ഹോട്ടലിൽ നിന്നുള്ള വീഡിയോയിൽ, ക്ലോസറ്റിനുള്ളിൽ നിന്ന് ഒരു മൂർഖൻ ചീറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഹോട്ടൽ മാനേജ്മെന്റ് ഉടൻ തന്നെ രാജസ്ഥാൻ കോബ്ര ടീമിനെ സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നത്രെ.

അപകടകാരികളായ ജീവികളാണ് പാമ്പുകൾ. പാമ്പുകളെ കാണുന്നത് പോലും വളരെയേറെ ഭയത്തോടും അറപ്പോടും കാണുന്നവരും ഒരുപാടുണ്ട്. എന്നാൽ, എപ്പോഴാണ് എവിടെയാണ് അവയെ കാണുക എന്ന് പറയാനാവില്ല. തീരെ അപ്രതീക്ഷിതമായി പാമ്പുകളെ കണ്ട് ഭയക്കുന്നവരുണ്ട്. അതുപോലെ ഒരു ഞെട്ടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അജ്മീറിലെ പുഷ്കറിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇത്. അതും ഒരു ഹോട്ടൽ മുറിയിലാണ് ഈ സംഭവമുണ്ടായത്. ഇവിടെ ക്ലോസറ്റിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

ഹോട്ടലിൽ നിന്നുള്ള വീഡിയോയിൽ, ക്ലോസറ്റിനുള്ളിൽ നിന്ന് ഒരു മൂർഖൻ ചീറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഹോട്ടൽ മാനേജ്മെന്റ് ഉടൻ തന്നെ രാജസ്ഥാൻ കോബ്ര ടീമിനെ സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നത്രെ. 'അജ്മീർ ജില്ലയിലെ പുഷ്കറിൽ ഒരു ഹോട്ടലിന്റെ രണ്ടാം നിലയിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടതോടെ അവിടമാകെ പരിഭ്രാന്തി പരന്നു. ക്ലോസറ്റിൽ മൂർഖൻ ചീറ്റുന്നത് കണ്ടതോടെ വിനോദസഞ്ചാരികളുടെ ശ്വാസം നിലച്ചു. വിവരം ലഭിച്ചയുടനെ രാജസ്ഥാൻ കോബ്ര ടീം സ്ഥലത്തെത്തി, വളരെ ബുദ്ധിമുട്ടിയാണെങ്കിലും പാമ്പിനെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിട്ടു. മൂർഖനെ നീക്കം ചെയ്ത ശേഷമാണ് ഹോട്ടലിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾക്കും ജീവനക്കാർക്കും ശ്വാസം നേരെ വീണത്' എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് കാണാം.

View post on Instagram

വീഡിയോയിൽ കാണുന്നത് ക്ലോസറ്റിൽ നിന്നും ഒരു മൂർഖൻ പാമ്പ് ചീറ്റുന്നതായിട്ടുള്ള ഭയാനകമായ രം​ഗമാണ്. ചുറ്റും കൂടി നിൽക്കുന്നവരുടെ സംസാരവും വീഡിയോയിൽ കേൾക്കാം. എങ്ങനെയാണ് ഈ പാമ്പ് രണ്ടാം നിലയിൽ എത്തിയത് എന്നാണ് ഒരാളുടെ സംശയം. മറ്റൊരാൾ പറഞ്ഞത്, ഇരിക്കുന്നതിന് മുമ്പ് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം എന്നാണ്.