മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മേഘവിസ്ഫോടനങ്ങളിലും വാഹനാപകടങ്ങളിലും ഒക്കെയാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത്. നിർത്താതെ തുടരുന്ന മഴയിൽ പുഴ കരകവിഞ്ഞൊഴുകുകയും പല പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. വീണ്ടുമുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പല ജനവാസ മേഖലകളിലും വെള്ളം കയറിയിരിക്കുകയാണ്. കെട്ടിടങ്ങൾ പലതും ഇടിഞ്ഞുതാണു. കനത്ത വെള്ളപ്പാച്ചിലിൽ റോഡുകളടക്കം ഒലിച്ചുപോയിരിക്കുകയാണ്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പലതും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. അങ്ങേയറ്റം ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്. മരണസംഖ്യ മുന്നൂറ് കവിഞ്ഞു.

ഇവിടെ നിന്നുള്ള ചില ദൃശ്യങ്ങൾ ആളുകളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയിൽ കെട്ടിടങ്ങൾ പൂർണമായും നിലംപൊത്തുന്നതും വെള്ളം കുതിച്ചൊഴുകുന്നതും റോഡുകളും വാഹനങ്ങളും അടക്കം ഒഴുകിപ്പോകുന്നതും വീഡിയോയിൽ കാണാം. പല കെട്ടിടങ്ങളും മുഴുവനായും തകർന്നുവീണു. ചില കെട്ടിടങ്ങളിൽ നിന്നും ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മേഘവിസ്ഫോടനങ്ങളിലും വാഹനാപകടങ്ങളിലും ഒക്കെയാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത്. നിർത്താതെ തുടരുന്ന മഴയിൽ പുഴ കരകവിഞ്ഞൊഴുകുകയും പല പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ ജാ​ഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീട്ടിൽ തന്നെ സുരക്ഷിതമായി തുടരാനും ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to load tweet…

കുളു ജില്ലയിലെ മണാലിയിൽ ബിയാസ് നദിയിലുണ്ടായ ശക്തമായ ഒഴുക്കിൽ ഒരു വലിയ കെട്ടിടവും നാല് കടകളുമാണ് ഒലിച്ചുപോയത്. ഇവിടെ നദി കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വെള്ളം കയറി. മണാലി-ലേ ഹൈവേയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാത്രിയാണ് മാണ്ഡി ജില്ലയിലെ ബാലിച്ചൗക്കിയിൽ നാല്പതോളം കടകളുള്ള രണ്ട് കെട്ടിടങ്ങളാണ് തകർന്നു വീണത്. ഈ കെട്ടിടങ്ങൾ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതിനാൽ ഇവിടെ ആളപായം ഉണ്ടായിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് മഴ തുടരുന്നത് പലപ്പോഴും സാഹചര്യം വളരെ മോശമാക്കി.