ട്രംപിന്റെ ഗ്രീൻലാൻഡ് മോഹം, ഇതിനിടയിൽ അമേരിക്കയ്ക്ക് മുട്ട കൊടുക്കാൻ ഡെന്മാർക്ക് തയ്യാറാകുമോ! 

ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിൽക്കാൻ ഡെന്മാർക്ക് വിസമ്മതിച്ചതിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മുട്ട ചോദിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ സഹായ അഭ്യർത്ഥന.

egg shortage US turns to Denmark for help

രാജ്യത്ത് വ്യാപകമായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും ലഭ്യതയിൽ വലിയ പ്രതിസന്ധിയാണ് അമേരിക്ക നേരിടുന്നത്. അമേരിക്കൻ ഭക്ഷ്യ ഉത്പാദനത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മുട്ട. ബേക്കിംഗ് മുതൽ ഓംലെറ്റ് ഉണ്ടാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ അമേരിക്കൻ ജനതയുടെ ഒരു പ്രധാന ഭക്ഷ്യവസ്തുവാണ് മുട്ട. 

എന്നാൽ, മുട്ടയുടെ ലഭ്യതയിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി ആണെന്ന് മാത്രമല്ല  ഈ വർഷം മുട്ടയ്ക്ക് 41% വരെ വിലവർധനവിന് ഇത് കാരണമായേക്കാം എന്നുമാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ, ഈ പ്രതിസന്ധിയെ മറികടക്കാൻ ഡെന്മാർക്കിന്റെ സഹായം തേടിയിരിക്കുകയാണ് അമേരിക്ക. 

ഡെന്മാർക്കിനോട് ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിൽക്കണമെന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം നിലനിൽക്കെയുള്ള ഈ നയതന്ത്ര അഭ്യർത്ഥന ഇരു രാജ്യങ്ങളുടെയും ശ്രദ്ധ ആകർഷിച്ചതായാണ് ഡെൻമാർക്കിലെ എഗ് അസോസിയേഷൻ വാർത്താ കുറിപ്പിൽ പറയുന്നത്. 

ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിൽക്കാൻ ഡെന്മാർക്ക് വിസമ്മതിച്ചതിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മുട്ട ചോദിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ സഹായ അഭ്യർത്ഥന.

അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇപ്പോൾ സംജാതമായിരിക്കുന്ന മുട്ട പ്രശ്നം ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ്. അമേരിക്കൻ കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വില കുറയ്ക്കുക എന്നത് ട്രംപിൻ്റെ പ്രചാരണത്തിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണെങ്കിലും, മുട്ടയുടെ വില ഇപ്പോൾ അടിക്കടി കുതിച്ചുയരുകയാണ്.

അതേസമയം, “മുട്ട വിലയെക്കുറിച്ച് മിണ്ടാതിരിക്കുക, ട്രംപ് ഉപഭോക്താക്കളെ ലക്ഷങ്ങൾ ലാഭം നേടാൻ സഹായിക്കുന്നു” എന്ന തലക്കെട്ടോടെ കൺസർവേറ്റീവ് ആക്ടിവിസ്റ്റായ ചാർലി കിർക്കിൻ്റെ ഒരു ലേഖനം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. എന്നാൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ രീതിയിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios