Asianet News MalayalamAsianet News Malayalam

സഹപ്രവർത്തകയെ അപമാനിച്ച സംഭവം, ആലിബാബ മുൻജീവനക്കാരനെതിരെയുള്ള കേസ് അവസാനിപ്പിച്ച് കോടതി

മേലുദ്യോഗസ്ഥരും എച്ച് ആർ വിഭാ​ഗവും തന്റെ റിപ്പോർട്ടിനെ ഗൗരവമായി എടുക്കുന്നില്ലെന്ന് അവർ പിന്നീട് പരാതിപ്പെട്ടു. ഇത് ജനങ്ങൾക്കിടയിൽ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധത്തിന് കാരണമായി. തുടർന്ന് വാങിനെ കമ്പനിയിൽ നിന്ന് പുറത്താക്കുകയും മറ്റ് എക്സിക്യൂട്ടീവുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

court in china drop case against former Alibaba employee
Author
China, First Published Sep 7, 2021, 3:34 PM IST

വനിതാ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ് മുൻ ജീവനക്കാരനെതിരെ ഉണ്ടായിരുന്ന കേസ് ചൈനീസ് പ്രോസിക്യൂട്ടർമാർ അവസാനിപ്പിച്ചു. വടക്കുകിഴക്കൻ ഷാൻ‌ഡോംഗ് പ്രവിശ്യയിലെ ജില്ലാ കോടതി, പ്രതി നടത്തിയ 'ഫോഴ്സിബിൾ ഇൻഡീസൻസി' (forcible indecency) ഒരു കുറ്റമല്ലെന്ന് തീർപ്പ് കല്പിച്ചു.  

കിഴക്കൻ ചൈനയിലെ ജിനാൻ നഗരത്തിലേക്കുള്ള ഒരു ബിസിനസ് യാത്രയ്ക്കിടെ വനിതാ ജീവനക്കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ആരോപണം ഉണ്ടായത്. ഇതിനെ തുടർന്ന് കമ്പനിയിലെ ഒരു മാനേജറും, ക്ലയന്റും, തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ആ വനിതാ ജീവനക്കാരി ആലിബാബയുടെ ഇൻട്രാനെറ്റിൽ 11 പേജുള്ള പരാതി പോസ്റ്റ് ചെയ്തു. പിന്നാലെ കഴിഞ്ഞ മാസം അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ൽ യൂണിറ്റിലെ മാനേജരായിരുന്ന വാങ് എന്ന കുടുംബപ്പേരുള്ള ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു.  

മേലുദ്യോഗസ്ഥരും എച്ച് ആർ വിഭാ​ഗവും തന്റെ റിപ്പോർട്ടിനെ ഗൗരവമായി എടുക്കുന്നില്ലെന്ന് അവർ പിന്നീട് പരാതിപ്പെട്ടു. ഇത് ജനങ്ങൾക്കിടയിൽ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധത്തിന് കാരണമായി. തുടർന്ന് വാങിനെ കമ്പനിയിൽ നിന്ന് പുറത്താക്കുകയും മറ്റ് എക്സിക്യൂട്ടീവുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ലൈംഗിക അതിക്രമങ്ങൾ ഒട്ടും തന്നെ വച്ച് പൊറുപ്പിക്കില്ലെന്ന് ആലിബാബ പറഞ്ഞു. വനിതാ സഹപ്രവർത്തകയുടെ ലൈംഗിക പീഡന ആരോപണങ്ങളെ കുറിച്ചുള്ള സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചതിന് 10 ജീവനക്കാരെ ആലിബാബ പിരിച്ചുവിട്ടു. എന്നാൽ, പുതുതായി ഉണ്ടായ ഈ സംഭവവികാസത്തിനെതിരെ ഓൺലൈനിൽ അഭിപ്രായ ഭിന്നത തുടരുന്നു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇയാൾ വളരെ നിസ്സാരമായി രക്ഷപ്പെട്ടുവെന്ന് പറയുമ്പോൾ, മറ്റുള്ളവർ ഇയാൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് പറയുന്നു.

Follow Us:
Download App:
  • android
  • ios