ആ വളവില്‍ വച്ച് അപകടമുണ്ടാകുന്നതും ആളുകള്‍ വളരെയധികം വേഗത്തില്‍ പോകുന്നതും കണ്ട് കൊളീന് മടുത്തിരുന്നു. അങ്ങനെയാണ് ഒരു കൃത്രിമ അസ്ഥികൂടം വീടിന് മുന്നില്‍ വയ്ക്കാന്‍ കൊളീന്‍ തീരുമാനിക്കുന്നത്.
റോഡ് ആക്സിഡന്‍റ് സംഭവിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന് പലപ്പോഴും വേഗക്കൂടുതല്‍ തന്നെയാണ്. വാഹനത്തിന്‍റെ വേഗത കൊണ്ട് ഡ്രൈവര്‍ക്ക് മാത്രമല്ല അപകടമുണ്ടാവാനുള്ള സാധ്യത. വാഹനത്തിലുള്ള മറ്റുള്ളവര്‍ക്കും, മറ്റ് വാഹനത്തിലുള്ളവര്‍ക്കും, വഴിയരികില്‍ നില്‍ക്കുന്നവര്‍ക്കും, റോഡ് മുറിച്ച് കടക്കുന്നവര്‍ക്കും ഒക്കെ അപകടമുണ്ടാകാം. പരിക്കേല്‍ക്കാം, ജീവന്‍ നഷ്ടമാകാം.
അങ്ങനെയാണ് സ്വന്തം വീടിനടുത്ത് അപകടം ഉണ്ടാവാതിരിക്കാന്‍ യു എസ്സിലുള്ള കൊളീന്‍ ഇങ്ങനെയൊരു കാര്യം ചെയ്തത്. എന്താണ് എന്നല്ലേ? കൃത്രിമമായ രണ്ട് അസ്ഥികൂടങ്ങള്‍ റോഡരികില്‍ കൊണ്ടുവച്ചു. അമിത വേഗത്തില്‍ പോയാല്‍ അപകടമാണെന്നും, പതിയെ പോയാല്‍ മതിയെന്നും ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കാനായിരുന്നു ഇങ്ങനെയൊരു കാര്യം ഇവര്‍ ചെയ്തത്. കൊളീന്‍റെ വീടിനടുത്ത് അപകടകരമായ ഒരു വളവുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു കൊളീന്‍ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്.
ആ വളവില്‍ വച്ച് അപകടമുണ്ടാകുന്നതും ആളുകള്‍ വളരെയധികം വേഗത്തില്‍ പോകുന്നതും കണ്ട് കൊളീന് മടുത്തിരുന്നു. അങ്ങനെയാണ് ഒരു കൃത്രിമ അസ്ഥികൂടം വീടിന് മുന്നില്‍ വയ്ക്കാന്‍ കൊളീന്‍ തീരുമാനിക്കുന്നത്. ഒരു സൈന്‍ ബോര്‍ഡുമുണ്ട് അസ്ഥികൂടത്തിന്‍റെ കയ്യില്‍... അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, 'സ്ലോ ഡൗണ്‍ ആന്‍ഡ് അസ് ആന്‍ഡ് യൂ' (slow down and save us and you).
ഈ ബോര്‍ഡ് കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ വേഗത കുറക്കുമെന്നാണ് കൊളീന്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ, ഈ അസ്ഥികൂടത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ചിലരെങ്കിലും ഇത് നല്ല ആശയമാണെന്നു പറയുന്നുണ്ടെങ്കിലും ചിലര്‍ പറയുന്നത് ഇത് മോശമായിപ്പോയി, ഇത് അപകടത്തിന് വേറൊരു കാരണമാകും എന്നാണ്.
ഏതായാലും റോഡപകടങ്ങള്‍ തടയണമെന്ന ലക്ഷ്യത്തോടെ കൊളീന്‍ ചെയ്തത് നല്ല കാര്യമായാലും മോശം കാര്യമായാലും റോഡപകടം എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം തന്നെയാണ്. എക്കണോമിക്സ് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, 150,000 -ത്തിലേറെപ്പേര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.

