എന്നാൽ, റൂഫസ് ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. ഈ ഡോർഡാഷ് ഡ്രൈവർ ഒരു കഴിവും ഇല്ലാത്തയാളാണ് എന്നും അത്തരക്കാരെ വെറുക്കുന്നു എന്നുമൊക്കെ ഇയാൾ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.

ചില കാരണങ്ങൾ കൊണ്ട് ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണവും മറ്റും എത്താൻ വൈകാറുണ്ട് അല്ലേ? ചിലപ്പോഴൊക്കെ ഡെലിവറി ഡ്രൈവർമാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല. കാലാവസ്ഥയോ, ട്രാഫിക്കോ ഒക്കെ ആയിരിക്കും വില്ലന്മാർ. എന്തായാലും, വൈകിയതിന്റെ പേരിൽ ഒരാൾ ഒരു ഡോർഡാഷ് ഡെലിവറി ഡ്രൈവറെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചു. എന്നാൽ, ഇത് അവസാനം നേരെ തിരിഞ്ഞത് ഇയാൾക്ക് നേരെ തന്നെയാണ്. കടുത്ത വിമർശനമാണ് ഇയാൾക്കെതിരെ ഉയർന്നത്.

എക്‌സിൽ (ട്വിറ്ററിൽ) വൈറലായ പോസ്റ്റ് ലാസ് വേ​ഗാസിൽ നിന്നും ഉള്ളതാണ്. റൂഫസ് എന്നയാളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഡോർഡാഷ് ഡ്രൈവറായ കേറ്റ് എന്ന സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകളാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. റോഡ് അടച്ചതിനാൽ ഡെലിവറി വൈകിയെന്ന് കേറ്റ് പറയുന്നത് കാണാം. അതിന്റെ പേരിൽ പലതവണ അവൾ ക്ഷമാപണം നടത്തുന്നുമുണ്ട്. മാത്രമല്ല, അത് അവൾ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസമാണെന്നും, ഈ നഗരത്തിൽ താൻ പുതിയ ആളാണെന്നും കേറ്റ് പറയുന്നുണ്ട്.

എന്നാൽ, റൂഫസ് ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. ഈ ഡോർഡാഷ് ഡ്രൈവർ ഒരു കഴിവും ഇല്ലാത്തയാളാണ് എന്നും അത്തരക്കാരെ വെറുക്കുന്നു എന്നുമൊക്കെ ഇയാൾ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. 20 മിനിറ്റ് വൈകി എന്നും അത് അം​ഗീകരിക്കാനാവുന്നതല്ല എന്നും ഇയാൾ പറയുന്നത് കാണാം.

Scroll to load tweet…

താൻ ഡോർഡാഷിൽ ഒരു പരാതി ഫയൽ ചെയ്തുവെന്നും റൂഫസ് പറയുന്നു. ഡെലിവറി ലൊക്കേഷന്റെ തൊട്ടുമുന്നിൽ കേറ്റ് നിൽക്കുന്നത് കണ്ടിട്ടും റൂഫസ് അവരോട് ദേഷ്യപ്പെടുന്നത് കാണാം. പരാതി നൽകിയിട്ടുണ്ട് എന്നും ഇനിയെങ്കിലും നന്നായി ചെയ്യൂ എന്നും പറഞ്ഞാണ് അയാൾ സംഭാഷണം അവസാനിപ്പിക്കുന്നത്.

നിരവധിപ്പേരാണ് ഇയാളെ വിമർശിച്ചത്. അത് എളുപ്പം വഴി തെറ്റിപ്പോകാൻ സാധ്യതയുള്ള സ്ഥലമാണ്. ആ ഡ്രൈവർ പുതിയ ആളാണ്. അവരുടെ ജോലിയെ ബാധിക്കുന്ന ഇങ്ങനെ ഒരു കാര്യം ചെയ്യരുതായിരുന്നു എന്നും പലരും കമന്റുകൾ നൽകി.