Asianet News MalayalamAsianet News Malayalam

ആ A+ കള്‍ക്ക് പിറകില്‍ ഇങ്ങനെയും ഒരാളുണ്ട്, ജയശ്രീ ടീച്ചറെക്കൂടി നമുക്ക് അഭിനന്ദിക്കാം; ശ്രദ്ധേയമായി കുറിപ്പ്

ടീച്ചർമാർ മാറ്റങ്ങൾ അംഗീകരിക്കുവാൻ തയ്യാറാല്ലാത്തവരാണ്, എന്ന വിമർശനം ജയശ്രീ ടീച്ചറെ അറിഞ്ഞവർ പിന്നീട് പറയില്ല. 12 വയസ്സിനു മുൻപ് ഭാഷ ഗ്രഹിക്കുവാൻ കുട്ടിക്ക് കൂടുതൽ ശേഷി ഉണ്ടെന്നും മൾട്ടി ലിംഗ്വൽ ആയി കുട്ടികളെ വളർത്തുന്നത് കുട്ടിക്ക് ഏറ്റവും ഗുണകരവുമാണെന്ന് ടീച്ചർ തന്റെ പഠനങ്ങളിൽ നിന്നും മനസിലാക്കി. 

haritha thambi facebook post about jayashree teacher and her project
Author
Thiruvananthapuram, First Published May 16, 2019, 6:27 PM IST

മുഴുവൻ വിഷയങ്ങളിലും A+ വാങ്ങി ജയിച്ച ബീഹാർ സ്വദേശി ദിൽഷാദിനോടൊപ്പം തന്നെ ജയശ്രീ ടീച്ചറേയും അഭിനന്ദിക്കണം; ശ്രദ്ധേയമായി കുറിപ്പ്

തിരുവനന്തപുരം: കേരളത്തെ മൊത്തം സന്തോഷിപ്പിച്ച ആ വാര്‍ത്തയില്ലേ, മുഴുവന്‍ വിഷയങ്ങളിലും A+ വാങ്ങി ജയിച്ച ബീഹാർ സ്വദേശി ദിൽഷാദിനെ കുറിച്ചുള്ള വാര്‍ത്ത. അതുമായി ബന്ധപ്പെട്ട് ഹരിത തമ്പി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ദില്‍ഷാദിനെ കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ അഭിമാനം കൊണ്ട് ശരിക്കും മനസ് നിറഞ്ഞു. എല്ലാവർക്കും ഈ കൊച്ചു സംസ്ഥാനത്തിന്റെ കൈപിടിച്ച് ഒപ്പം നടത്തുവാനുള്ള ശേഷി ഓർക്കുമ്പോഴുള്ള ഹൃദയം നിറക്കുന്ന സന്തോഷം എന്ന് ഹരിത എഴുതിയിരിക്കുന്നു. ഒപ്പം തന്നെ, ജയശ്രീ എന്ന അധ്യാപികയെ കൂടി നമ്മള്‍ അറിയേണ്ടതുണ്ട് എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. 

ബിനാനിപുരം സ്കൂളിലെ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു ടീച്ചർ, അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ ഇറങ്ങി തിരിച്ച ഒരു കഥയുണ്ട്. ഇന്ന് മുഴുവൻ A+ ഉം നേടിയ ബിനാനിപുരം സ്കൂളിലെ ദിൽഷാദ് എന്ന ബിഹാറി ബാലനിൽ വരെ എത്തി നിൽക്കുന്ന കഥ.

ടീച്ചർമാർ മാറ്റങ്ങൾ അംഗീകരിക്കുവാൻ തയ്യാറാല്ലാത്തവരാണ്, എന്ന വിമർശനം ജയശ്രീ ടീച്ചറെ അറിഞ്ഞവർ പിന്നീട് പറയില്ല. 12 വയസ്സിനു മുൻപ് ഭാഷ ഗ്രഹിക്കുവാൻ കുട്ടിക്ക് കൂടുതൽ ശേഷി ഉണ്ടെന്നും മൾട്ടി ലിംഗ്വൽ ആയി കുട്ടികളെ വളർത്തുന്നത് കുട്ടിക്ക് ഏറ്റവും ഗുണകരവുമാണെന്ന് ടീച്ചർ തന്റെ പഠനങ്ങളിൽ നിന്നും മനസിലാക്കി. ഇതര ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്ക് ആദ്യം കോഡ് സ്വിച്ചിങ് method വഴി പഠിപ്പികയും പിന്നീട് മലയാളത്തിൽ ക്ലാസുകൾ തുടരുകയും ചെയ്യുക എന്നതാണ് വേണ്ടത് എന്ന നിഗമനത്തിൽ ജയശ്രീ ടീച്ചർ എത്തി ചേർന്നു. മലയാളം പഠിച്ചു കഴിഞ്ഞതിന് ശേഷം subject കൾ പഠിപ്പിക്കുക എന്നത് സാധ്യമല്ലാത്തതിനാൽ, ടീച്ചർ ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഒരുമണിക്കൂറോ മറ്റോ ഇതര ഭാഷ സംസാരിക്കുന്ന കുട്ടികൾക്ക് ഒപ്പം കോഡ് സ്വിച്ചിങ്ങിന് ചെലവഴിക്കുവാനും പിന്നീട് ക്ലാസുകൾ തുടങ്ങുവാനും തുടങ്ങി.

ടീച്ചറുടെ പ്രവർത്തനങ്ങൾ വളരെ വിജയകരമാണ് എന്ന് മനസിലാക്കിയ ഏറണാകുളം കളക്ടർ മുഹമ്മദ് സഫിറുള്ള ഇത് പ്രോജക്റ്റ് റോഷ്ണി എന്ന പേരിൽ എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നടത്തുവാൻ മുന്നിട്ടിറങ്ങി. ഏതാണ്ട് ഇരുപതോളം സ്കൂളുകളിൽ ഇപ്പോൾ റോഷ്ണി പ്രവർത്തിക്കുന്നു. ജയശ്രീ ടീച്ചറാണ് അകാഡമിക് കോർഡിനേറ്റർ എന്നും ഹരിത തമ്പി വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്:
മുഴുവൻ വിഷയങ്ങളിലും A+ വാങ്ങി ജയിച്ച ബീഹാർ സ്വദേശി ദിൽഷാദിനെ പറ്റിയുള്ള വാർത്ത വായിക്കുകയായിരുന്നു. അഭിമാനം കൊണ്ട് ശരിക്കും മനസ്സ് നിറഞ്ഞു. എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ പലരും ഈ വാർത്ത ഷെയർ ചെയ്യുന്നതും കണ്ടു. എല്ലാവർക്കും ഈ കൊച്ചു സംസ്ഥാനത്തിന്റെ കൈപിടിച്ച് ഒപ്പം നടത്തുവാനുള്ള ശേഷി ഓർക്കുമ്പോഴുള്ള ഹൃദയം നിറക്കുന്ന സന്തോഷം.

ദിൽഷാദിനെ പറ്റിയുള്ള ഓരോ വാർത്തയും ഞാൻ അരിച്ചു പെറുക്കി തന്നെ വായിച്ചു. പ്രോജക്റ്റ് റോഷ്ണിയെ പറ്റി കണ്ടു, പക്ഷെ ഒന്നിലും ജയശ്രീ ടീച്ചറുടെ പേര് മാത്രം കണ്ടില്ല.

ബിനാനിപുരം സ്കൂളിലെ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു ടീച്ചർ, അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ ഇറങ്ങി തിരിച്ച ഒരു കഥയുണ്ട്. ഇന്ന് മുഴുവൻ A+ ഉം നേടിയ ബിനാനിപുരം സ്കൂളിലെ ദിൽഷാദ് എന്ന ബിഹാറി ബാലനിൽ വരെ എത്തി നിൽക്കുന്ന കഥ.

ഇപ്പോഴത്തെ സർക്കാർ സ്കൂളുകളിൽ ഒന്ന് കയറിയാൽ കാണാം.. ഒരു കൊച്ചു ഇന്ത്യ തന്നെയാണ് പല ക്ലാസുകളും. അവിടെ ആസാമിൽ നിന്നും വന്നവരും ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും വന്നവരുമായ കുട്ടികൾ ഉണ്ട് . ഇവരെല്ലാം പഠിക്കേണ്ടത് മലയാളത്തിലും. പല ഭാഷക്കാരെ ഒരു ഭാഷയിൽ പഠിപ്പിക്കുക എന്ന ചലഞ്ച് എല്ലാ ടീച്ചർമാരും നേരിടുന്നുണ്ട്. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷയാണ് മലയാളം എന്നാണല്ലോ നമ്മൾ മലയാളികൾ തന്നെ പറയാറ്. ജയശ്രീ ടീച്ചർ ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ വേണ്ടി പഠനങ്ങൾ തുടങ്ങി.

ടീച്ചർമാർ മാറ്റങ്ങൾ അംഗീകരിക്കുവാൻ തയ്യാറാല്ലാത്തവരാണ്, എന്ന വിമർശനം ജയശ്രീ ടീച്ചറെ അറിഞ്ഞവർ പിന്നീട് പറയില്ല. 12 വയസ്സിനു മുൻപ് ഭാഷ ഗ്രഹിക്കുവാൻ കുട്ടിക്ക് കൂടുതൽ ശേഷി ഉണ്ടെന്നും മൾട്ടി ലിംഗ്വൽ ആയി കുട്ടികളെ വളർത്തുന്നത് കുട്ടിക്ക് ഏറ്റവും ഗുണകരവുമാണെന്ന് ടീച്ചർ തന്റെ പഠനങ്ങളിൽ നിന്നും മനസിലാക്കി. ഇതര ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്ക് ആദ്യം കോഡ് സ്വിച്ചിങ് method വഴി പഠിപ്പികയും പിന്നീട് മലയാളത്തിൽ ക്ലാസുകൾ തുടരുകയും ചെയ്യുക എന്നതാണ് വേണ്ടത് എന്ന നിഗമനത്തിൽ ജയശ്രീ ടീച്ചർ എത്തി ചേർന്നു. മലയാളം പഠിച്ചു കഴിഞ്ഞതിന് ശേഷം subject കൾ പഠിപ്പിക്കുക എന്നത് സാധ്യമല്ലാത്തതിനാൽ, ടീച്ചർ ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഒരുമണിക്കൂറോ മറ്റോ ഇതര ഭാഷ സംസാരിക്കുന്ന കുട്ടികൾക്ക് ഒപ്പം കോഡ് സ്വിച്ചിങ്ങിന് ചെലവഴിക്കുവാനും പിന്നീട് ക്ലാസുകൾ തുടങ്ങുവാനും തുടങ്ങി.

ടീച്ചറുടെ പ്രവർത്തനങ്ങൾ വളരെ വിജയകരമാണ് എന്ന് മനസിലാക്കിയ ഏറണാകുളം കളക്ടർ മുഹമ്മദ് സഫിറുള്ള ഇത് പ്രോജക്റ്റ് റോഷ്ണി എന്ന പേരിൽ എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നടത്തുവാൻ മുന്നിട്ടിറങ്ങി. ഏതാണ്ട് ഇരുപതോളം സ്കൂളുകളിൽ ഇപ്പോൾ റോഷ്ണി പ്രവർത്തിക്കുന്നു. ജയശ്രീ ടീച്ചറാണ് അകാഡമിക് കോർഡിനേറ്റർ.

കോഡ് സ്വിച്ചിങ് വിജയകരമായി നടക്കുമ്പോഴും മറ്റൊരു പ്രധാന പ്രശ്നം റോഷ്ണിയുടെ വോളന്റീയേഴ്‌സ് നേരിടുന്നുണ്ടായിരുന്നു. അതി കഠിനമായ ദാരിദ്ര്യത്തിൽ നിന്നുമാണ് ഓരോ ഇതരഭാഷാ കുട്ടികളും വരുന്നത്. പലരും ഭക്ഷണം കഴിക്കുന്നത് ഉച്ചക്കഞ്ഞിക്ക് മാത്രം. കൂടാതെ വല്ലാത്ത പോഷകാഹാര കുറവും കുട്ടികൾ നേരിടുന്നുണ്ട്. പ്രോജക്റ്റ് റോഷ്ണിയുടെ ഭാഗമായി പ്രവർത്തകർ ഓരോ വീട്ടിലും കയറിയിറങ്ങി, സ്ഥിതിഗതികൾ മനസിലാക്കി, കുട്ടികളുടെ പോഷകാഹാരക്കുറവും രേഖപ്പെടുത്തി പോഷകങ്ങൾ നിറഞ്ഞ പ്രഭാത ഭക്ഷണവും ഈ കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തി.

ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഉള്ള പരിശീലത്തിന് ഒപ്പം തന്നെ ബുദ്ധിമുട്ടുകൾ ഉള്ള ക്ലാസുകളിൽ ടീച്ചർമാരുടെ കൂടെ നിന്ന് റോഷ്ണിയുടെ പ്രവർത്തകർ പരിഭാഷാസഹായങ്ങൾ നല്കാറുമുണ്ട്.

ഇത്തരത്തിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഒരു വലിയ വിഭാഗം കുട്ടികളുടെ ജീവിതത്തിൽ ഒരു ബൃഹത്തായ സംരംഭമാണ് പ്രോജക്റ്റ് റോഷ്ണി. പ്രോജക്റ്റ് റോഷ്ണി നേടുന്ന ഓരോ വിജയത്തിന് നമ്മൾ കയ്യടിക്കുമ്പോഴും ജയശ്രീ ടീച്ചറെ കൂടി ഓർക്കണം. ദിൽഷാദിനെ പോലെ ഇനിയും ഒത്തിരി ഒത്തിരി മിടുക്കന്മാരുടെ കഥകൾ നമ്മൾ അടുത്ത വർഷവും കേൾക്കും.

Follow Us:
Download App:
  • android
  • ios