മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കളെ അപ്പര്‍ പ്രൈമറി സ്കൂളില്‍ തന്നെ അയക്കാറില്ല. അതിര്‍ത്തിയിലാണ് എന്നതുകൊണ്ട് തന്നെ ഭയമായിരുന്നു ഇതിന് പ്രധാന കാരണം. ഈ ഭയത്തെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ സൈനികരെ നിയമിച്ചിരുന്നു. ഇതോടെയാണ് കമലയെ പഠിക്കാന്‍ വിടാന്‍ അവളുടെ അച്ഛന്‍ ആഗ്രഹിക്കുന്നതും സ്കൂളിയക്കുന്നതും. 

ഈ ഗ്രാമത്തില്‍ നിന്നും ഹൈസ്കൂളില്‍ പോകുന്ന ഒരേയൊരു പെണ്‍കുട്ടി ഇവളാണ്. രാജസ്ഥാനിലെ ബര്‍മറിലുള്ള ഈ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ പഠിക്കാനേ പോകാറില്ല. ഒരു അനാചാരം പോലെ തുടരുന്നതായിരുന്നു പെണ്‍കുട്ടികളെ സ്കൂളിയക്കാത്തത്. അവിടെയാണ് ആദ്യമായി ഒരു പെണ്‍കുട്ടി പത്താം ക്ലാസിലെ പരീക്ഷയെഴുതുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് അവിടെ ഇങ്ങനെയൊരു സംഭവം. 

16 വയസ്സുകാരിയായ കമലയാണ് പത്താം ക്ലാസിലെ പരീക്ഷയെഴുതുന്നത്. ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് വെറും 20 ശതമാനം മാത്രമാണ്. പ്രൈമറി ക്ലാസില്‍ നിന്നു തന്നെ കൊഴിഞ്ഞുപോകുന്ന കുട്ടികള്‍ 60 ശതമാനവും. 

മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കളെ അപ്പര്‍ പ്രൈമറി സ്കൂളില്‍ തന്നെ അയക്കാറില്ല. അതിര്‍ത്തിയിലാണ് എന്നതുകൊണ്ട് തന്നെ ഭയമായിരുന്നു ഇതിന് പ്രധാന കാരണം. ഈ ഭയത്തെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ സൈനികരെ നിയമിച്ചിരുന്നു. ഇതോടെയാണ് കമലയെ പഠിക്കാന്‍ വിടാന്‍ അവളുടെ അച്ഛന്‍ ആഗ്രഹിക്കുന്നതും സ്കൂളിയക്കുന്നതും. പത്താം ക്ലാസിലെത്തിയതോടെ മറ്റു കുട്ടികള്‍ക്ക് കൂടി പ്രചോദനമായിരിക്കുകയാണ് കമല. ഇവിടെ കമലയുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളെയൊന്നും തന്നെ പഠിക്കാനയക്കുന്നില്ല. പല പെണ്‍കുട്ടികളെയും നേരത്തേ വിവാഹം കഴിപ്പിക്കുകയാണ്. 

''ഗ്രാമത്തില്‍ നിന്ന് ഇത്രയധികം പഠിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നിലിത് അവസാനിക്കാതിരിക്കട്ടെ'' എന്നാണ് കമല പറയുന്നത്. പ്ലസ് ടുവിന് സയന്‍സ് വിഷയമെടുത്ത് പഠിക്കാനാണ് ആഗ്രഹമെന്നും കമല പറയുന്നു. രാജശ്രീ യോജനാ സ്കീം വഴി ലഭിച്ച സൈക്കിളിലാണ് അവള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും.