന്നും പലരും വിമർശിച്ചു. എന്തൊക്കെയാണ് ആ നിയമങ്ങൾ എന്നല്ലേ?

ഒന്നാമത്തെ നിയമം ലൊക്കേഷൻ ഷെയർ ചെയ്യുക എന്നാണ്. എവിടെ ആയിരുന്നാലും പരസ്പരം ലൊക്കേഷൻ ഷെയർ ചെയ്യണം എന്നാണ് ദമ്പതികൾ പറയുന്നത്. ഇരുവരും അത് ചെയ്യുമത്രെ. 

രണ്ടാമത്തെ നിയമം എല്ലാ പാസ്‍വേഡുകളും പരസ്പരം പങ്ക് വയ്ക്കും എന്നതാണ്. എല്ലാ പാസ്‍വേഡുകളും പരസ്പരം പങ്കുവയ്ക്കും ഒരു രഹസ്യവും ഉണ്ടാവില്ല എന്നതാണ് രണ്ടാമത്തെ നിയമമായി ദമ്പതികൾ പറയുന്നത്. 

മൂന്നാമത്തെ നിയമം അതിലും വിചിത്രമാണ്, ഭാര്യ മറ്റേതെങ്കിലും പുരുഷന്റെ കൂടെയോ ഭർത്താവ് മറ്റേതെങ്കിലും സ്ത്രീയുടെ കൂടെയോ ഒരിക്കലും തനിച്ച് എവിടെയും പോകില്ല, സമയം ചെലവഴിക്കില്ല എന്നതാണ് ആ നിയമം.

ഏതായാലും ടിക്ടോക്കിൽ വീഡിയോ പങ്കുവച്ചതോടെ ആളുകൾ വലിയ തരത്തിലാണ് ദമ്പതികളെ വിമർശിച്ചത്. അതേ സമയം ചിലർ അവരെ അഭിനന്ദിക്കുകയും തങ്ങൾ അങ്ങനെ ചെയ്യാറുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. മറ്റുള്ളവർ 'നിങ്ങൾ എത്രമാത്രം ടോക്സിക്ക് ആണ് എന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടോ' എന്നാണ് ചോദിച്ചത്. ഒരാൾ പറഞ്ഞത് 'നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ വിശ്വാസമുണ്ടെങ്കിൽ ഇതിന്റെ ഒന്നും തന്നെ ആവശ്യമില്ല' എന്നാണ്.

ഏതായാലും കലിപ്പന്റെയും കാന്താരിയുടെയും പോസ്റ്റിന് വലിയ റീച്ചാണ് കിട്ടിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios