തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 91 പൈസയും സിഎൻജിക്ക് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. പത്തു ദിവസത്തിനിടയിലെ മൂന്നാമത്തെ വര്‍ധനയാണിത്. ആഗോള വിപണിയിൽ ക്രൂഡ് വില കുതിക്കുമ്പോൾ, അലയൊലികൾ നമ്മുടെ നാട്ടിലും. പത്തുദിവസത്തിനിടെ മൂന്നാം തവണയും ഇന്ധ വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിൽ കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്നു.

പെട്രോൾ വില 112 ൽ എത്തി. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് പത്തൊൻപതിന് വര്‍ധിപ്പിച്ചത് 90 പൈസ. ഇന്നത്തെ വര്‍ധന കൂടി ചേര്‍ക്കുമ്പോൾ, പത്തു ദിവസത്തിനിടെ പെട്രോൾ ഡീസൽ വിലയിൽ അഞ്ചു രൂപയുടെ വര്‍ധന ഉണ്ടായി. സിഎൻജി വിലയും ഒരു രൂപ കൂട്ടി. 90 രൂപ 50 പൈസ നൽകണം ഒരു കിലോ സിഎൻജിക്ക്. രാജ്യത്ത് മതിയായ അളവിൽ ഇന്ധനം കരുതലുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു എങ്കിലും വിലക്കയറ്റം തുടരുകയാണ്. അടുത്ത ദിവസങ്ങളിലും നേരിയ അളവിൽ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.
