കൊൽക്കത്തയിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നഗരത്തിലെ പ്രശസ്തമായ ചില ദുർഗ്ഗാ പൂജാ പന്തലുകൾ സന്ദർശിച്ചു. ആഘോഷങ്ങളിലെ സർഗാത്മകതയും ഒത്തൊരുമയും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ദുർഗാ പൂജ. ദുർഗാ പൂജയുടെ വിശേഷങ്ങൾ നേരിൽത്തന്നെ അനുഭവിച്ചറിയാൻ യു.എസ് അംബാസഡർ സെർജിയോ ഗോർ കൊൽക്കത്ത സന്ദർശിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിമനോഹരമായ പന്തലുകളും പരമ്പരാഗത ചടങ്ങുകളും സാംസ്കാരിക പരിപാടികളും ഒത്തുചേരുന്ന ഈ മഹാത്സവം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രങ്ങളോടൊപ്പമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
കൊൽക്കത്തയിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നഗരത്തിലെ പ്രശസ്തമായ ചില ദുർഗ്ഗാ പൂജാ പന്തലുകൾ സന്ദർശിച്ചു. ആഘോഷങ്ങളിലെ സർഗാത്മകതയും ഒത്തൊരുമയും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ സ്നേഹവും ഊഷ്മളതയും നേരിട്ടറിഞ്ഞതോടെ, ദുർഗാ പൂജ ആഘോഷിക്കുന്നവരുടെ മനസ്സിൽ ഈ ഉത്സവത്തിന് എന്തുകൊണ്ട് ഇത്രയധികം പ്രത്യേകതയുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തലുകളുടെ സവിശേഷമായ നിർമ്മാണ ശൈലിയും കൂട്ടായ്മയുമെല്ലാം തന്റെ സന്ദർശനത്തെ കൂടുതൽ സവിശേഷമാക്കിയെന്നും അംബാസഡർ പറയുന്നു. ഒപ്പം തന്നെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം ഹൃദയപൂർവ്വം ദുർഗാ പൂജ ആശംസകൾ നേർന്നിട്ടുമുണ്ട്.
ദുർഗാ പൂജ
ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ദുർഗാ പൂജ, തിന്മയുടെ മേലുള്ള നന്മയുടെ വിജയമായാണ് ആഘോഷിക്കപ്പെടുന്നത്. അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. മൺപ്രതിമകളുടെ നിർമ്മാണം, കലാപരമായ പന്തൽ അലങ്കാരങ്ങൾ, ദീപങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ എന്നിവയെല്ലാം തന്നെ ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിലാണ് ഇവ ആഘോഷിക്കുന്നത്.
