Asianet News MalayalamAsianet News Malayalam

തേനീച്ചകൾക്ക് മാത്രമല്ല ഉറുമ്പുകൾക്കും തേൻ ഉത്പാദിപ്പിക്കാൻ കഴിയും

ഹണിപോട്ടുകൾ ഓസ്‌ട്രേലിയയിൽ മാത്രമല്ല കാണപ്പെടുന്നത്.  തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ തുടങ്ങിയ ലോകമെമ്പാടുമുള്ള മരുഭൂമികളിലും മറ്റ് വരണ്ട സ്ഥലങ്ങളിലും ഇവ കാണപ്പെടുന്നു. 

honey producing ants
Author
First Published Nov 25, 2022, 3:34 PM IST

നാം കരുതുന്നതിലും വളരെ അധികമാണ് മൃഗങ്ങൾക്കും പ്രാണികൾക്കും സസ്യങ്ങൾക്കും ഉള്ള വിവിധ കഴിവുകൾ. ഇവയിൽ പലതും നമ്മളെ വിസ്മയിപ്പിക്കാതിരിക്കില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന വസ്തുക്കളിൽ ഏറിയപങ്കും ഉല്പാദിപ്പിക്കുന്നത് സസ്യങ്ങളും ചെറു പ്രാണികളും മൃഗങ്ങളും ഒക്കെയാണ്. അത്തരത്തിൽ  ഭക്ഷ്യയോഗ്യമായ ഒന്നാണ് തേൻ. ആരോഗ്യദായകമായ ഒരു ഭക്ഷ്യവസ്തുവായി അറിയപ്പെടുന്ന തേൻ ഒന്നിലധികം ഇനങ്ങളിൽ പെട്ട തേനീച്ചകൾ ഉല്പാദിപ്പിക്കാറുണ്ട് എന്നത് രഹസ്യമല്ല. പക്ഷേ, തേൻ തേനീച്ചകൾ അല്ലാതെ മറ്റേതെങ്കിലും ജീവികൾ ഉത്പാദിപ്പിക്കുന്നതായി നിങ്ങൾക്കറിയാമോ? ഒരു പ്രത്യേക ഇനത്തിൽപ്പെട്ട ഉറുമ്പുകൾക്കും തേനീച്ചകളെ പോലെ തേൻ ഉത്പാദിപ്പിക്കാൻ കഴിയും. ഹണിപോട്ട് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഒരു ഇനം ഉറുമ്പുകൾ ആണ് ഈ വിശിഷ്ടമായ കഴിവുള്ള ഉറുമ്പുകൾ.

കാമ്പനോട്ടസ് ഇൻഫ്ലാറ്റസ് എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഹണിപോട്ട് ഉറുമ്പുകളും തേനീച്ചകൾക്ക് സമാനമായ കോളനികളിലാണ് ജീവിക്കുന്നത്. ഹണിപോട്ട് ഉറുമ്പുകൾ അവരുടെ സമൂഹത്തിന്റെ അടിയന്തിര ഭക്ഷണം അവരുടെ പുറകിലാണ് ശേഖരിക്കുന്നത്. സമൂഹത്തിൽ ഭക്ഷണത്തിന് കുറവുണ്ടാകുമ്പോൾ മറ്റുള്ള അയൽവാസികളിൽ നിന്നും ഇവർ ഭക്ഷണം ശേഖരിക്കുന്നു. ഉറുമ്പുകളുടെ ശരീരത്തിന്റെ പുറകുഭാഗത്തായുള്ള ഭക്ഷണം ശേഖരിക്കുന്ന ഈ സഞ്ചിയിൽ തന്നെയാണ് പഞ്ചസാര ലായനിയും നിറയുന്നത്. സ്വർണ്ണ നിറത്തിൽ കാണപ്പെടുന്ന ഈ സഞ്ചികളാണ് ഹണി പോട്ടുകൾ.

ഓസ്‌ട്രേലിയക്കാർ അവരുടെ ഭക്ഷണത്തിൽ ഹണിപോട്ടുകൾ ഉൾപ്പെടുത്തുകയും മധുരപലഹാരങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ, ഹണിപോട്ടുകൾ ഓസ്‌ട്രേലിയയിൽ മാത്രമല്ല കാണപ്പെടുന്നത്.  തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ തുടങ്ങിയ ലോകമെമ്പാടുമുള്ള മരുഭൂമികളിലും മറ്റ് വരണ്ട സ്ഥലങ്ങളിലും ഇവ കാണപ്പെടുന്നു. 

പ്രകൃതി ചരിത്രകാരനായ ഡേവിഡ് ആറ്റൻബറോ 1990 -ൽ ട്രയൽസ് ഓഫ് ലൈഫ് എന്ന പേരിൽ ഹണിപോട്ട് ഉറുമ്പുകളെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. തേനീച്ചകൾ ഉത്പാദിപ്പിക്കുന്ന തേനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹണിപോട്ടിന്റെ തേൻ അൽപ്പം കനം കുറഞ്ഞതും എന്നാൽ രൂക്ഷമായതുമാണ് ഇത് ആസ്വദിച്ചവർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios