അന്ന് തങ്ങളുടെ സീനിയേഴ്സ് കത്ത് കിട്ടാനായി തങ്ങളെക്കൊണ്ട് പുഷ് അപ്പ് എടുപ്പിക്കുമായിരുന്നു. അങ്ങനെ എടുത്ത ശേഷമാണ് തനിക്ക് ഈ കത്ത് കിട്ടിയത്. അക്കാദമിയിൽ ചേർന്ന ശേഷം ആദ്യമായി വന്ന കത്തായിരുന്നു അത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

കത്തുകൾ എഴുതിയിരുന്ന, കത്തുകൾക്ക് വേണ്ടി കാത്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു അല്ലേ? അങ്ങനെ ഒരു കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു മുൻ സൈനികനാണ് കൈകൊണ്ട് എഴുതിയിരിക്കുന്ന ഈ കത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് എഴുതിയ കത്താണിത്. അദ്ദേഹത്തിന്റെ അന്നത്തെ കാമുകിയും ഇപ്പോൾ ഭാര്യയുമായ ആളാണ് ഈ കത്ത് അദ്ദേഹത്തിന് എഴുതിയിരിക്കുന്നത്.

വൈറലായിരിക്കുന്ന വീഡിയോയിൽ, ക്യാപ്റ്റൻ ധർമ്മവീർ സിംഗ് പറയുന്നത്, 2001 -ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ തനിക്ക് വന്ന കത്താണ് ഇത് എന്നാണ്. ഈ കത്ത് എഴുതിയത് 2001 ഡിസംബർ 10 -നാണ്, താൻ 2001 നവംബർ 1-നാണ് ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ചേർന്നത്. അന്ന് തന്റെ കാമുകി എഴുതിയിരുന്ന കത്താണിത്. അവൾ പിന്നീട് തന്റെ ഭാര്യയായി എന്നും വീഡിയോയുടെ കാപ്ഷനിൽ‌ പറയുന്നുണ്ട്.

View post on Instagram

500 പുഷ് അപ്പ് എടുത്ത ശേഷമാണ് തനിക്ക് ആ കത്ത് കിട്ടിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. അന്ന് തങ്ങളുടെ സീനിയേഴ്സ് കത്ത് കിട്ടാനായി തങ്ങളെക്കൊണ്ട് പുഷ് അപ്പ് എടുപ്പിക്കുമായിരുന്നു. അങ്ങനെ എടുത്ത ശേഷമാണ് തനിക്ക് ഈ കത്ത് കിട്ടിയത്. അക്കാദമിയിൽ ചേർന്ന ശേഷം ആദ്യമായി വന്ന കത്തായിരുന്നു അത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

നിരവധി പേജുകളിലായിട്ടാണ് മനോഹരമായ കയ്യക്ഷരത്തിൽ കത്ത് എഴുതിയിരിക്കുന്നത്. ഒരുപാടുപേർ പോസ്റ്റിന് കമന്റ് നൽകി. പലരും കത്തെഴുതുന്നതിലെയും കിട്ടുന്നതിലെയും നൊസ്റ്റാൾജിയയാണ് പങ്കുവച്ചത്. ഇരുവരുടേയും സ്നേഹത്തെ കുറിച്ചും ആളുകൾ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.