തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുടെയും വളര്‍ത്തുമൃഗത്തിന്‍റെയും സുരക്ഷയെ കുറിച്ച് ആകുലപ്പെട്ടാണ് വീട്ടുകാര്‍ വിദഗ്ദ്ധരെ വിളിച്ചത്. നീര്‍ക്കോലിയോ അല്ലെങ്കില്‍ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കോ ആകാമെന്നാണ് വിദഗ്ദ്ധര്‍ കരുതിയത്. 

വളരെ അപകടകാരിയായ ഈസ്‌റ്റേൺ ബ്രൗൺ പാമ്പ്(Eastern brown snake) ഒരു കുടുംബത്തെയാകെ തന്നെ ഭീതിയിലാഴ്ത്തി. ക്വീൻസ്‌ലാന്‍ഡിലെ സൺഷൈൻ കോസ്റ്റിലെ ബുഡെറിമിലെ(Buderim on Queensland's Sunshine Coast) ഒരു വീട്ടിലാണ് അവിടുത്തെ കുട്ടിയുടെ ഷൂസിനുള്ളിൽ പാമ്പ് ചുരുണ്ടുകിടക്കുന്നതായി കണ്ടത്. ഫൂട്ടേജുകളില്‍ പാമ്പിനെ ഷൂവിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്നതായി വ്യക്തമായി കാണാം. ആ പാമ്പ് തങ്ങളുടെ വീട്ടിലുടനീളം പിന്നീട് ഇഴഞ്ഞു നടന്നുവെന്നും അത് കണ്ടെത്തിയതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നവരിൽ വിദ​ഗ്ദ്ധരായവരെ വിളിക്കുകയും ചെയ്‍തുവെന്ന് കുടുംബം പറയുന്നു. 

അത് ടൈല്‍സിലൂടെ ഡൈനിംഗ് റൂമിലേക്കും മറ്റും ഇഴ‌ഞ്ഞു നടന്നു. തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുടെയും വളര്‍ത്തുമൃഗത്തിന്‍റെയും സുരക്ഷയെ കുറിച്ച് ആകുലപ്പെട്ടാണ് വീട്ടുകാര്‍ വിദഗ്ദ്ധരെ വിളിച്ചത്. നീര്‍ക്കോലിയോ അല്ലെങ്കില്‍ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കോ ആകാമെന്നാണ് വിദഗ്ദ്ധര്‍ കരുതിയത്. നീർക്കോലി അപകടമില്ലാത്ത പാമ്പ് ആണെങ്കിലും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക് വിഷം കൂടിയതും അപകടകാരിയായതുമായ ഇനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പാണിത്. 

ഏതായാലും പാമ്പിനെ പിടികൂടനെത്തിയ രണ്ടുപേരും വളരെ പെട്ടെന്ന് തന്നെ അത് ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക് ആണ് എന്ന് തിരിച്ചറിഞ്ഞു. പിടികൂടിയ ശേഷം അവര്‍ പാമ്പിനെ ഒരു കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയും സുരക്ഷിത അകലത്തിലെത്തി വിട്ടയക്കുകയും ചെയ്‍തു.