വിവാഹ ചടങ്ങുകൾക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.
ഇന്ത്യയുടെ പല ഭാഗങ്ങളും ചൂട് കൊണ്ട് വിയർക്കുകയാണ്. എങ്ങനെ എങ്കിലും ഒന്ന് മഴ പെയ്തിരുന്നു എങ്കിൽ എന്ന് മാത്രമാണ് ആളുകൾ ആഗ്രഹിക്കുന്നത്. പല ഉൾനാടൻ ഗ്രാമങ്ങളും വറ്റിവരണ്ടിരിക്കുകയാണ്. പലയിടങ്ങളിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. ചുരുക്കിപ്പറഞ്ഞാൽ ആളുകൾക്ക് ഈ കൊടുംചൂട് കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് അർത്ഥം.
എന്നാലും ആരെങ്കിലും മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുമോ? തവളകളെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ പല കാര്യങ്ങളും പലപ്പോഴും പലയിടങ്ങളിലും ആളുകൾ ചെയ്യുന്നുണ്ട് അല്ലേ? അതുപോലെ, ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചു. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെയും നാട്ടുകാർ വിവാഹം കഴിപ്പിച്ചത്.
വിവാഹ ചടങ്ങുകൾക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാർ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ വേഗത്തിൽ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്. നേരത്തെ ഇതുപോലെ പാവകളെ വിവാഹം കഴിപ്പിച്ച് ഏഴാം നാൾ മഴ പെയ്തിരുന്നു എന്നാണ് നാട്ടുകാരുടെ വാദം.
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ കിട്ടിയിരുന്നു എങ്കിലും ലക്ഷ്മേശ്വരിൽ മഴ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വലിയ പ്രയാസങ്ങളിലൂടെയായിരുന്നു ഇവിടുത്തുകാർ പോയിക്കൊണ്ടിരുന്നത്. ഇതേ തുടർന്നാണ് പാവകളുടെ വിവാഹം കഴിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. സംഗീതവും മധുരവിതരണവും താലികെട്ടും എല്ലാം ഈ പാവക്കല്ല്യാണത്തിനും ഉണ്ടായിരുന്നു.
