Asianet News MalayalamAsianet News Malayalam

1,000 ബണ്ടിൽ മുടി, 35 ട്യൂബ് ഹെയർ ഗ്ലൂ, 6,250 ഹെയർ ക്ലിപ്പുകൾ; ലോകത്തിലെ ഏറ്റവും നീളം കൂടിയ വി​ഗ്ഗ്!

'ഇപ്പോഴും എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഇത്' എന്നാണ് ഹെലൻ ഈ നേട്ടത്തെ കുറിച്ച് പറഞ്ഞത്.

handmade longest wig nigerian woman sets record rlp
Author
First Published Nov 16, 2023, 9:48 PM IST

ലോകത്തിലെ ഏറ്റവും നീളം കൂടിയ വി​ഗ്ഗ് നിർമ്മിച്ചതിന് ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടി നൈജീരിയൻ യുവതി. കൈകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ വിഗ്ഗിനാണ് ഈ അം​ഗീകാരം. ഹെലൻ വില്യംസ് എന്ന യുവതി നിർമ്മിച്ചിരിക്കുന്ന വി​​ഗ്ഗ് 351.28 മീറ്റർ (1,152 അടി 5 ഇഞ്ച്) വരുന്നതാണ്. 

ഈ വിഗ്ഗ് നിർമ്മിക്കാൻ വേണ്ടി ഹെലന് വേണ്ടി വന്നത് 11 ദിവസവും രണ്ട് മില്യൺ നൈറയും (ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വരുമിത്) ആണ്. ഒപ്പം, 1,000 ബണ്ടിൽ മുടി, 12 ക്യാൻ ഹെയർ സ്പ്രേ, 35 ട്യൂബ് ഹെയർ ഗ്ലൂ, 6,250 ഹെയർ ക്ലിപ്പുകൾ എന്നിവയും അതിനായി വേണ്ടി വന്നു. 

'ഇപ്പോഴും എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഇത്' എന്നാണ് ഹെലൻ ഈ നേട്ടത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷങ്ങളായി വിഗ്ഗ് നിർമ്മിക്കുന്ന ഒരാളാണ് ഹെലൻ. എന്നാൽ, ഇത്രയധികം നീളം കൂടിയ ഈ വിഗ്ഗ്​ നിർമ്മിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ജോലി ആയിരുന്നില്ല എന്നാണ് ഹെലൻ പറയുന്നത്. പലപ്പോഴും താൻ തളർന്നുപോയ, തനിക്ക് മടുത്തുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അവൾ പറയുന്നു. 

തന്റെ സുഹൃത്തുക്കളും വീട്ടുകാരുമാണ് തന്നെ എപ്പോഴും പിന്തുണച്ചത്. അവരെ പരാജയപ്പെടുത്തരുത് എന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്റെ പ്രവൃത്തിയിൽ തന്നെ താൻ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം ലോകത്തിലെ കൈകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ വിഗ്ഗ് ആയിരുന്നു എന്നും ഹെലൻ പറയുന്നു. ചൊവ്വാഴ്ചയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് അവളുടെ നേട്ടം സ്ഥിരീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios