രത്തന്റെ ചിത്രം വളരെ വേ​ഗം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിപ്പേരാണ് രത്തനെയും അധ്വാനിക്കാൻ തയ്യാറായ അവരുടെ മനസിനെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. 

സാമൂഹികമാധ്യമങ്ങള്‍(social media) പലപ്പോഴും ജീവിക്കാന്‍ വേണ്ടി പോരാടുന്ന ജനങ്ങളെ സഹായിക്കാനും അഭിനന്ദിക്കാനും തയ്യാറാകാറുണ്ട്. ഇതും അങ്ങനെ ഒരു വാര്‍ത്തയാണ്. പൂനെ(Pune)യില്‍ നിന്നുമുള്ള ഒരു സ്ത്രീയാണ് വാര്‍ത്തയില്‍. 

പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ നിന്നുള്ള രത്തന്‍ എന്ന പ്രായമായ സ്ത്രീ ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ പേനകള്‍ വച്ചുകൊണ്ട് അവ വില്‍ക്കുകയാണ്. എന്നാല്‍, അതില്‍ എഴുതിയിരിക്കുന്ന ഒരു നോട്ടാണ് ആ സ്ത്രീയേയും അവരുടെ തൊഴിലിനെയും പ്രത്യേകതയുള്ളതാക്കുന്നത്. 'എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. 

രത്തന്റെയും അവളുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം ട്വിറ്ററിൽ എംപി വിജയ സായി റെഡ്ഡി പങ്കുവെച്ചു. അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി, 'പൂനെയിൽ നിന്നുള്ള ഒരു മുതിർന്ന പൗരനായ രത്തൻ, തെരുവുകളിൽ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും വർണ്ണാഭമായ പേനകൾ വിൽക്കുന്നതിലൂടെ അഭിമാനത്തോടെയും കഠിനാധ്വാനത്തിലൂടെയും അവളുടെ കൂലി സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവളുടെ സമർപ്പണം നമുക്കെല്ലാവർക്കും പ്രചോദനമാണ്.'

Scroll to load tweet…

രത്തന്റെ ചിത്രം വളരെ വേ​ഗം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിപ്പേരാണ് രത്തനെയും അധ്വാനിക്കാൻ തയ്യാറായ അവരുടെ മനസിനെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. രത്തൻ ആർക്കും മാതൃകയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. അവർ അധ്വാനിച്ച് ജീവിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീയാണ്. നമുക്കും അവർക്കൊപ്പം നിൽക്കാം. പേനകൾ വാങ്ങിക്കൊണ്ട് അവരുടെ ജീവിതമാർ​ഗത്തിന് സഹായമാകാം എന്ന തരത്തിലും നിരവധി കമന്റുകളെത്തി. ഒരുപാട് പേർ രത്തനെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്‍തു. 

ഏതായാലും, പറ്റാവുന്നിടത്തോളം കാലം അധ്വാനിച്ച് ജീവിക്കാനുള്ള രത്തന്റെ മനസിനെ അഭിനന്ദിച്ചേ തീരൂ, അതിന് കയ്യടിച്ചേ തീരൂ.