Asianet News MalayalamAsianet News Malayalam

'പത്ത് മിനിറ്റില്‍ ഒരു ഏക്കറില്‍ വളമിടും'; കൃഷിയിടങ്ങളിൽ വിളവ് ഉറപ്പ് വരുത്താൻ ഡ്രോണുകളും

നെൽവയലുകളിൽ വള പ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും ജോലിക്കാരെ ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതിക്കാണ് പരിഹാരമാകുന്നത്. ഡ്രോൺ ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് ജൈവ കീടനാശിനികൾ  അടിക്കുന്ന ജോലി തീര്‍ക്കാമെന്ന് വിദഗ്ധര്‍ 

drones used to spray fertilizers in paddy field in palakkad
Author
Mannuthy, First Published Jan 19, 2020, 4:55 PM IST

പാലക്കാട്: ട്രാക്ടറും കൊയ്ത്തുയന്ത്രവും മാത്രമല്ല, കൃഷിയിടങ്ങളിൽ വിളവ് ഉറപ്പ് വരുത്താൻ ഇനി ആധുനിക ഡ്രോണുകളുമെത്തും. പാലക്കാട് ആലത്തൂരിലെ നെൽപ്പാടങ്ങളിലാണ് ഡ്രോണുകൾ ഉപയോഗിച്ച് ജൈവ കീടനാശിനികൾ തളിച്ച് തുടങ്ങിയത്.

നെൽവയലുകളിൽ വള പ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും ജോലിക്കാരെ ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതിക്കാണ് പരിഹാരമാകുന്നത്. ഡ്രോൺ ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് ജൈവ കീടനാശിനികൾ  അടിക്കുന്ന ജോലി തീര്‍ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഒരു ഡ്രോൺ പത്ത് മിനിറ്റ് കൊണ്ട് ഒരു ഏക്കർ നെൽവയലിൽ കീടനാശിനി വളപ്രയോഗം നടത്തും. സാധാരണ ഇതിന് 100 ലിറ്റർ വെള്ളം വേണമെങ്കിൽ ഡ്രോണിന് 20 ലിറ്റർ മതി. ഇതിലൂടെ കൃത്യ അളവിൽ മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാനാവുമെന്ന് മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ വിശദമാക്കുന്നത്.

"

മണ്ണുത്തി കാർഷിക സർവകലാശാലയിൽ പരീക്ഷണം നടത്തിയ ഡ്രോണുകൾ ആണ് വയലുകളിൽ ഇറക്കിയിരിക്കുന്നത്. ഇവയിൽ മാപ്പിങ് സിസ്റ്റവും, സെൻസർ സംവിധാനവും ഉൾപ്പടെയുണ്ട്. ആലത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻന്‍റെയും, നിറ ഹരിത മിത്ര സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios