Asianet News MalayalamAsianet News Malayalam

മദ്യപാന പാര്‍ട്ടികളില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരനെ പിരിച്ചുവിട്ടു, പിന്നെ നടന്നത്!

ഓഫീസില്‍ സീരിയസായിരിക്കുന്നു, സഹപ്രവര്‍ത്തകരുമായുള്ള പെരുമാറ്റത്തില്‍ ഒട്ടും 'ഫണ്ണി' അല്ല. വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്കായി നടത്തുന്ന മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നിങ്ങനെയായിരുന്നു പുറത്താക്കുന്നതിന് കമ്പനി പറഞ്ഞ കാരണങ്ങള്‍. 

French employee who had fired for not being  Fun at office wins legal battle
Author
First Published Nov 26, 2022, 5:45 PM IST

തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് ആളുകളെ പിരിച്ചുവിടുന്നതിന് കമ്പനികള്‍ പറയാറുള്ളത് പലവിധ കാരണങ്ങളാലാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടത് അത്ര സാധാരണമല്ലാത്ത മറ്റ് ചില കാരണങ്ങളാലാണ്. ഓഫീസില്‍ സീരിയസായിരിക്കുന്നു, സഹപ്രവര്‍ത്തകരുമായുള്ള പെരുമാറ്റത്തില്‍ ഒട്ടും 'ഫണ്ണി' അല്ല. വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്കായി നടത്തുന്ന മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നിങ്ങനെയായിരുന്നു പുറത്താക്കുന്നതിന് കമ്പനി പറഞ്ഞ കാരണങ്ങള്‍. 

കമ്പനിയില്‍ സീനീയര്‍ അഡ്‌വൈസര്‍ ആയി ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിട്ടത്. എന്നാല്‍, ഇതിനെതിരെ ജീവനക്കാരന്‍ നടത്തിയ നിയമപോരാട്ടം വിജയം കാണുകയും ഇയാളെ തിരിച്ചെടുക്കാന്‍ കോടതി വിധിക്കുകയും ചെയ്തു. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഏതായാലും ജീവനക്കാരന്‍ അത്ര വേഗത്തില്‍ ഒന്നും ജോലി ഉപേക്ഷിച്ചു പോകാന്‍ തയ്യാറായിരുന്നില്ല. അയാള്‍ കേസുമായി കോടതിയില്‍ എത്തി. കോടതി ഇപ്പോള്‍ ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാളെ തിരികെ സ്ഥാപനത്തില്‍ ജോലിയില്‍ എടുക്കണം എന്നും വിനോദ പരിപാടികളിലും മദ്യ പാര്‍ട്ടികളിലും എല്ലാവരും പങ്കെടുക്കണമെന്ന് വാശി പിടിക്കാന്‍ പാടില്ലെന്നും ആയിരുന്നു കോടതിയുടെ വിധി. മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നും കോടതി പരാമര്‍ശിച്ചു.

പാരീസ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്യൂബിക് പാര്‍ട്ണേഴ്സ് ആണ് സീനീയര്‍ അഡ്‌വൈസര്‍  ആയി ജോലി ചെയ്യുന്ന ജീവനക്കാരനെ പിരിച്ചുവിട്ടതും തിരിച്ചെടുത്തതും. 2011 -ല്‍ ജോലി്യഇല്‍ പ്രവേശിച്ച ജീവനക്കാരനെ 2015-ലാണ് പിരിച്ചു വിട്ടത്. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചു. ഈ മാസം ആദ്യമാണ് കോടതി കേസ് പരിഗണനയ്ക്ക് എടുത്തത്. എന്നാല്‍ കേസിലെ വിധി ഈ ആഴ്ചയാദ്യമാണ് കോടതി പ്രഖ്യാപിച്ചത്.

മദ്യപാന പാര്‍ട്ടികളിലും മറ്റ് വിനോദ പരിപാടികളിലും എല്ലാവരും പങ്കെടുക്കണമെന്ന് വാശി പിടിക്കുന്നത് തീര്‍ത്തും അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. താല്‍പര്യമുള്ളവര്‍ മാത്രം ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടിലേക്ക് സ്ഥാപനങ്ങള്‍ മാറണമെന്നും അല്ലാത്തപക്ഷം അത് താല്പര്യമില്ലാത്ത വ്യക്തികളെ ധര്‍മ്മസങ്കടത്തിലാക്കുമെന്നും  കോടതി പറഞ്ഞു . 

2011-ല്‍ കമ്പനിയില്‍ ചേര്‍ന്ന ടി 2014-ല്‍ ഡയറക്ടറായി. എന്നാല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന് ടീം സ്പിരിറ്റ് ഇല്ല എന്ന് ആരോപിച്ച് 2015-ല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ക്യൂബിക് പാര്‍ട്ണേഴ്സ് തീരുമാനിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios