ഏതാണ് ആ മീനെന്നത് എന്തായാലും തിരിച്ചറിയാനായിട്ടില്ല. എന്നിരുന്നാലും, ഇതുപോലെ അപൂര്‍വരൂപമുള്ള കടല്‍ജീവികളെ അദ്ദേഹം കാണുന്നത് ആദ്യമല്ല. 

ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള അപൂർവമായ ചില മത്സ്യങ്ങളെ(rare fish) കണ്ടെത്തുന്ന വാര്‍ത്ത വരാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു അപൂര്‍വ മത്സ്യത്തെ കണ്ടിരിക്കുകയാണ് ഒരു മത്സ്യത്തൊഴിലാളി. അതിനെ കണ്ടാല്‍ പല്ലുള്ളൊരു ചീസ്ബ‍ര്‍ഗര്‍(Cheeseburger With Teeth) പോലെയിരിക്കും. റഷ്യയിൽ നിന്നുള്ള ഈ മത്സ്യത്തൊഴിലാളി ഒരു വാണിജ്യ മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുമ്പോഴാണ് വിചിത്രമായ ഈ മത്സ്യത്തെ കണ്ടത്. 

നോർവീജിയൻ, ബാരന്റ്സ് കടൽത്തീരങ്ങളിൽ താൻ സാധാരണയായി കോഡ്, ഹാഡോക്ക്, അയല എന്നിവ പിടിക്കുന്നത് എങ്ങനെയെന്ന് മർമൻസ്‌കിൽ നിന്നുള്ള 39 -കാരൻ പറയുന്നു. അതില്‍, കൂടുതൽ വിചിത്രവും അപ്രതീക്ഷിതവുമായ സമുദ്രജീവികളെ ഇടയ്ക്കിടെ കാണാറുണ്ട് എന്നും അദ്ദേഹം പറയുന്നു.

സമുദ്രത്തിനടിയില്‍ നിന്നും ഈ വിചിത്രമായ മത്സ്യത്തെ കണ്ടെത്തിയതോടെ മത്സ്യത്തൊഴിലാളി അതിന്‍റെ ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തു. അതിനൊപ്പം നിരവധി സംശയങ്ങള്‍ കൂടി അദ്ദേഹം അടിക്കുറിപ്പായി നല്‍കിയിരുന്നു. ഇത് പല്ലുള്ള ഒരു ചീസ്ബ‍ര്‍ഗറാണോ? അതോ ഏതെങ്കിലും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റില്‍ നിന്നുമുള്ള ചിക്കന്‍ സാന്‍ഡ്‍വിച്ചാണോ? അതോ മക്‌ഡൊണാൾഡിന്റെ പുതിയ മക്‌റിബ് സാൻഡ്‌വിച്ച്? എന്നും ചോദിച്ചിട്ടുണ്ട്. 

View post on Instagram

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യങ്ങൾക്ക് വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകിയത്. ഇത് ഒരു ചീസ് ബർഗർ ആണെന്ന് പലരും പറഞ്ഞെങ്കിലും പലരും ഇതിനെ വകഭേദം സംഭവിച്ച നിൻജ ആമകളോട് താരതമ്യം ചെയ്തു. ചിലർ ഇത് ഒരു ചീസ് ബർഗർ ആണെന്ന് പോലും കരുതി. ഒരാള്‍ എഴുതിയത് അതൊരു മീനാണ് എന്ന് തനിക്ക് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല എന്നാണ്. ഇതൊരുതരം പുതിയ ചിക്കന്‍ സാന്‍ഡ്‍വിച്ചാണ് എന്നാണ് കരുതിയത് എന്ന് മറ്റൊരാള്‍ എഴുതിയത്. 

ഏതാണ് ആ മീനെന്നത് എന്തായാലും തിരിച്ചറിയാനായിട്ടില്ല. എന്നിരുന്നാലും, ഇതുപോലെ അപൂര്‍വരൂപമുള്ള കടല്‍ജീവികളെ അദ്ദേഹം കാണുന്നത് ആദ്യമല്ല. ലിപ്സ്റ്റിക്ക് ധരിച്ചതുപോലുള്ള ഒരു മത്സ്യവും, അസാധാരണമായ പാറ്റേണുകളുള്ളതും, തിളങ്ങുന്ന മഞ്ഞ കണ്മണികളുള്ളതുമൊക്കെയായ മത്സ്യങ്ങളെയും അദ്ദേഹം കണ്ടിട്ടുണ്ട്.