വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ രംഗം വലിയ തരത്തിലുള്ള മലിനീകരണപ്രശ്നങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന് എന്നും ഗ്രേറ്റ കുറ്റപ്പെടുത്തി. 

കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫാഷൻ വ്യവസായത്തിന്റെ പങ്കിനെ അപലപിച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തൻബെർഗ്. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേറ്റ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഫാഷന്‍ ബ്രാന്‍ഡുകള്‍ അവയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും ഗ്രേറ്റ വോഗ് സ്കാന്‍ഡ്നേവിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഒരു ട്വീറ്റിൽ, ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾ സുസ്ഥിരമാക്കാൻ രൂപകൽപ്പന ചെയ്ത 'ഗ്രീൻവാഷ്' പരസ്യപ്രചാരണങ്ങളെയും ഗ്രേറ്റ കുറ്റപ്പെടുത്തി. ​ഗ്രീൻവാഷ് പരസ്യപ്രചരണം കൊണ്ട് ഉദ്ദേശിക്കുന്നത് കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ എത്രത്തോളം പ്രകൃതി സൗഹാർദ്ദപരമാണ് എന്ന് വിശദീകരിക്കുന്നതിനെയാണ്. എന്നാൽ, ഇത്തരം വിശദീകരണങ്ങൾ പൂർണമായും സത്യസന്ധമല്ല എന്നാണ് ​ഗ്രേറ്റയുടെ അഭിപ്രായം.

വോഗ് സ്കാന്‍ഡിനേവിയയുടെ പുതിയ ലക്കത്തിന്‍റെ കവറാണ് പതിനെട്ടുകാരിയായ ഗ്രേറ്റ തുംബര്‍ഗ്. അഭിമുഖത്തില്‍ താന്‍ അവസാനമായി വസ്ത്രങ്ങള്‍ വാങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ് എന്നും അതെല്ലാം സെക്കന്‍റ് ഹാന്‍ഡ് വസ്ത്രങ്ങളാണ് എന്നും ഗ്രേറ്റ പറയുന്നു. തനിക്കറിയാവുന്ന ആളുകളുടെ അടുത്തുനിന്നുമാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത് എന്നും ​ഗ്രേറ്റ വ്യക്തമാക്കുന്നു. 

ഞായറാഴ്ച ഗ്രേറ്റ തന്‍റെ വോഗിന്‍റെ കവര്‍ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. അതില്‍ വലിയൊരു കോട്ട് ധരിച്ച് ഒരു കാട്ടില്‍ കുതിരയ്ക്കൊപ്പം ഇരിക്കുന്ന ഗ്രേറ്റയെ കാണാം. വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ രംഗം വലിയ തരത്തിലുള്ള മലിനീകരണപ്രശ്നങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന് എന്നും ഗ്രേറ്റ കുറ്റപ്പെടുത്തി. വ്യവസ്ഥിതിയില്‍ തന്നെ വലിയ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും ഗ്രേറ്റ പറഞ്ഞു. 

Scroll to load tweet…

യുഎന്‍ പറയുന്നത് ഫാഷന്‍ വ്യവസായം ലോകത്തിലാകെ തന്നെ രണ്ടാമത്തെ മലിനീകരണ കാരണം ആണെന്നാണ്. ലോകമെമ്പാടുമുള്ള മലിനജലത്തിന്റെ 20% -ത്തിലധികം ഇത് വഹിക്കുന്നുവെന്നും യുഎൻ പറയുന്നു. ഏകദേശം 93 ബില്യൺ ക്യുബിക് മീറ്റർ വെള്ളം - അമ്പത് ലക്ഷം ആളുകൾക്ക് അതിജീവിക്കാൻ മതി. ആ അളവ് വെള്ളമാണ് ഓരോ വർഷവും ഫാഷൻ വ്യവസായം ഉപയോഗിക്കുന്നത് എന്നും യുഎന്‍ പറയുന്നു. 

കാർബൺ പുറന്തള്ളലിനെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള മൊത്തം വ്യവസായത്തിന്റെ ഏകദേശം 8% ഈ വ്യവസായത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ അന്താരാഷ്ട്ര ഫ്ലൈറ്റുകളും ഷിപ്പിംഗും ചേർന്നതിനേക്കാൾ കൂടുതലാണിത് എന്നും യുഎൻ പറയുന്നു. ഇതിന്‍റെ ഫലമായി ഫാഷന്‍ വ്യവസായം തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്താന്‍‌ ആലോചിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.