Asianet News MalayalamAsianet News Malayalam

സയനൈഡിനേക്കാൾ വിഷമുള്ള മത്സ്യം, കഴിച്ചാലുടൻ മരണം, എന്നിട്ടും പ്രിയങ്കരം, വൻ വിലയും

ഫു​ഗുവിന്റെ കരളിലാണ് എറ്റവും അധികം വിഷമുള്ളതായി കണക്കാക്കുന്നത്. വളരെ മികച്ച ഒരു ഷെഫിന് മാത്രമേ അതിൽ നിന്നും വിഷം വേർതിരിച്ചെടുക്കാൻ സാധിക്കൂ.

Fugu fish more poisonous than cyanide rlp
Author
First Published Sep 13, 2023, 10:22 PM IST

ഓരോ രാജ്യത്ത് പോയാലും അവിടുത്തെ പേരുകേട്ട വിഭവങ്ങളൊക്കെ ഒന്ന് രുചിച്ച് നോക്കണം. ഏതൊരു ഭക്ഷണപ്രേമിയുടേയും ആ​ഗ്രഹമായിരിക്കും അല്ലേ അത്? എന്നാൽ, പാകം ചെയ്യുന്നതിൽ ചെറുതായി ഒന്ന് പിഴച്ചാൽ പോലും നിങ്ങളുടെ ജീവിതം തന്നെ അപകടത്തിലാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന ഒരു ഭക്ഷണമാണ് നിങ്ങൾ കഴിക്കാൻ പോകുന്നതെങ്കിലോ? 

അങ്ങനെയൊരു ഭക്ഷണമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയത് എന്ന് അറിയപ്പെടുന്ന ഒരു മത്സ്യമാണ് അത്- ഫു​ഗു മത്സ്യം. ജപ്പാനിലാണ് ഇത് പ്രധാനമായും ഉള്ളത്. ഫു​ഗു പാകം ചെയ്യുന്ന ഷെഫിന് പ്രത്യേകം കഴിവും പരിചയവും ഇക്കാര്യത്തിൽ ഉണ്ടാവണം. ഇല്ലെങ്കിൽ, കഴിക്കുന്നയാളുടെ ജീവന് അപകടമാണ് എന്നത് തന്നെ കാരണം. അറിവില്ലാതെ പാകം ചെയ്ത് കഴിച്ചതിന്റെ പേരിൽ എത്രയോ പേർക്കാണ് ഇക്കഴിഞ്ഞ കാലങ്ങളിൽ ജപ്പാനിൽ മരണം തന്നെ സംഭവിച്ച് കഴിഞ്ഞത്. എങ്കിലും ജപ്പാനിലെ ഏറ്റവും വില കൂടിയ മത്സ്യവും ഇത് തന്നെയാണ്. പ്രത്യേകിച്ചും മഞ്ഞുകാലത്ത് വലിയ ഡിമാൻഡാണ് ഇതിന്. 

ഫുഗുവിന്റെ കരള്‍, തൊലി, കുടല്‍, അണ്ഡാശയം എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോ ഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. ഇതിന് സയനൈഡിനേക്കാൾ വിഷമുണ്ട്. കഴിച്ച ഉടനെ തന്നെ ഛർദ്ദി, വയറിളക്കം, പക്ഷാഘാതം എന്നിവയും ഉണ്ടാകാം. ഫു​ഗുവിന്റെ കരളിലാണ് എറ്റവും അധികം വിഷമുള്ളതായി കണക്കാക്കുന്നത്. വളരെ മികച്ച ഒരു ഷെഫിന് മാത്രമേ അതിൽ നിന്നും വിഷം വേർതിരിച്ചെടുക്കാൻ സാധിക്കൂ. അതിനായി ഇത് പാകം ചെയ്യുന്ന പാചകക്കാരന് പ്രത്യേകിച്ച് പരിശീലനവും ആവശ്യമാണ്. ഇത് വിൽക്കുന്ന ഹോട്ടലുകൾക്കും പ്രത്യേകം അനുമതി ആവശ്യമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

Follow Us:
Download App:
  • android
  • ios