Asianet News MalayalamAsianet News Malayalam

ലാവിഷായി ജീവിക്കണം, ജിം കേന്ദ്രീകരിച്ച് കാമുകീ കാമുകന്മാർ ചെയ്തത്, ഒടുവിൽ വലയിലായി

സ്ഥലത്തെ ഒരു ഉദ്യോ​ഗസ്ഥനാണ് ഈ മോഷണത്തിനെല്ലാം ഒരേ പാറ്റേണുണ്ട് എന്ന് മനസിലാക്കുന്നത്. ശേഷം അന്വേഷണം രണ്ട് ഡിറ്റക്ടീവുകൾക്ക് കൈമാറി.

couple stole cards from gym locker to live lavish life rlp
Author
First Published Jan 18, 2024, 2:47 PM IST

ലാവിഷായി ജീവിക്കണം, പക്ഷേ പണമില്ല. എന്ത് ചെയ്യും? അധ്വാനിച്ച് പണമുണ്ടാക്കണം അല്ലേ? എന്നാൽ, യുകെയിൽ നിന്നുള്ള ഈ കാമുകീ കാമുകന്മാർ കുറച്ച് റിസ്കി ആയിട്ടുള്ള ഒരു വഴിയാണ് അതിനായി സ്വീകരിച്ചത്. ആളുകളുടെ സിം കാർഡുകളും ബാങ്ക് കാർഡുകളും മോഷ്ടിച്ചു. 

39 -കാരനായ ആഷ്‍ലി സിം​ഗ്, കാമുകിയായ 20 -കാരി സോഫി ബ്രയാൻ എന്നിവരാണ് മോഷണത്തിന് അറസ്റ്റിലായത്. ജിം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ജിമ്മിൽ ആളുകൾ വർക്കൗട്ട് ചെയ്യുമ്പോഴായിരുന്നു ഇരുവരും ചേർന്ന് അവരുടെ ബാങ്ക് കാർഡുകളും സിം കാർഡുകളും മോഷ്ടിച്ചത്. ചെയ്ഞ്ചിം​ഗ് റൂമിലെ ലോക്കറുകളിൽ നിന്നായിരുന്നു മോഷണം. ഒരു വർഷത്തിൽ 18 പേരെയാണ് ഇരുവരും ടാർ​ഗറ്റ് ചെയ്തത്. 

ആളുകളുടെ ക്രെഡിറ്റ് കാർഡുകൾ മോഷ്ടിക്കുക. ശേഷം വില കൂടി വസ്ത്രം, ചെരിപ്പ്, ബാ​ഗ് തുടങ്ങിയവയെല്ലാം വാങ്ങുക എന്നതും ഇവരുടെ രീതിയായിരുന്നു. അതോടൊപ്പം തന്നെ ഇരകളുടെ അക്കൗണ്ടിൽ നിന്നും വലിയ തരത്തിൽ പണം പോകാൻ തുടങ്ങി. സിമ്മില്ലാത്ത കാരണം ഫോണും ഉപയോ​ഗിക്കാൻ സാധിച്ചിരുന്നില്ല. അതോടെ അവരെല്ലാം പരിഭ്രാന്തരാവുകയും ചെയ്തു. 

സ്ഥലത്തെ ഒരു ഉദ്യോ​ഗസ്ഥനാണ് ഈ മോഷണത്തിനെല്ലാം ഒരേ പാറ്റേണുണ്ട് എന്ന് മനസിലാക്കുന്നത്. ശേഷം അന്വേഷണം രണ്ട് ഡിറ്റക്ടീവുകൾക്ക് കൈമാറി. പിന്നാലെ, ഒരു സംഘം ആഷ്‍ലിയുടെയും സോഫിയുടെയും ഫോൺ, കാർ, സിസിടിവി ദൃശ്യങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു തുടങ്ങി. കഴിഞ്ഞ വർഷം ജനുവരി 27 -ന് പാരീസിൽ നിന്ന് മടങ്ങുകയായിരുന്ന ദമ്പതികളെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കയ്യിൽ നിന്നും 2,000 യൂറോയുടെ ഡിസൈനർ സാധനങ്ങളും പിടിച്ചെടുത്തു. 

ആഷ്‍ലി സിം​ഗിനെ മൂന്ന് വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. സോഫിയെ 20 മാസത്തെ തടവിനും ഒപ്പം രണ്ട് വർഷത്തെ റീഹാബിലിറ്റേഷൻ പ്രോ​ഗ്രാമും 120 മണിക്കൂർ വേതനമില്ലാത്ത ജോലി ചെയ്യാനും ഉത്തരവുണ്ട്. 

വായിക്കാം: കാഞ്ഞ ബുദ്ധി തന്നെ‌; പണം തട്ടാന്‍ ഭക്ഷണത്തിൽ പാറ്റയും പല്ലിയും നഖവും, പക്ഷേ ഒടുക്കം യുവതി കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios