Asianet News MalayalamAsianet News Malayalam

കണ്ണ് ചിമ്മാതെ നോക്കിയിരുന്ന ബീച്ച് വോളിബോൾ സെന്‍റർ, അന്ന് അഭിമാനം; ഇന്ന് പെറ്റതള്ള സഹിക്കൂലെന്ന് നെറ്റിസണ്‍

ആ വർഷം വോളിബോൾ സെന്‍റർ നിരവധി കായിക മത്സരങ്ങളുടെ കേന്ദ്ര ബന്ദുവായി മാറി.  എന്നാല്‍ വെറും രണ്ട് പതിറ്റാണ്ടുകൾക്ക് ഇപ്പുറം ആളും ആരവവുമില്ലാതെ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവിടം. 

Faleiro Olympic Beach Volleyball Center Once upon a time the pride of Athens today s situation is pathetic
Author
First Published Aug 14, 2024, 11:47 AM IST | Last Updated Aug 14, 2024, 11:47 AM IST

ണ്ടാഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് വിരാമമിട്ട് കൊണ്ട് 2024 -ലെ ഒളിമ്പിക്‌സ് ഓഗസ്റ്റ് 12-ന് പാരീസിൽ സമാപിച്ചു.  എന്നാൽ, ഇപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം വിവിധങ്ങളായ കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച വേദികളുടെ ഇനിയുള്ള അവസ്ഥ എന്തായിരിക്കും എന്നാണ്. ഈ ചോദ്യങ്ങൾ ഉയരുന്നതിനിടയിൽ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കുകയാണ് അർബൻ പര്യവേഷകനായ എയർബോൺ.  വെറും ഇരുപത് വര്‍ഷം മുമ്പ് 2004-ലെ ഒളിമ്പിക് ഗെയിംസിന്‍റെ സമയത്ത് ഏഥൻസിന്‍റെ അഭിമാനമായിരുന്ന ഫാലിറോ ഒളിമ്പിക് ബീച്ച് വോളിബോൾ സെന്‍റർ നിലവിൽ ജീർണാവസ്ഥയിലാണെന്നാണ് ഇദ്ദേഹം പറയുന്നത്.

ഏഥൻസ് ഒളിമ്പിക് ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 2004 ഓഗസ്റ്റിൽ ഫാലിറോ ഒളിമ്പിക് ബീച്ച് വോളിബോൾ സെന്‍റർ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ആ വർഷം വോളിബോൾ സെന്‍റർ നിരവധി കായിക മത്സരങ്ങളുടെ കേന്ദ്ര ബന്ദുവായി മാറി.  എന്നാല്‍ വെറും രണ്ട് പതിറ്റാണ്ടുകൾക്ക് ഇപ്പുറം ആളും ആരവവുമില്ലാതെ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവിടം. ഉപേക്ഷിക്കപ്പെട്ട വോളിബോൾ സെൻറർ ഒരു കോർട്ട്‌റൂമാക്കി മാറ്റാനുള്ള നിർദ്ദേശങ്ങൾ നിലവിൽ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ, ഈ വർഷമാദ്യം അർബൻ പരിവേഷകനായ എയർബോണിന്‍റെ സന്ദർശനം തികച്ചും ഭയാനകമായ ഒരു രംഗം വെളിപ്പെടുത്തി.

പോർഷെയുടെ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് യുവാവ്; വീഡിയോ കണ്ട് ചിരിയടക്കാനാകാതെ നെറ്റിസൺസ്

എയർബോൺ ഈ സ്ഥലത്തെ വിചിത്രമായ ഇടം എന്നാണ് വിശേഷിപ്പിച്ചതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. സെന്‍ററിന്‍റെ ഉൾഭാഗം പൂർണ്ണമായും മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞിരുന്നു. തുരുമ്പും പൊടിപടലങ്ങളും മൂടിയ ഇരിപ്പിടങ്ങളും മറ്റു് സൗകര്യങ്ങളും തകർന്നു വീഴാറായ അവസ്ഥയിലായി. ഏറെ ദുഃഖകരമായ ഈ കാഴ്ചകൾ പകർത്തുന്നതിനിടെ അവിടേക്ക് ലോക്കൽ പോലീസ് എത്തിയതോടെ തനിക്ക് സ്റ്റേഡിയത്തിന്‍റെ ജീർണാവസ്ഥ പൂർണമായും ചിത്രീകരിക്കാൻ സാധിച്ചില്ലെന്നാണ് എയർബോൺ പറയുന്നത്.

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

Latest Videos
Follow Us:
Download App:
  • android
  • ios