പുടിന്‍ ആള് ജീനിയസാണെന്ന് ട്രംപ് പറഞ്ഞു. ആള് കിടുവാണ്, ജീനിയസാണ്, സമാധാനത്തിന്റെ കാവല്‍ക്കാരനാണ്'-ഒരു ചാനല്‍ പരിപാടിയില്‍ ട്രംപ് പറഞ്ഞു. ഉപരോധ നീക്കങ്ങള്‍ കൊണ്ട് പുടിന്റെ നീക്കം ചെറുക്കാന്‍ അമേരിക്കയും സഖ്യരാഷ്്രടങ്ങളും ശ്രമം തുടരുന്നതിനിടെയാണ് പണ്ടേ പുടിനശറ കട്ടഫാനായ ട്രംപിന്റെ വാഴ്ത്ത്.
അമേരിക്കയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ യുക്രൈന്‍ പിടിച്ചടക്കുന്നതിന് സൈന്യത്തെ വിട്ടയച്ച റഷ്യന്‍ പ്രസിഡന്റ് പുടിനെ വാഴ്ത്തിപ്പാടി മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ ആള് ജീനിയസാണെന്ന് ട്രംപ് പറഞ്ഞു. ആള് കിടുവാണ്, ജീനിയസാണ്, സമാധാനത്തിന്റെ കാവല്‍ക്കാരനാണ്'-ഒരു ചാനല്‍ പരിപാടിയില്‍ ട്രംപ് പറഞ്ഞു. ഉപരോധ നീക്കങ്ങള്‍ കൊണ്ട് പുടിന്റെ നീക്കം ചെറുക്കാന്‍ അമേരിക്കയും സഖ്യരാഷ്്രടങ്ങളും ശ്രമം തുടരുന്നതിനിടെയാണ് പണ്ടേ പുടിനശറ കട്ടഫാനായ ട്രംപിന്റെ വാഴ്ത്ത്.
യുക്രൈന്റെ കിഴക്കന്‍ ഭാഗത്തെ രണ്ട് മേഖലകള്‍ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്ന് ട്രംപ് പറഞ്ഞു. യുക്രൈന്‍ സംഭവവികാസങ്ങള്‍ ടിവിയിലാണ് താന്‍ കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്ത്തി. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിന്‍ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു കിടിലന്‍ നീക്കമാണെന്നും ട്രംപ് ദ് ക്ലേ ട്രാവിസ് ആന്റ് ബക് സെക്‌സ്റ്റണ്‍ ഷോയില്‍ പറഞ്ഞു.
''നല്ല വിളഞ്ഞ വിത്താണ് പുടിന്‍. എനിക്കറിയാം.''പുടിനെ കുറിച്ച് ട്രംപ് പറഞ്ഞു. പുടിന്റെ സൈനിക അധിനിവേശത്തിനെതിരെ നിലപാട് എടുത്ത യു എസ് പ്രസിഡന്റ് ജോ ബൈഡനെയും ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. താന്‍ ആയിരുന്നു പ്രസിഡന്റിന്റെ കസേരയിലെങ്കില്‍, പുടിനെതിരായ ഉപരോധം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മെക്‌സിക്കന്‍ അതിര്‍ത്തി പിടിച്ചടക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന് ധൈര്യമുണ്ടാവുമോ എന്നും ട്രംപ് പരോക്ഷമായി പരിഹസിച്ചു.
പുടിന്റെ കട്ടഫാനായാണ് പണ്ടേ ട്രംപ് അറിയപ്പെടുന്നത്. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റിനുമില്ലാത്ത വിധം റഷ്യയുമായി ട്രംപിന് മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി റഷ്യ ഇടപെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പുടിന്‍ മാത്രമല്ല, അമേരിക്കയുടെ മുഖ്യശത്രുവായി കരുതപ്പെടുന്ന ഉത്തരകൊറിയന്‍ സര്‍വാധിപതി കിം ജോംഗ് ഉന്നിനെയും ട്രംപ് പലപ്പോഴും വാഴ്ത്തിയിട്ടുണ്ട്. അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം താന്‍ ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തിയ ലോകനേതാവ് കിം ആണെന്നാണ് ട്രംപ് അനുയായികളോട് പറയാറുള്ളത്. താനും കിമ്മും തമ്മില്‍ പ്രണയത്തിലാണ് എന്നായിരുന്നു 2018-ല്‍ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ കാലത്ത് ഉത്തരകൊറിയന്‍ വിഷയത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ആണവായുധ നിര്‍മാണം, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് കിമ്മിന്റെ കൈയില്‍നിന്നും ഒരുറപ്പും വാങ്ങാന്‍ ട്രംപിനു കഴിഞ്ഞിരുന്നില്ല.
അമേരിക്കയും ഉത്തരകൊറിയയുമായുള്ള ബന്ധത്തിന് വലിയ ഉലച്ചിലാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. കാട്ടുകള്ളന്‍ എന്നാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ കിമ്മിനെ വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്റായ ശേഷം അല്‍പ്പം അയവു വന്നെങ്കിലും ഉത്തരകൊറിയയ്ക്ക് എതിരെ കടുത്ത നിലപാടാണ് ബൈഡന്‍ തുടരുന്നത്. ആണവായുധങ്ങളെക്കുറിച്ച് സാസാരിക്കാന്‍ കിം താല്‍പ്പര്യം കാണിച്ചാല്‍ കൂടിക്കാഴ്ച നടത്താമെന്നാണ് ഈയടുത്ത് ബൈഡന്‍ പറഞ്ഞിരുന്നത്.
