രണ്ട് സുഹൃത്തുക്കൾ ചേർന്ന് പാട്ട് പാടുന്നു, ഈ സ്ത്രീകൾക്ക് മുകളിലേക്ക് പൂക്കളുടെ ദളങ്ങളെറിയുന്നു, മധുരം നൽകുന്നു. അങ്ങനെ വളരെ റൊമാന്റിക്കായിട്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്.

ആർത്തവത്തെ കുറിച്ച് എപ്പോഴും പലതരത്തിലുള്ള അഭിപ്രായങ്ങൾ നാം കേൾക്കാറുണ്ട്. ആർത്തവം അശുദ്ധിയാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ട് എന്നാണ് അതിലൊന്ന്. മറ്റൊന്ന് അതൊരു സാധാരണ പ്രക്രിയയാണ് എന്ന് വിശ്വസിക്കുന്ന ആളുകളാണ്. മറ്റൊരു കൂട്ടർ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല, എന്നാൽ അതേ കുറിച്ച് ഒന്നും മിണ്ടണ്ട എന്ന് വിശ്വസിക്കുന്നവരും. 

അടുത്തിടെ അത്തരത്തിൽ ആർത്തവത്തെ കുറിച്ചും ആ സമയത്തുള്ള വേദനയെ കുറിച്ചുമെല്ലാം പറയുന്ന ഒരു വീഡിയോ വൻ വൈറലായി. ഒപ്പം തന്നെ അതിനെ ചുറ്റിപ്പറ്റി അഭിനന്ദനങ്ങളും കടുത്ത വിമർശനങ്ങളും എല്ലാം പിന്നാലെയെത്തി. 

കണ്ടന്റ് ക്രിയേറ്ററായ Siddhesh Lokare -യാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തത്. അതിൽ കാണിക്കുന്നത് ചില ഒഴിഞ്ഞ കസേരകളാണ്. അതിൽ ആ സമയത്ത് ആർത്തവമുള്ള സ്ത്രീകൾക്ക് ഇരിക്കാം. പിന്നാലെ, ആർത്തവമുള്ള ചില സ്ത്രീകൾ ആ കസേരകളിൽ ഇരിക്കുന്നതും കാണാം. 

പിന്നാലെ, രണ്ട് സുഹൃത്തുക്കൾ ചേർന്ന് പാട്ട് പാടുന്നു, ഈ സ്ത്രീകൾക്ക് മുകളിലേക്ക് പൂക്കളുടെ ദളങ്ങളെറിയുന്നു, മധുരം നൽകുന്നു. അങ്ങനെ വളരെ റൊമാന്റിക്കായിട്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്. ഈ സ്ത്രീകൾക്ക് പൂച്ചെണ്ടുകൾ നൽകുന്നതും അവരെ ചേർത്തു പിടിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. 

View post on Instagram

ചിലർ വീഡിയോയെ അഭിനന്ദിച്ചു എങ്കിലും മറ്റ് ചിലർ നിശിതമായി വിമർശിച്ചു. ഓരോ മാസത്തിലും സ്ത്രീകളുടെ ശരീരത്തിൽ നടക്കുന്ന തികച്ചും സാധാരണമായ ഒരു പ്രക്രിയയെ എന്തിനാണ് ഇങ്ങനെ കാല്പനികവൽക്കരിക്കുന്നത് എന്ന് പലരും ചോദിച്ചു. ഇതെന്ത് പ്രഹസനമാണ് സജി എന്ന തരത്തിലായിരുന്നു മറ്റ് ചിലരുടെ മനോഭാവം.