പ്രസ്തുത ബ്ലൂ മാർലിനൊപ്പമുള്ള ഒരു ചിത്രം റൂ വില്യംസൺ ഷെയർ ചെയ്തു. അതിൽ എങ്ങനെയാണ് ഈ ഭീമൻ മത്സ്യത്തെ പിടികൂടിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ലോകത്ത് പലതരത്തിലും വലിപ്പത്തിലുമുള്ള അനേകം ജീവികളുണ്ട്. അതിൽ പലതിനേയും നാമിതുവരെ നേരിട്ട് കണ്ടിട്ടു കൂടിയുണ്ടാകില്ല. എന്നാൽ, ഒരുകൂട്ടം ദക്ഷിണാഫ്രിക്കൻ മത്സ്യത്തൊഴിലാളികൾ (South African fishermen) ഭീമാകാരനായ ഒരു ബ്ലൂ മാർലിനെ (Blue Marlin) അപ്രതീക്ഷിതമായി പിടികൂടിയിരിക്കുകയാണ്. കേപ് വെർഡെസ് ദ്വീപുകളിൽ (Cape Verdes Islands) ആറ് ദിവസത്തെ മത്സ്യബന്ധന യാത്രയിലായിരുന്നു ഈ മൂന്ന് സുഹൃത്തുക്കളുടെ സംഘം. എന്തെങ്കിലും നല്ലൊരു കോള് കണ്ടെത്തണം എന്ന് ആ​ഗ്രഹിച്ചിരിക്കയായിരുന്നു മൂവരും.‌ അത് വെറുതെയായില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ ഇതുവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ബ്ലൂ മാർലിനെയാണ് അവർക്ക് കിട്ടിയത്. 

1,370 പൗണ്ട് (621 കിലോ​ഗ്രാം ഭാരവും 12 അടി നീളമുള്ള പുരുഷന്മാരേക്കാൾ ഇരട്ടി നീളവും ഉള്ള ഈ മത്സ്യം ശരിക്കും ഒരു ഹോളിവുഡ് സിനിമയിൽ നിന്നും ഇറങ്ങി വന്നതുപോലെയാണ് തോന്നിക്കുന്നത്. 50 -കാരനായ ബെൻ വോർസ്റ്ററും ക്യാപ്റ്റൻ റയാൻ റൂ വില്യംസണും ചേർന്നാണ് ഇതിനെ പിടിക്കാൻ നേതൃത്വം നൽകിയത്. 30 മിനിറ്റ് നേരത്തെ അശ്രാന്തപരിശ്രമത്തിന് ശേഷമാണ് അവർക്ക് ഇതിനെ പിടികൂടാനായത്. 

View post on Instagram

പ്രസ്തുത ബ്ലൂ മാർലിനൊപ്പമുള്ള ഒരു ചിത്രം റൂ വില്യംസൺ ഷെയർ ചെയ്തു. അതിൽ എങ്ങനെയാണ് ഈ ഭീമൻ മത്സ്യത്തെ പിടികൂടിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂ മാർലിനെ പിടികൂടിയ ശേഷം അവർ അതിനെ തൂക്കിനോക്കി. അത് വളരെ വലുതാണെന്ന് അവർക്ക് മനസിലായി. എന്നിരുന്നാലും, ഇത് ഇതുവരെ കടലിൽ നിന്നും പിടികൂടിയതിൽ ഏറ്റവും വലിയതല്ല. 

View post on Instagram

ഏതായാലും ഇതിനെ പിടികൂടിയ ശേഷം അധികം വൈകാതെ തന്നെ അവർ അടുത്ത നീക്കത്തിലേക്ക് കടന്നു. അതിനെ കശാപ്പ് ചെയ്‍തു. പ്രദേശവാസികൾക്കിടയിലും വിതരണം ചെയ്‍തു. ഏതായാലും ആഴ്ചകൾ കഴിക്കാനുള്ള മാംസമുണ്ടാവും ഇതെന്ന കാര്യത്തിൽ തർക്കമില്ല. 

ബ്ലൂ മാർലിൻ

അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണുന്നത്. വലിപ്പം കൊണ്ട് ശ്രദ്ധേയമായ മത്സ്യമാണിത്. ആയിരത്തോളം കിലോ വരെ ഭാരം വയ്ക്കാവുന്ന ഈ മത്സ്യങ്ങൾക്ക് നീലയും വെള്ളയും നിറമാണ്. മുകളിൽ നീലയും താഴെ വെള്ളയുമായിരിക്കും.