അതുപോലെ അവിടെ എത്തുന്ന അതിഥികൾക്ക് വീഗൻ ഭക്ഷണമാണ് വിളമ്പുന്നത്. അവിടെ മദ്യപാനമോ പുകവലിയോ അനുവദനീയവുമല്ല. അതുകൊണ്ട് തന്നെ ആളുകൾ അധികം വരില്ല. ചെറുപ്പക്കാരൊന്നും താൽപര്യപ്പെടില്ല അവിടം സന്ദർശിക്കാൻ എന്നാണ് തങ്ങൾ കരുതിയിരുന്നത് എന്ന് റോസിൻ പറയുന്നു. പക്ഷേ, നിരവധി ആളുകളാണ് അവിടം സന്ദർശിക്കാൻ ഇന്ന് എത്തുന്നത്.
അവിറാം റോസിനും ഭാര്യ യോറിത് റോസിനും ആദ്യമായി ഇന്ത്യയിൽ എത്തുന്നത് 1998 -ലാണ്. അപ്പോൾ തന്നെ അവർക്ക് ഇന്ത്യയുമായി വല്ലാത്ത അടുപ്പം തോന്നുകയും ചെയ്തു. 'ഞങ്ങൾ തമിഴ് നാട്ടിലാണ് എത്തിയത്. എന്നാൽ വ്യത്യസ്തമായ ഒരിടത്ത് വന്നതുപോലെ തോന്നിയതേ ഇല്ല. സ്വന്തം വീട്ടിൽ എത്തിയത് പോലെയാണ് തോന്നിയത്. ഇവിടെയുള്ള ഓരോന്നിനെയും ഞങ്ങൾക്കിഷ്ടപ്പെട്ടു, ഓരോ മനുഷ്യരെയും ഇഷ്ടപ്പെട്ടു. അതിനാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിലേക്ക് തന്നെ തിരികെ വരാൻ തീരുമാനിക്കുകയായിരുന്നു' എന്ന് അവിറാം റോസിൻ ആ കാലത്തെ കുറിച്ച് പറയുന്നു.
ഇസ്രായേലിലാണ് റോസിൻ ജനിച്ചത്. ടെൽ അവീവിൽ ജനിച്ച റോസിൻ ഒരു ബിസിനസ്‍മാനും ഒരു മെഡിക്കൽ ഡിവൈസസ് കമ്പനിയുടെ സിഇഒ -യും ആയിരുന്നു. എന്നാൽ, 2000 -ത്തിൽ ആ തിരക്കുള്ള ജീവിതം അദ്ദേഹത്തിന് മടുത്തു. അതൊക്കെ വിട്ട് ഒരു ശാന്തമായ ജീവിതം ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 'കരിയറിനോ പണത്തിനോ അധികം പ്രാധാന്യം നൽകാതെ സമൂഹത്തിനുതകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിച്ചത്' എന്ന് റോസിൻ ഇന്ത്യാടൈംസിനോട് പറഞ്ഞു. അങ്ങനെ ദമ്പതികളും മകളും തമിഴ്നാട്ടിലെ ഓറോവിൽ എത്തി.
2003 ഡിസംബറിൽ അവർ 70 ഏക്കർ സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച് തുടങ്ങി. അതാണ് ഇന്ന് കാണുന്ന 'സാധന ഫോറസ്റ്റി'ന്റെ തുടക്കം. അവിടെ ഒരുപാട് വന്യജീവികളേയും ഇന്ന് കാണാം. തങ്ങളെ സഹായിക്കാൻ നിരവധി സന്നദ്ധപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു എന്ന് ദമ്പതികൾ പറയുന്നു.
അതുപോലെ അവിടെ എത്തുന്ന അതിഥികൾക്ക് വീഗൻ ഭക്ഷണമാണ് വിളമ്പുന്നത്. അവിടെ മദ്യപാനമോ പുകവലിയോ അനുവദനീയവുമല്ല. അതുകൊണ്ട് തന്നെ ആളുകൾ അധികം വരില്ല. ചെറുപ്പക്കാരൊന്നും താൽപര്യപ്പെടില്ല അവിടം സന്ദർശിക്കാൻ എന്നാണ് തങ്ങൾ കരുതിയിരുന്നത് എന്ന് റോസിൻ പറയുന്നു. പക്ഷേ, നിരവധി ആളുകളാണ് അവിടം സന്ദർശിക്കാൻ ഇന്ന് എത്തുന്നത്.
മയിലുകൾ, കാട്ടുപന്നികൾ, മുയലുകൾ, കുറുക്കന്മാർ ഒട്ടനേകം ജീവികൾ ഇന്ന് സാധന ഫോറസ്റ്റിലുണ്ട്. സന്ദർശകരെത്തുമ്പോൾ വനത്തിനോ വന്യമൃഗങ്ങളെയോ അത് ബാധിക്കാതിരിക്കാനും അവർ ശ്രദ്ധിക്കുന്നു. ഏതായാലും തമിഴ്നാട്ടിൽ 'സാധന ഫോറസ്റ്റ്' വിജയമായതോടെ ഹെയ്‍തിയിലും കെനിയയിലും ദമ്പതികൾ ഇതേ പദ്ധതി നടപ്പിലാക്കിയിരിക്കയാണ്.
