നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരുപാട് പേർ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മിക്കവരും ബേക്കറി ഉടമയെ അഭിനന്ദിച്ചു. 

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് വലിയ കാര്യമാണ്. അങ്ങനെ ചെയ്യുന്ന നൂറുകണക്കിനാളുകൾ നമ്മുടെ സമൂഹത്തിലുണ്ടാവും. ചിലതെല്ലാം നമ്മളറിയും. ചിലർ ചെയ്യുന്നത് നമ്മളറിയില്ല. ഈ ബേക്കറി അതുപോലെ അനാഥരായ കുട്ടികൾക്ക് സൗജന്യമായി കേക്ക് വാ​ഗ്ദ്ധാനം ചെയ്യുകയാണ്. 

14 വയസ്സ് വരെയുള്ള അനാഥരായ കുട്ടികൾക്ക് സൗജന്യമായി കേക്ക് നൽകുന്ന ഉത്തർ പ്രദേശിലുള്ള ബേക്കറിയുടെ ഫോട്ടോ ഓൺലൈനിൽ വൈറലായി. ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ്. 

ചിത്രത്തിൽ ഡിസ്പ്ലേ കൗണ്ടറിൽ നിരവധി കേക്കുകൾ നിരത്തി വച്ചിരിക്കുന്നത് കാണാം. അതിനടുത്തായി ​ഗ്ലാസിൽ ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. അതിൽ 'ഫ്രീ ഫ്രീ ഫ്രീ, അച്ഛനോ അമ്മയോ ഇല്ലാത്ത 14 വയസ് വരെയുള്ള കുട്ടികൾക്ക് കേക്ക് സൗജന്യമാണ്' എന്ന് എഴുതിയിട്ടുണ്ട്. 

Scroll to load tweet…

'കടയുടമയോട് ബഹുമാനവും സ്നേഹവും അറിയിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടാണ് അവനീഷ് ശരൺ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റുകളിലെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഉത്തർപ്രദേശിലെ ടെഒറിയയിലാണ് കട എന്നും ഐഎഎസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്. 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരുപാട് പേർ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മിക്കവരും ബേക്കറി ഉടമയെ അഭിനന്ദിച്ചു. 

നേരത്തെ ഇതുപോലെ വീടില്ലാത്ത കുട്ടികളോട് കരുണയും സ്നേഹവും കാണിക്കുന്ന ഒരു ട്രാഫിക് പൊലീസിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഭക്ഷണത്തിനായി ചവറ്റുകുട്ടയിൽ തിരയുന്ന കുട്ടികളോട് കോൺസ്റ്റബിൾ സിരുപാംഗി മഹേഷ് കുമാർ പ്രതികരിക്കുന്ന വീഡിയോ തെലങ്കാന പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് പങ്കുവച്ചത്. അദ്ദേഹം ബാ​ഗ് തുറന്ന് തന്റെ ഉച്ചഭക്ഷണം കുട്ടികൾക്ക് കൊടുക്കുന്നതായിരുന്നു വീഡിയോയിൽ. 

Scroll to load tweet…