പിന്നെ കാണുന്നത് യാത്രക്കാരൻ മുന്നിലിരിക്കുന്നതും മദ്യപിക്കുന്നതുമാണ്. പിന്നീട് ഒഴിഞ്ഞ കുപ്പി പുറത്തേക്ക് വലിച്ചെറിയുന്നത് കാണാം. എന്നാൽ, ഡ്രൈവർ അയാളോട് 'അത് ചെയ്യരുത് സഹോദരാ' എന്ന് പറയുന്നുണ്ട്.

താൻ പറഞ്ഞത് ​ഗൗനിക്കാതെ ടാക്സിയിൽ മദ്യപിച്ച യാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ടാക്സി ഡ്രൈവർ. എന്തുകൊണ്ടാണ് കാബുകളിൽ ഡാഷ്‌ക്യാം അത്യാവശ്യമാകുന്നത് എന്നതിന്റെ പ്രാധാന്യം കൂടി ഡ്രൈവർ എടുത്ത് കാണിക്കുന്നുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല, ഡ്രൈവറുടെ കൂടി സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്.

കാറിൽ നിന്നും പകർത്തിയിരിക്കുന്ന വീഡിയോയിൽ, യാത്രക്കാർ മദ്യപിക്കുന്നതും ഒഴിഞ്ഞ കുപ്പികൾ റോഡിലേക്ക് അശ്രദ്ധമായി വലിച്ചെറിയുന്നതും കാണാം. സ്വകാര്യത നിലനിർത്താൻ വേണ്ടി യാത്രക്കാരുടെ മുഖം ബ്ലർ ചെയ്തിട്ടുണ്ട്. എങ്കിലും അവർ ഓടുന്ന വാഹനത്തിൽ മദ്യപിക്കുന്നതും കുപ്പികൾ അശ്രദ്ധമായി വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Scroll to load tweet…

ടാക്സിയിൽ ക്യാമറ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 'കാറിനുള്ളിൽ എന്തുകൊണ്ട് ഒരു ക്യാമറ വേണം, അത് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം, ഈ വീഡിയോ കാണുക' എന്നാണ് അദ്ദേഹം പറയുന്നത്. തുടർന്ന് കാബിന്റെ മുൻസീറ്റിലിരുന്ന് ഒരു സ്ത്രീ പിൻസീറ്റിലിരുന്ന സുഹൃത്തിനോട് കുപ്പി തരാനും കുടിക്കുന്നത് നിർത്താൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസിനെക്കുറിച്ച് ഭയക്കേണ്ടെന്നും കുപ്പി ഒളിപ്പിച്ചു കൊള്ളാം എന്നും അവർ പറയുന്നുണ്ട്.

പിന്നെ കാണുന്നത് യാത്രക്കാരൻ മുന്നിലിരിക്കുന്നതും മദ്യപിക്കുന്നതുമാണ്. പിന്നീട് ഒഴിഞ്ഞ കുപ്പി പുറത്തേക്ക് വലിച്ചെറിയുന്നത് കാണാം. എന്നാൽ, ഡ്രൈവർ അയാളോട് 'അത് ചെയ്യരുത് സഹോദരാ' എന്ന് പറയുന്നുണ്ട്.

എന്തുകൊണ്ടാണ് കാബിൽ ക്യാമറ വേണ്ടത് എന്ന് മനസിലായില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഡ്രൈവർ വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. കാബുകളിൽ ക്യാമറ വയ്ക്കുന്നത് യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷയ്ക്ക് നല്ലതാണ് എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.