പെറ്റ് ലവേഴ്സിനിടയിൽ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണല്ലോ? അതിനാൽ തന്നെ ഒരുപാടുപേർ വീഡിയോ കാണുകയും അതിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എത്ര ക്യൂട്ടാണ് ചോംചോം എന്ന് തന്നെയാണ് കാഴ്ചക്കാരുടെ അഭിപ്രായം.

നായക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും ഒക്കെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നഅനേകം പേരുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് ഇത്തരം വീഡിയോകൾക്ക്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. ഒരു ​ഗോൾഡൻ റിട്രീവർ നായക്കുട്ടിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അവന്റെ പേരാണ് ചോംചോം. @bhootu_the_samoyed എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായി സ്ട്രോബറി കഴിക്കുന്ന ചോംചോമിന്റെ ഭാവങ്ങളാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.

വീഡിയോയിൽ, ചോംചോമിന്റെ ഉടമ ഒരു സ്ട്രോബെറി തറയിൽ വയ്ക്കുന്നതാണ് കാണുന്നത്. നായക്കുട്ടി അതുവരെ സ്ട്രോബറി കണ്ടിട്ടില്ല. അതിനാൽ തന്നെ വലിയ കൗതുകത്തോടെയും ആവേശത്തോടെയുമാണ് അവൻ സ്ട്രോബറി എടുക്കാൻ പോകുന്നത്. വലിയ ആവേശത്തോടെ സ്ട്രോബറി അകത്താക്കാൻ വേണ്ടി പോകുന്നുണ്ടെങ്കിലും അവൻ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുന്നില്ല.

പഴം വായിലാക്കാൻ ശ്രമിക്കുന്തോറും അത് അവന്റെ വായിൽ നിന്നും വഴുതിപ്പോകുന്നതാണ് കാണുന്നത്. അതോടെ അവൻ വീണ്ടും വീണ്ടും അത് കടിച്ചെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അവസാനം എങ്ങനെയൊക്കെയോ അവന് സ്ട്രോബറി ഒരു കഷ്ണം കഴിച്ചു നോക്കാൻ സാധിക്കുന്നുണ്ട്.

View post on Instagram

പെറ്റ് ലവേഴ്സിനിടയിൽ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണല്ലോ? അതിനാൽ തന്നെ ഒരുപാടുപേർ വീഡിയോ കാണുകയും അതിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എത്ര ക്യൂട്ടാണ് ചോംചോം എന്ന് തന്നെയാണ് കാഴ്ചക്കാരുടെ അഭിപ്രായം. ചോംചോമിന് സ്ട്രോബറി അങ്ങിഷ്ടപ്പെട്ടു എന്ന് തന്നെയാണ് അനുമാനം. ഹോ, എന്തൊരു ക്യൂട്ടാണ് ഈ പട്ടിക്കുട്ടി എന്നും ഇതുപോലെ ഒരു പട്ടിക്കുട്ടിയെ വേണമായിരുന്നു എന്നും ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.