Asianet News MalayalamAsianet News Malayalam

ഇരട്ടി സന്തോഷം; ഒറ്റദിവസം തന്നെ അമ്മയ്‍ക്കും മകനും ഒരേ തുക ലോട്ടറിയടിച്ചു!

ആഷ്ലി ഒരു അധ്യാപകനാണ്. ക്ലാസിൽ ഒരു പാഠം പഠിപ്പിക്കാൻ തുടങ്ങുന്നതിനിടയിലാണ് ലോട്ടറി സമ്മാനം തേടിയെത്തിയ വാർത്തയറിഞ്ഞത്. കുടുംബമായി ലോട്ടറിയടിക്കുകയോ, തനിക്ക് ആ വാർത്ത വിശ്വസിക്കാൻ സാധിച്ചില്ല. താനുടനെ തന്നെ ക്ലാസിൽ നിന്നും പുറത്തേക്ക് പായുകയായിരുന്നു എന്നാണ് ആഷ്ലി പറഞ്ഞത്.

double lottery win for kent street family rlp
Author
First Published Oct 30, 2023, 10:31 AM IST

ലോട്ടറിയടിക്കുക എന്നാൽ തന്നെ ഭാ​ഗ്യമാണ്. എന്നാൽ, ഒരേ ദിവസം തന്നെ ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് ഒരേ തുക ലോട്ടറിയടിക്കുക എന്നാൽ ഇരട്ടി സന്തോഷമായിരിക്കും അല്ലേ? കെന്റ് സ്ട്രീറ്റിലുള്ള ഒരു അമ്മയ്ക്കും മകനുമാണ് ഒരേ ദിവസം തന്നെ ഒരേ തുക ലോട്ടറിയടിച്ചിരിക്കുന്നത്. പീപ്പിൾസ് പോസ്റ്റ് കോഡ് ലോട്ടറി മില്യണയർ സ്ട്രീറ്റ് ലോട്ടറിയിലാണ് അമ്മയ്ക്കും മകനും സമ്മാനമടിച്ചത്. 

£1m ഹെംപ്സ്റ്റെഡിലെ 11 ആളുകൾക്കായി സമ്മാനം നൽകുന്ന ലോട്ടറിയാണ് ഇത്. ഇതിലാണ് ഒരു അമ്മയ്ക്കും മകനും സമ്മാനം കിട്ടിയിരിക്കുന്നതും. ഓരോ ടിക്കറ്റിനും £83,333 (ഏകദേശം 84 ലക്ഷം) -മാണ് സമ്മാനമായി കിട്ടുക. എന്നാൽ, അവിടെയുള്ള ഒരാൾക്കാണ് രണ്ട് ടിക്കറ്റിലൂടെ രണ്ട് സമ്മാനമടിച്ചിരിക്കുന്നത്. കെന്റ് സ്ട്രീറ്റിൽ താമസിക്കുന്ന ആഷ്‌ലി ഡോയ്ക്കാണ് അദ്ദേഹത്തിനും അമ്മയ്ക്കും എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചത്. 

ആഷ്ലി ഒരു അധ്യാപകനാണ്. ക്ലാസിൽ ഒരു പാഠം പഠിപ്പിക്കാൻ തുടങ്ങുന്നതിനിടയിലാണ് ലോട്ടറി സമ്മാനം തേടിയെത്തിയ വാർത്തയറിഞ്ഞത്. കുടുംബമായി ലോട്ടറിയടിക്കുകയോ, തനിക്ക് ആ വാർത്ത വിശ്വസിക്കാൻ സാധിച്ചില്ല. താനുടനെ തന്നെ ക്ലാസിൽ നിന്നും പുറത്തേക്ക് പായുകയായിരുന്നു എന്നാണ് ആഷ്ലി പറഞ്ഞത്. ഉടനെ തന്നെ തെരുവിന്റെ മറ്റേ അറ്റത്ത് താമസിക്കുന്ന രണ്ടാനച്ഛൻ അഡ്രിയാൻ പെനോക്കിനെ വിളിച്ച് വിവരം പറഞ്ഞു. പെനോക്കിനും ആ വാർത്ത വിശ്വസിക്കാൻ സാധിച്ചില്ല. ഏതായാലും അമ്മയ്ക്കും മകനും ലോട്ടറിയടിച്ച സന്തോഷത്തിലാണ് കുടുംബം.

വായിക്കാം: 99 കോടി ലോട്ടറിയടിച്ചു, ഒറ്റരൂപ കിട്ടിയില്ല, 'ഭാ​ഗ്യക്കേടി'ന്റെ കഥ 31 വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി 77 -കാരി

അതേസമയം, കോടികൾ ലോട്ടറിയടിച്ചിട്ടും ഒറ്റരൂപാ പോലും കയ്യിൽ കിട്ടാൻ ഭാ​ഗ്യമില്ലാതെപോയ ന്യൂയോർക്കിൽ നിന്നുള്ള ഒരു 77 -കാരിയുടെ വാർത്ത ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 99 കോടി ലോട്ടറിയടിച്ച ജാനെറ്റ് വാലെന്റിക്കാണ് ടിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് തുക കിട്ടാതെ പോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios