മൂന്നു മണിക്കൂർ ഓഫീസിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരനോട് കമ്പനിയുടെ ക്രൂരത...
എന്നാൽ, താൻ വീട്ടിലേക്ക് തിരികെ പോവുകയാണ്, ഇന്ന് തന്റെ അവധി രേഖപ്പെടുത്തിയതല്ലേ എന്ന് ചോദിച്ചപ്പോഴാകട്ടെ അസി. മാനേജർ നൽകിയ മറുപടി ഓഫീസിൽ ജോലിയുണ്ട്, ആളുകളൊക്കെ കുറവാണ് അതിനാൽ ജോലി ചെയ്യണം എന്നായിരുന്നത്രെ.

മിക്ക കമ്പനികളും എങ്ങനെ തങ്ങളുടെ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിൽ നിന്നും
തുക കുറക്കാം എന്നാണ് ചിന്തിക്കാറ്. അതുപോലെ തന്റെ കമ്പനിയുടെ ഭാഗത്ത് നിന്നും തനിക്കുണ്ടായ വളരെ മോശപ്പെട്ട അനുഭവം റെഡ്ഡിറ്റിൽ പങ്കു വയ്ക്കുകയുണ്ടായി ഒരാൾ. ആളുകളോട് അഭിപ്രായം ആരാഞ്ഞു കൊണ്ടാണ് ഈ റെഡ്ഡിറ്റ് യൂസർ തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്.
സംഗതി ഇങ്ങനെയാണ്, ഇയാളുടെ ഓഫീസ് ഏഴാം നിലയിലാണ്. അതുകൊണ്ട് തന്നെ താഴേക്കും മുകളിലേക്കും പോകാനും വരാനും ലിഫ്റ്റിനെ ആശ്രയിക്കേണ്ടതുണ്ട്. കുറച്ച് ആഴ്ചകളായി ലിഫ്റ്റിന് കുറച്ച് പ്രശ്നങ്ങളുണ്ട്. അത് അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തതാണ്. എന്നാലും ലിഫ്റ്റ് ശരിയാക്കിയിരുന്നില്ല.
ഒരു ദിവസം ഓഫീസിലേക്ക് പോകും വഴി അതുപോലെ ഇയാൾ ലിഫ്റ്റിൽ കുടുങ്ങി. മൂന്ന് മണിക്കൂറോളം അകത്ത് തന്നെ അകപ്പെട്ടു. ആ സമയത്ത് എച്ച് ആർ ഡിപാർട്മെന്റിൽ ബന്ധപ്പെട്ട് താൻ ലിഫ്റ്റിൽ കുടുങ്ങിപ്പോയി എന്നും അതിനാൽ വൈകും എന്നും അറിയിച്ചിരുന്നു. എന്നാൽ, ഓഫീസിൽ എത്തിയപ്പോഴേക്കും ജീവനക്കാരന് ലീവ് രേഖപ്പെടുത്തുകയും തുക ശമ്പളത്തിൽ നിന്നും കട്ട് ചെയ്യും എന്നും അറിയിക്കുകയായിരുന്നു.
എന്നാൽ, താൻ വീട്ടിലേക്ക് തിരികെ പോവുകയാണ്, ഇന്ന് തന്റെ അവധി രേഖപ്പെടുത്തിയതല്ലേ എന്ന് ചോദിച്ചപ്പോഴാകട്ടെ അസി. മാനേജർ നൽകിയ മറുപടി ഓഫീസിൽ ജോലിയുണ്ട്, ആളുകളൊക്കെ കുറവാണ് അതിനാൽ ജോലി ചെയ്യണം എന്നായിരുന്നത്രെ.
ഈ നടന്ന എല്ലാ കാര്യങ്ങളും താൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട് എന്നും മുകളിലുള്ളവരെ ഇതെല്ലാം അറിയിക്കും എന്നുമാണ് ഇപ്പോൾ ഈ റെഡ്ഡിറ്റ് യൂസർ പറയുന്നത്. അവിടെ നിന്നും നീതി കിട്ടും എന്ന് ഇയാൾ പ്രതീക്ഷിക്കുന്നു.
പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ നിരവധി പേർ കമന്റുകളുമായി എത്തി. കമ്പനിയുടെ ഭാഗത്താണ് തെറ്റ് എന്ന് തന്നെയായിരുന്നു മിക്കവരുടേയും അഭിപ്രായം.