വൈകുന്നേരം 5 -നും 8 -നും ഇടയിലാണ് വിവാഹപ്പാർട്ടി തീരുമാനിച്ചത്. ഓപ്പൺ ആഘോഷമാണ് തീരുമാനിച്ചത്. സൗജന്യ ഭക്ഷണവും ഡ്രിങ്ക്സും ഉണ്ടാകും. സമ്മാനങ്ങൾക്ക് പകരം, ടിപ്പുകൾ നൽകിയാൽ മതിയെന്നാണ് ജോഷ് അഭ്യർത്ഥിച്ചത്. 

സ്വന്തം വിവാഹത്തിന് ചീസ് സ്റ്റീക്ക്സ് വിളമ്പുക ജോഷ് അമിഡൺ എന്ന യുവാവ് ഒരിക്കലും പ്രതീക്ഷിച്ച കാര്യമായിരുന്നില്ല അത്. പക്ഷേ, ജൂലൈ 14 -ന് അതാണ് സംഭവിച്ചത്. അതേ, ജോഷും ദീർഘകാലമായി ജോഷിന്റെ കാമുകിയുമായിരുന്ന ജോയും അവർ ഏറെ കാത്തിരുന്ന തങ്ങളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന വേദി ഒരു സാൻഡ്‍വിച്ച് ഷോപ്പാണ്. ന്യൂയോർക്കിലെ ഫയെറ്റ്‌വില്ലെയിൽ നടക്കുന്ന ഗിനോസ് സ്റ്റീക്ക് & ഒനിയൻ ആയിരുന്നു ആ ഷോപ്പ്. ജോഷും ജോയും ഏറെ പ്രിയത്തോടെ നടത്തിക്കൊണ്ടുപോന്നിരുന്ന തങ്ങളുടെ വൈറൽ സാൻഡ്‍വിച്ച് ഷോപ്പ്. വളരെ ഹൃദയഹാരിയായ ഒരു ​ഗുഡ്ബൈ ചടങ്ങ് കൂടിയായി മാറി ആ വിവാഹം.

ജോഷിന്റെയും ജോയുടെയും പ്രണയത്തിന്റെ ആരംഭവും അവിടെ നിന്നായിരുന്നു. അതിനാൽ തന്നെ അടച്ചുപൂട്ടാൻ പോകുന്ന തങ്ങളുടെ സാൻഡ്‍വിച്ച് ഷോപ്പിൽ വച്ചുതന്നെ വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയും ചെയ്തു.

ഇരുവരും നേരത്തെ ചിന്തിച്ചുറപ്പിച്ചുവച്ച പ്ലാനൊന്നും ആയിരുന്നില്ല ഇങ്ങനെ ഒരു വിവാഹം. വിവാഹത്തിന് വെറും ഒരു ദിവസം മുമ്പാണ് തങ്ങളിരുവരും ഈ ഷോപ്പിൽ വച്ചാണ് വിവാഹം കഴിക്കുന്നത് എന്ന് ജോഷ് പറയുന്നത്. ഒപ്പം തന്റെ കട അടച്ചുപൂട്ടുകയാണ് എന്ന വെളിപ്പെടുത്തലും ജോഷ് നടത്തി. ജോഷും ജോയും നടത്തിയിരുന്ന സാൻഡ്‍വിച്ച് ഷോപ്പായിരുന്നു അത്. അവിടെയുള്ളവർക്ക് വളരെ പ്രിയമുള്ള ഷോപ്പുമായിരുന്നു അത്.

വൈകുന്നേരം 5 -നും 8 -നും ഇടയിലാണ് വിവാഹപ്പാർട്ടി തീരുമാനിച്ചത്. ഓപ്പൺ ആഘോഷമാണ് തീരുമാനിച്ചത്. സൗജന്യ ഭക്ഷണവും ഡ്രിങ്ക്സും ഉണ്ടാകും. സമ്മാനങ്ങൾക്ക് പകരം, ടിപ്പുകൾ നൽകിയാൽ മതിയെന്നാണ് ജോഷ് അഭ്യർത്ഥിച്ചത്. ആ ടിപ്പുകൾ ജോലിയില്ലാതാവുന്ന തന്റെ ജീവനക്കാർ വീതിച്ച് നൽകുമെന്നും ജോഷ് പറയുന്നു.

വളരെ ഹൃദയഭേദകമായ ഒരു കുറിപ്പോടെയാണ് കട അടച്ചുപൂട്ടുന്നതിനെ കുറിച്ച് ജോഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിന് പിന്നിൽ സാമ്പത്തികമായ കാരണമോ, ആളുകൾക്ക് തങ്ങളുടെ ഭക്ഷണം മടുത്തതോ ഒന്നുമല്ല. പകരം സ്ഥലത്തിന്റെ ഉടമ തങ്ങളുടെ ലീസ് പുതുക്കേണ്ടെന്ന് തീരുമാനിച്ചതാണ് ഇതിന് കാരണം എന്നും വിശദമായ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതിനേക്കാൾ ലാഭകരമായ ബിസിനസ് തടഞ്ഞതിനാലാവണം ഉടമ ഈ തീരുമാനം എടുത്തത് എന്നും പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവാറും പേരും വലിയ നിരാശയിലായിരുന്നു. സ്റ്റാഫിനെ സഹായിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് നിരവധിപ്പേർ മുന്നോട്ട് വന്നു. അതുപോലെ വാടകയ്ക്ക് സ്ഥലമുണ്ടെന്ന് കാണിച്ചുകൊണ്ടും അനേകങ്ങൾ വന്നിട്ടുണ്ട്.