പുരുഷ ഫാഷനിൽ വീണ്ടും തരംഗമായി ഹൂപ്പ് ഇയറിങ്സ്. അല്ലു അർജുൻ, എസാപ് റോക്കി തുടങ്ങിയ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഈ സ്റ്റൈൽ ഏറ്റെടുത്തിരിക്കയാണ്. 

അതിവേ​ഗം ഫാഷൻ മാറിക്കൊണ്ടിരിക്കുന്നൊരു കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. സ്ത്രീകൾ മാത്രമല്ല, ഫാഷനിൽ പുരുഷന്മാരും വലിയ ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾ. പുതിയ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്നവർ ഏറെയാണ്. അതുപോലെ, ഇപ്പോൾ തരം​ഗമായി മാറുന്നത് ഹൂപ്പ് ഇയറിം​ഗ്സാണ്. ചെറിയ വളയ രൂപത്തിലുള്ള ഈ കമ്മലുകൾ നേരത്തെ തന്നെ പുരുഷന്മാരുടെ ഫാഷന്റെ ഭാ​ഗമായിരുന്നെങ്കിലും ഇപ്പോഴിത് അതിശക്തമായി തിരിച്ചെത്തിയിരിക്കയാണ്. റെഡ് കാർപെറ്റുകൾ മുതൽ സ്ട്രീറ്റ് ഫാഷനിൽ വരെ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഫാഷൻ ആക്സസറിയായി സ്വർണ്ണത്തിന്റെയോ അല്ലെങ്കിൽ വെള്ളിയുടെയോ ഹൂപ്പുകൾ മാറിക്കഴിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കാത് കുത്തുന്നത് തന്നെ വലിയൊരു ഫാഷൻ സ്റ്റേറ്റ്മെന്റാണ്. സം​ഗതി ഹൂപ്പുകൾ വളരെ സിംപിളാണെങ്കിലും ഫാഷന്റെ കാര്യത്തിൽ പുതിയ കഥകൾ രചിക്കുകയാണ് ഇന്ന് ഇവ. ഹൂപ്പ് സ്റ്റൈലിൽ അടുത്തിടെ തിളങ്ങിയിരിക്കുന്നത് സെലിബ്രിറ്റികളടക്കം അനേകങ്ങളാണ്. അതിലൊരാൾ എസാപ് റോക്കിയാണ്. അടുത്തിടെ ന്യൂയോർക്ക് സ്ട്രീറ്റിലൂടെ പൂക്കളും പിടിച്ച് കടന്നു പോകുന്നതിനിടെയും റോക്കി ധരിച്ചിരുന്ന സ്ട്രക്ചേർഡ് ഹൂപ്പ് ഇയറിങ്സ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

View post on Instagram

മിഹിർ അഹൂജയാണ് മറ്റൊരു സെലിബ്രിറ്റി. 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഹിർ അഹൂജയുടെ ഹൂപ്പ് ഇയറിങ്സും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

View post on Instagram

കോണർ സ്റ്റോറി മെറ്റ് ഗാലയിൽ സെന്റ് ലോറന്റ് ലുക്കിനൊപ്പം ഡയമണ്ട് പതിപ്പിച്ച ഹഗ്ഗി ഹൂപ്പുകൾ ധരിച്ച് എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

View post on Instagram

രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ അല്ലു അർജുനും എത്‍നിക് വെയറിനൊപ്പം ഹൂപ്പുകൾ ധരിച്ചാണ് എത്തിയത്.

View post on Instagram

ജീൻസിനും ടീഷർട്ടിനും ഓഫീസ് വസ്ത്രങ്ങൾക്കും അങ്ങനെ എന്തിനുമൊപ്പം ചേരും എന്നത് തന്നെയാണ് ഹൂപ്പ് ഇയറിങ്ങുകളുടെ പ്രത്യേകത. വാച്ചിന്റെയോ മാലയുടെയോ ഒക്കെ നിറത്തിനും സ്റ്റൈലിനും അനുസരിച്ചും ഹൂപ്പ് തിരഞ്ഞെടുക്കാം. എന്തായാലും, അതിവേ​ഗം മാറുന്ന ഫാഷനിൽ ഹൂപ്പുകൾക്ക് എല്ലാ കാലത്തും കൃത്യമായ സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്നതാണ് അവയുടെ ഈ തിരിച്ചു വരവ്.